ആരവങ്ങള്‍ക്കൊടുവില്‍
കൊട്ടോടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അദ്ധ്യാപികയും യുവകവയത്രിയുമായ ശ്രീമതി ബേബിസുധ ചുള്ളിക്കരയുടെ രണ്ടാമത്തെ കവിതാസമാഹാരമാണ് "ആരവങ്ങള്‍ക്കൊടുവില്‍" . ഇതില്‍ 25 കവിതകള്‍ ഉള്‍പ്പെടുത്തിയിരി
ക്കുന്നു. കേരളാ ബുക്ക് ട്രസ്‌റ്റ് ആണ് ഈ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സ്‌ത്രീ എന്ന നിലയില്‍ സമൂഹത്തിലും കുടുംബത്തിലും വ്യക്തിജീവിതത്തിലും അഭിമുഖീകരിക്കണ്ടി വരുന്ന പ്രശ്‌നങ്ങളെ കവയത്രി തന്റെ കവിതകളിലൂടെ തുറന്നു കാട്ടുന്നു. സമൂഹത്തിലും മറ്റും തങ്ങളുടെ വ്യത്യസ്‌ത കഴിവുകള്‍ കൊണ്ട് ഇടം കണ്ടെത്തുന്ന സ്‌ത്രീകള്‍ക്ക് സ്വന്തം കുടുംബത്തിലുള്ള ഇടം അന്വേഷിക്കുന്ന കവയത്രിയുടെ ചോദ്യം വളരെ പ്രസക്തമാണ്. സ്വന്തം കഴിവുകളും സമ്പത്തിന്റെ വലുപ്പവും മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനും പൊങ്ങച്ചം പറയാനും മാത്രമായി ആഘോഷങ്ങളും സംഗമങ്ങളും നടത്തി പേരും പ്രശസ്തിയും നേടാന്‍ പരക്കംപായുമ്പോള്‍ സ്വന്തം കുട്ടികളുടെ - കുടുംബത്തിന്റെ കാര്യം മറന്നുപോകുന്ന (അതോ മന:പ്പൂര്‍വ്വം മറക്കുന്നതോ) ന്യൂജനറേഷന്റെ ചിന്താഗതികളെ അവതരിപ്പിക്കുന്നു 'ആരവങ്ങള്‍ക്കൊടുവില്‍' എന്ന കവിതയില്‍. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും തിരക്കാര്‍ന്ന ജീവിതത്തില്‍ പെരുകുന്ന വിവാഹമോചനങ്ങളിലേക്കെത്തി നോക്കുന്നു 'സ്‌പര്‍ശം' എന്ന കവിതയില്‍.കാലങ്ങളായ് സമൂഹത്തില്‍ നിലനിന്നു പോരുന്ന തെറ്റായ കീഴ്‌വഴ്‌ക്കങ്ങള്‍ക്കെതിരേയുള്ള രൂക്ഷവിമര്‍ശനങ്ങളാണ് കവയത്രിയുടെ പല രചനകളും.
അവതാരികയില്‍ ശ്രീ ഇ. പി. രാജഗോപാലന്‍ എഴുതുന്നതു പോലെ സ്‌ത്രീയെഴുതുന്നത് സാഹിത്യകാരിയാകാനല്ല സ്‌ത്രീയാവാന്‍ തന്നെയാണ് എന്നു മാത്രമല്ല നല്ലൊരു അമ്മയാകുവാന്‍, മകളാകുവാന്‍, ഭാര്യയാകുവാന്‍, സഹോദരിയാകുവാന്‍, കൂട്ടുകാരിയാകുവാന്‍ കൂടിയാണെന്നു ഈ കവിതകള്‍ ബോധ്യപ്പെടുത്തുന്നു.

ബിനോയ് ഫിലിപ്പ്
ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, കൊട്ടോടി
ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, കൊട്ടോടി