Showing posts with label ബഹിരാകാശ വാരം. Show all posts
Showing posts with label ബഹിരാകാശ വാരം. Show all posts

Wednesday, October 8, 2014

ബഹിരാകാശവാരം ടിപ്സ്


ഐആര്‍എന്‍എസ്എസ്1എ: ഇന്ത്യന്‍ ജിപിഎസ് 
അമേരിക്കന്‍ ജിപിഎസിന് ഇന്ത്യന്‍ മറുപടി. പൂര്‍ണമായും ഭാരതത്തിന്റെ നിയന്ത്രണത്തിലുള്ള ഗതി നിര്‍ണയ ഉപഗ്രഹശ്രേണയിലുള്ള ആദ്യ പേടകം. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷണല്‍ സാറ്റലൈറ്റ് സിസ്റ്റം(RNSS-1A)2013 ജൂലൈ 1ന് വിക്ഷേപിക്കപ്പെട്ടു. ഏഴ് ഉപഗ്രഹങ്ങളുടെ ശ്രേണിയിലുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്. ആറ് മാസത്തെ ഇടവേളകളില്‍ മറ്റ് ആറ് ഉപഗ്രഹങ്ങളും വിക്ഷേപിക്കപ്പെടും. ഈ ഗതി നിര്‍ണയ ഉപഗ്രഹങ്ങളുടെ സേവനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. 1600 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അടിയന്തിര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തന്നതിനും സൈനീക ആവശ്യങ്ങള്‍ക്കും ഈ ഉപഗ്രഹ ശൃംഖല വലിയ സേവനമായിരിക്കും നല്‍കുന്നത്. ഗതി നിര്‍ണ  മേഖലയില്‍ ഇനി ഭാരതത്തിന്റെ സ്വയംപര്യാപ്തതയുടെ നാളുകളാണ് വരാന്‍ പോകുന്നത്.
                                                                SCIENCE CLUB GHSS KOTTODI

Tuesday, October 7, 2014

ബഹിരാകാശ വാരം ടിപ്സ് 3


ബഹിരാകാശ വാരം ടിപ്സ് 3:
  • പ്രപഞ്ചോല്‍പത്തിയെപ്പറ്റി പഠനം നടത്താന്‍ നാസ അയച്ച പേടകം : കോബ്.
  • പ്രപഞ്ച പശ്ചാത്തല വികിരണങ്ങളെക്കുറിച്ച് പഠനം നടത്താന്‍ 2001ല്‍ വിക്ഷേപിച്ച പേടകം:WMAP(WILKINSON MICROWAVE ANISOTROPY PROBE)
  • ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ വ്യക്തി :നീല്‍ ആംസ്ട്രോങ് (1969)
  • BLACK HOLE ആദ്യമായി നിര്‍വചിച്ചത് :റോബര്‍ട്ട് ഓപന്‍ ഹൈമര്‍ (1939)
  • BLACK HOLE എന്ന പദം ആദ്യമായി ഉപയോഗിച്ചത് :ജോണ്‍ വീലര്‍

Monday, October 6, 2014

ബഹിരാകാശ വാരം ടിപ്സ് 2


ഇത്തവണ നമുക്ക് ബഹിരാകാശയാത്രികരായ ചില വ്യക്തികളെ പരിചയപ്പെടാം


യൂറി ഗഗാറിന്‍:
ഒരു മരപ്പണിക്കാരന്റെ മകനായി ജനിച്ചു.ലോകത്തെ ആദ്യത്തെ ബഹിരാകാശയാത്രികനായി.ഈ റഷ്യാക്കാരന്‍ പോസ്റ്റോക് - 1എന്ന ബഹിരാകാശ പേടകത്തില്‍ ഭൂമിയെ ഒരു തവണ ചുറ്റി. 









വാലന്റീന തെരഷകോവ:
ബഹിരാകാശത്ത് എത്തിയ ആദ്യ വനിത.റഷ്യാക്കാരി.തന്റെ ഇരുപത്തിയാറാമത്തെ വയസ്സില്‍,1963 ജൂണ്‍ 17 ന് ഇവര്‍ ഭൂമിയെ പ്രദക്ഷിണം വെച്ചു.പോസ്റ്റോക് -6 ആയിരുന്നു ബഹിരാകാശ പേടകം


SCIENCE CLUB GHSS KOTTODI

Saturday, October 4, 2014

ബഹിരാകാശവാരം



1957 ഒക്ടോബര്‍ 4 ന്, സോവിയറ്റ് യൂണിയന്‍ സ്ഫുട്നിക് 1 വിക്ഷേപിച്ചുകൊണ്ട്  ബഹിരാകാശ യുഗത്തിന് തുടക്കം കുറിച്ചു.'സ്ഫുട്നിക് ' എന്ന വാക്കിനര്‍ത്ഥം സഹയാത്രികന്‍ എന്നാണ്.ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന റേഡിയോ ട്രാന്‍സ്‌മിറ്റര്‍ ആയിരുന്നു പ്രധാന ഉപകരണം.1958 ജനുവരിയില്‍ മടക്കയാത്രക്കിടെ ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കത്തിയമര്‍ന്നു.
SCIENCE CLUB,GHSS KOTTODI

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...