ഓണത്തെ വരവേറ്റുകൊണ്ട് കൊട്ടോടി സ്കൂളില്‍ കൊട്ടും തുടി - 2015 എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു.മഹാബലിയും വാമനനും പുലിക്കളിയും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള ഘോഷയാത്രയോടുകൂടി ആഘോഷപരിപാടികള്‍ ആരംഭിച്ചു.അധ്യാപക-രക്ഷാകര്‍തൃ സമിതി നേതൃത്വം നല്‍കിയ ആഘോഷപരിപാടികളില്‍ കൊട്ടോടിയിലെ നാട്ടുകാര്‍ ഒന്നടങ്കം പങ്കുകൊണ്ടു.വിദ്യാര്‍ത്ഥികള്‍ക്കായി പൂക്കളമത്സരം,വടംവലി,സുന്ദരിക്ക് പൊട്ടുതൊടല്‍,ആനക്ക് വാല് വരയ്ക്കല്‍,കസേരകളി,മിഠായി പെറുക്കല്‍ തുടങ്ങി വിവിധ മത്സരപരിപാടികള്‍ നടത്തി സമ്മാനം നല്‍കി.നമ്മള്‍ കൊട്ടോടിക്കാര്‍ വാട്സ് ആപ് ഗ്രൂപ്പ് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.


































