പിഞ്ചുകുഞ്ഞുങ്ങളോടോ ഈ ക്രൂരത.....?

പാകിസ്താനിലെ പെഷവാറില്‍ സൈനികസ്‌കൂളിലേക്ക് തോക്കുമായി ഇരച്ചുകയറിയ
താലിബാന്‍ഭീകരര്‍ നടത്തിയ വെടിവെപ്പിലും സ്‌ഫോടനങ്ങളിലും 132
കുട്ടികളടക്കം 141 പേരെങ്കിലും കൊല്ലപ്പെട്ടു. 122 പേര്‍ക്ക് പരിക്കേറ്റു.
തുടര്‍ന്നുണ്ടായ സൈനികനടപടിയില്‍ നാല് ഭീകരരെ വധിച്ചു.

ഏറെപ്പേരും
മരിച്ചത് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിലാണ്. ക്ലാസ് മുറികള്‍
തോറും കയറിയിറങ്ങിയ ഭീകരര്‍ കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ത്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്‍(ടി.ടി.പി.)
ഏറ്റെടുത്തു. സ്‌കൂളില്‍ കുടുങ്ങിയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍
തുടരുകയാണ്.
കുട്ടികള്‍ക്കു നേരെയുള്ള ഈ അതിക്രമം ഒരിക്കിലും അംഗീകരിക്കാന്‍ കഴിയില്ല. അവരവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഇത്തരം ക്രൂരതകള്‍ ഭീകരസംഘടനകള്‍ അവസാനിപ്പിക്കേണ്ടതാണ് .