കൊട്ടോടി സ്കൂളിലെ 2015-16 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു.പ്രവേശനോത്സവം പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.എം.യു തോമസ് ഉദ്ഘാടനം ചെയ്തു.കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.വി.കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.ശ്രീ സുകുമാരന്‍ പെരിയച്ചൂര്‍,ശ്രീമതി.പ്രേമ,(എം.പി.ടി.എ പ്രസിഡണ്ട്)എ.എം.കൃഷ്ണന്‍,ജിനുമോന്‍.എന്‍.വി,എ.കൃഷ്ണന്‍(പി.ടി.എ വൈസ് പ്രസിഡണ്ട്)എന്നിവര്‍ ആശംസകളര്‍പ്പിച്ചു.2015 SSLC പരീക്ഷയില്‍ 100 ശതമാനം വിജയം സ്കൂളിന് സമ്മാനിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ മെമെന്റോ നല്‍കി അനുമോദിച്ചു.എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ശ്രീഹരി.എ യെ സമ്മാനങ്ങളും മെമെന്റോയും നല്‍കി അനുമോദിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ വിജയികള്‍ക്കും കുട്ടികള്‍ക്കും പായസം നല്‍കി.സ്റ്റാഫ് കൗണ്‍സില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്ക്,ക്രയോണ്‍സ്,പെന്‍സില്‍ എന്നിവയും പയ്യച്ചേരി റസിഡന്റ്സ് അസോസിയേഷന്‍ മധുരവും വിതരണം ചെയ്തു.