അംഗവൈകല്യം ബാധിച്ചരെ ഓര്‍ക്കാന്‍, അവരുടെ ജീവിതത്തിന്‍റെ അപൂര്‍ണ്ണതകളെയും
അശരണാവസ്ഥയെയും ഓര്‍ക്കാന്‍ ലോകം സമര്‍പ്പിച്ച ദിവസമാണ് ഡിസംബര്‍ 3, ലോക
വികലാംഗ ദിനം. അവശതയുടെയും അനാഥത്വത്തിന്‍റെയും ലോകത്ത് അകപ്പെട്ട
വികലാംഗരെ ഓര്‍ക്കാനും സഹായിക്കാനുമുള്ള ദിനം. ശാരീരികമായ വൈകല്യങ്ങള്‍
സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍
കാരണമാകാതിരിക്കട്ടെ.ചെറിയ വൈകല്യങ്ങള്‍ക്കപ്പുറം വലിയ കഴിവുകള്‍
കണ്ടെത്താം. ഈ ലോകത്തിനുവേണ്ടി ഒരു പാടു കാര്യങ്ങള്‍ ചെയ്യാന്‍
അവര്‍ക്കുമാകും. വികലാംഗരെ സ്വന്തവും സ്വതന്ത്രവുമായി ജീവിക്കാന്‍
അനുവദിക്കുക അതിനവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ
എക്കാലത്തേയും ഉദ്ദേശ്യം. അംഗവൈകല്യവും അംഗവിഹീനതയും ഉള്ളവരുടെ മനുഷ്യാവകാശ
പ്രശ്നങ്ങള്‍; വികസനത്തില്‍ അവരുടെ പങ്കാളിത്തംഎന്നിവയാണ് ഇക്കുറി ഐക്യ
രാഷ്ട്ര സഭയുടെ വികലാംഗ ദിനാചരണത്തിന്‍റെ ഊന്നല്‍ 1983 മുതല്‍ 1992 വരെ ഐക്യരാഷ്ട്രസഭ വികലാംഗരുടെ
ദശകം അഘോശിച്ചിരുന്നു. തുടര്‍ന്നാണ് 1992 മുതല് ഡിസംബര്‍ 3 ലോക വികലാംഗ
ദിനമായി ആചരിച്ച് തുടങ്ങിയത്.
Wednesday, December 3, 2014
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...

-
കൊട്ടോടി സ്കൂളില് നിന്നും ഈ വര്ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില് നടത്താന് പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള് സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
റെനെ ദെക്കാര്ത്തെ (1596 മാര്ച്ച് 31 – 1650 ഫെബ്രുവരി 11) ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവെന്ന് പരക്കെ അറിയ...