Showing posts with label GENERAL. Show all posts
Showing posts with label GENERAL. Show all posts

Friday, December 5, 2014

ജലം ജീവാമൃതം - മാജിക് ഷോ

കാസറഗോഡ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രശസ്ത മജീഷ്യന്‍ സുധീര്‍ മാടക്കത്തിന്റെ മാജിക് ഷോ നടത്തി."ജലം ജീവാമൃതം" എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കുക അതിലൂടെ അമൂല്യമായ ജലം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ 

ബോധ്യപ്പെടുത്തുന്നതായിരുന്നു മാജിക് ഷോ.കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉച്ചക്ക് 12.30ന് നടന്ന ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.











വാര്‍ഡ് മെമ്പര്‍ ബി.അബ്ദുള്ള മാജിക് ഷോ ഉദ്ഘാടനം ചെയ്തു.ജിനുമോന്‍ എന്‍.വി,എ.എം.കൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.തഹസീല്‍ദാര്‍ ശ്രീ.അംബുജാക്ഷന്‍ സ്വാഗതവും വി.കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.



തഹസീല്‍ദാര്‍ ശ്രീ.അംബുജാക്ഷന്‍ സ്വാഗതം പറയുന്നു
ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു
വാര്‍ഡ് മെമ്പര്‍ ബി.അബ്ദുള്ള മാജിക് ഷോ ഉദ്ഘാടനം ചെയ്യുന്നു

വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറയുന്നു

Monday, October 27, 2014

വയലാര്‍ രാമവര്‍മ അനുസ്മരണം

സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ-
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും.
മാനിക്കയില്ല ഞാന്‍
മാനവമൂല്യങ്ങള്‍
മാനിച്ചിടാത്തൊരു
നീതിശാസ്ത്രത്തെയും


കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു . സര്‍ഗസംഗീതം , മുളങ്കാട്‌ , പാദമുദ്ര (കവിതകള്‍ ) തുടങ്ങി ധാരാളം കൃതികള്‍ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തില്‍ പരം ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 1961-ൽ സര്‍ഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ൽ "നെല്ല്" , "അതിഥി" എന്ന ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണപ്പതക്കവും നേടി. കെ.പി.എ.സി യ്ക്ക് വേണ്ടി രചിച്ച " ബലികുടീരങ്ങളെ..." എന്ന ഗാനം വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍ കൂട്ടുകെട്ട് അനേകം ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

ജനനം :25-3-1928
മരണം :27-10-1975
അമ്മ :വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടി
അച്ഛന്‍ :വെള്ളാരപ്പള്ളി കേരളവര്‍മ
ഭാര്യ :ഭാരതി അമ്മ
മക്കള്‍: ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു
(മകന്‍ ശരത്ചന്ദ്ര വര്‍മ്മ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഗാനരചയിതാവാണ്)

വയലാര്‍ സമരം,വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

കൃതികള്‍:
ആദ്യ സമാഹാരം : പാദമുദ്രകള്‍ (1948)
കൊന്തയും പൂണൂലും(1950)
ആയിഷ(1954)
എനിക്കു മരണമില്ല (1955)
മുളംകാട് (1955)
ഒരു ജൂഡാസ് ജനിക്കുന്നു (1955)
എന്‍റെ മാറ്റൊലിക്കവിതകള്‍ (1957)
സര്‍ഗ സംഗീതം (1961)

Sunday, October 12, 2014

ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റിന്റെ പേര് വന്ന വഴി


ആന്ധ്രാതീരത്ത് ആഞ്ഞടിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ പേര് കേട്ട് അതെന്താണെന്ന് പലരും അത്ഭുതപ്പെടുന്നുണ്ടാകും. 'ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റ്' ( Cyclone Hudhud ) എന്ന ഈ പേരിട്ടത് ഒമാന്‍ ആണ്. മരംകൊത്തികളുടെ ഇനത്തില്‍പെട്ട ഒരു പക്ഷിയുടെ പേരാണ് ഹുദ്ഹുദ്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റുകളെ തിരിച്ചറിയാന്‍ അവയ്ക്ക് പേരിടുന്ന രീതി ആരംഭിച്ചത് 2004 ലാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലെദ്വീപ്, മ്യന്‍മാര്‍, ഒമാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സമിതിയ്ക്കാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടാനുള്ള ചുമതല. 
ഓരോ രാജ്യങ്ങളും നിര്‍ദ്ദേശിച്ച എട്ടു പേരുകള്‍ വീതമുള്ള പട്ടികയില്‍നിന്ന് ഓരോ ചുഴലിക്കൊടുങ്കാറ്റിനും പേരുകള്‍ നിശ്ചയിക്കുന്നു. 64 പേരുകളുള്ള പട്ടികയിലെ മുപ്പത്തിനാലാമത്തെ പേരായിരുന്നു ഹുദ്ഹുദ്. ഇനി 30 പേരുകള്‍ പട്ടികയില്‍ ബാക്കിയുണ്ട്. എല്ലാ അംഗങ്ങള്‍ക്കും സ്വീകാര്യമായ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.
ക്രമപ്രകാരം ഇത്തവണ ഒമാന്റെ അവസരമായിരുന്നു. അവര്‍ നിര്‍ദേശിച്ച പേരാണ് ഹുദ്ഹുദ്. 'ഹൂപ്പൂ' ( Hoopoe ) പക്ഷിക്ക് അറബിയില്‍ പറയുന്ന പേരാണിത്.

മേഖലയില്‍ അവസാനമുണ്ടായ ജൂണിലെ ചുഴലിക്കാറ്റ് നാനക്കിന് ( Nanauk ) പേരിട്ടത് മ്യാന്‍മാറാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍തീരത്ത് കനത്ത നാശം വിതച്ച ഫൈലിന്‍ ( Phailin ) കാറ്റിന്റെ പേര് ഉദ്ഭവിച്ചത് ഇന്തൊനേഷ്യയില്‍ നിന്നായിരുന്നു.

മേഘ്, സാഗര്‍, വായു എന്നിവയാണ് പട്ടികയില്‍ ഇനി വരാനിരിക്കുന്ന ഇന്ത്യന്‍ പേരുകള്‍.

(കടപ്പാട് : മാതൃഭൂമി)

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...