Tuesday, August 26, 2014

മണിച്ചെപ്പ് - കുട്ടികളുടെ ബാങ്ക്


മണിച്ചെപ്പ്

                 സ്കൂളില്‍ 2 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ ബാങ്ക് ആണ് "മണിച്ചെപ്പ് ". വിദ്യാര്‍ത്ഥികളുടെ അനാവശ്യചെലവുകള്‍ നിയന്ത്രിച്ച് അവരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് ബാങ്കിന്റെ പങ്ക് മഹനീയമാണ്. പൂര്‍ണ്ണമായും കുട്ടികള്‍ നിയന്ത്രിക്കുന്ന മണിച്ചെപ്പില്‍ വിദ്യാര്‍ത്ഥികള്‍ ആഴ്ചതോറും പണം നിക്ഷേപിക്കുന്നു. കമ്പ്യൂട്ടര്‍വല്‍കൃതമായ ബാങ്കിന്റെ മാനേജരും, കാഷ്യറും, ക്ളാര്‍ക്കുമാരുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏതുസമയത്തും നിക്ഷേപിച്ച തുക പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്. സ്കൂള്‍ യൂനിഫോം, പുസ്തകം മുതലായ ആവശ്യങ്ങള്‍ക്കു് പണം കണ്ടെത്തുവാന്‍ കുട്ടികള്‍ മണിച്ചെപ്പിനെയാണ് ആശ്രയിക്കുന്നത്. സ്കൂളിലെ പഠനയാത്രക്ക് വേണ്ട ചെലവ് കണ്ടെത്തുന്നതും മണിച്ചെപ്പിലൂടെ തന്നെയാണ്. പരീക്ഷാഫീസ്, സറ്റാംപ് മുതലായ ആവശ്യങ്ങള്‍ക്കു് കുട്ടികള്‍ cash withdraw slip മാത്രം ബാങ്കിനു നല്‍കുകയും പ്രസ്തുത തുക അതത് ക്ളാസ്സധ്യാപകന്റെ കൈയിലെത്തുകയും ചെയ്യുന്നു. ഓരോ വര്‍ഷവും 9 ക്ളാസ്സിലെ കുട്ടികള്‍ക്കാണ് ബാങ്കിന്റെ ചുമതല. ഇപ്പോള്‍ ബാങ്കിന്റെ മാനേജര്‍ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന ഉണ്ണികൃഷ്ണനും കാഷ്യര്‍ പ്രഗീഷ് പ്രഭാകരനുമാണ്. ആതിര. പി, ജോപിത, അമൃത, ഷിഞ്ജു കുര്യന്‍ എന്നിവര്‍ ക്ളാര്‍ക്കുമാരുമാണ്. കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി സഹായിക്കുന്നത് ഷാജി മാസ്റ്ററും, ബിനോയ് മാസ്റ്ററുമാണ്.













ഗണിത ശാസ്ത്ര ക്വിസ്സ്


കാസറഗോഡ് ജില്ല ഗണിത ശാസ്ത്ര ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തലത്തില്‍ 21.08.2014 ന് നടത്തിയ ഗണിത ശാസ്ത്ര ക്വിസ്സ് മത്‌സരത്തിലെ വിജയികള്‍
ഹൈസ്‌കൂള്‍ തലം
 
ഒന്നാം സ്ഥാനം
  ശ്രീഹരി. (ക്ലാസ്സ് 10 A)

രണ്ടാം സ്ഥാനം


മിഥുന്‍. കെ (ക്ലാസ്സ് 9 B)

മൂന്നാം സ്ഥാനം
നവീന്‍രാജ്. വി. എന്‍ (ക്ലാസ്സ് 9B)

യു പി തലം
ഒന്നാം സ്ഥാനം
അനാമിക. എസ്. ബി (ക്ലാസ്സ് 6 A)

രണ്ടാം സ്ഥാനം
മുഹമ്മദ് അബുതാഹിര്‍ (ക്ലാസ്സ് 6 A)

മൂന്നാം സ്ഥാനം
വൈശാഖ്. വി (ക്ലാസ്സ് 5 B)


എല്‍ പി തലം
ഒന്നാം സ്ഥാനം
ഷെല്ലി ജോസ് (ക്ലാസ്സ് 4)

രണ്ടാം സ്ഥാനം
അശ്വിന്‍രാജ്. (ക്ലാസ്സ് 4)

മൂന്നാം സ്ഥാനം
രഞ്ജിത. ആര്‍ (ക്ലാസ്സ് 4)



തെരഞ്ഞെടുപ്പു വിജയികള്‍


സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്  2014 വിജയികള്‍

ക്ലാസ്സ് 1
സോനു ചാക്കോ
ക്ലാസ്സ് 2
 റുമൈസ.എ.കെ
ക്ലാസ്സ് 3
ലെനിത.കെ
ക്ലാസ്സ് 4
 അശ്വതി.കെ
ക്ലാസ്സ് 5A
 ഹരികൃഷ്ണന്‍ .പി
ക്ലാസ്സ് 5B
 ഹാജറ.പി.വി
ക്ലാസ്സ് 6A
 ശ്രീരഞ്ജിനി.കെ
ക്ലാസ്സ് 6B
 നിഖിത.എച്ച്.
ക്ലാസ്സ് 7A
 ഡോണ സണ്ണി
ക്ലാസ്സ് 7B
 ശ്രീരഞ്ജിത.എന്‍.ജെ
ക്ലാസ്സ് 8A
 അബ്രഹാം ജോണ്‍
ക്ലാസ്സ് 8B
 അനുപ്രിയ.എ
ക്ലാസ്സ് 9A
 ലിബിന്‍ മാത്യു
ക്ലാസ്സ് 9B
 ശ്രുതി കുഞ്ഞമ്പു
ക്ലാസ്സ് 10A
 സബില്‍ സജി
ക്ലാസ്സ് 10B
അക്കു.കെ.കെ

+1 SCIENCE



യദുകൃഷ്ണന്‍ . പി
+1 COMMERCE

കീര്‍ത്തന.ടി. 
+1 HUMANITIES
ജിഷ.കെ

+2SCIENCE

ശിവപ്രിയ. കെ
+2 COMMERCE
അനു തോമസ് 
+2 HUMANITIES
ധന്‍രാജ്.പി
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍........


സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് (2014 ആഗസ്‌റ്റ് 22 വെള്ളിയാഴ്‌ച്ച)
 
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതു പോലെ ഈ വര്‍ഷവും കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷിനിലൂടെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. കുട്ടികള്‍ ആവേശത്തോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ തയ്യാറാക്കിയത് സ്‌കൂള്‍SITC കൃഷ്‌ണന്‍ മാസ്‌റ്ററും ബിനോയ് മാസ്‌റ്ററും ആണ്. തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് ഇലക്‌ഷന്‍ കമ്മീഷണര്‍ ബാബുരാജ് മാസ്‌റ്റര്‍, ഗര്‍വാസിസ് മാസ്‌റ്റര്‍, ബാലകൃഷ്‌ണന്‍ മാസ്‌റ്റര്‍, ഷാജി മാസ്‌റ്റര്‍, തൊമ്മച്ചന്‍ മാസ്‌റ്റര്‍, റീന ടീച്ചര്‍ എന്നിവരാണ്.







Monday, August 25, 2014

നാളത്തെ ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ചൊവ്വാഴ്ച നടത്താന്‍ സിശ്ചയിച്ചിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിവച്ചത്. പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എ ബി വി പി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

Friday, August 22, 2014

ആദരാഞ്ജലികള്‍.....

ജ്ഞാനപീഠം ജേതാവ് യു.ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു.



ആധുനിക കന്നട സാഹിത്യത്തിലെ അതികായനും ജ്ഞാനപീഠം ജേതാവുമായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തി (82) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വൈകിട്ട് ആറരയ്ക്കാണ് ബാംഗ്ലൂരിലെ മണിപ്പാല്‍ ആസ്പത്രിയില്‍ അന്ത്യം സംഭവിച്ചത്. രണ്ട് വര്‍ഷത്തിലേറെയായി ഡയാലിസിസ് ചികിത്സക്ക് വിധേയനായിരുന്നു അനന്തമൂര്‍ത്തി.
കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ ഉഡുപ്പി രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബര്‍ 21ന് ജനിച്ചു. ദൂര്‍വാസപുരയിലെ ഒരു സാമ്പ്രദായിക സംസ്‌കൃത സ്‌കൂളില്‍ പഠനമാരംഭിച്ച അനന്തമൂര്‍ത്തി മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. ഉന്നത പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ അനന്തമൂര്‍ത്തി ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തു. 1970ല്‍ മൈസൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രൊഫസറായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987ല്‍ മഹാത്മഗാന്ധി സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി. 1998 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു
1996ല്‍ പുറത്തിറങ്ങിയ 'സംസ്‌കാര' എന്ന കൃതിയിലൂടെയാണ് എഴുത്തിന്റെ ലോകത്ത് അറിയപ്പെടാന്‍ തുടങ്ങുന്നത്. മൗനി, പ്രഷ്‌നെ, ക്ലിപ് ജോയിന്റ്, എറാഡു ദാഷകദ കതെഗാലു തുടങ്ങിയ എട്ട് കഥാസമാഹാരങ്ങളും സംസ്‌കാര, ഭാരതിപുര, അവസ്‌തെ, ഭാവ, ദിവ്യ, ഭാരതിരത്‌ന എന്നീ അഞ്ച് നോവലുകളും അവഹാനെ എന്ന നാടകസമാഹാരവും 15 പദ്യഗലു, മിഥുന, അജ്ജന ഹെഗാല സുക്കുഗാലു എന്നീ മൂന്ന് കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
'ഭാരതിപുര' എന്ന നോവല്‍ 2012ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013ലെ മാന്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.
1984-ലെ കര്‍ണാടക രാജ്യോത്സവ പുരസ്‌കാരം, ജ്ഞാനപീഠം പുരസ്‌കാരം, 1995-ലെ മാസ്തി പുരസ്‌കാരം, 2008-ലെ കന്നഡ സര്‍വ്വകലാശാല നല്‍കുന്ന നാഡോജ പുരസ്‌കാരം, 2012-ല്‍ ഡി.ലിറ്റ്. തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളും അനന്തമൂര്‍ത്തിയെ തേടിയെത്തിയിട്ടുണ്ട്.

Thursday, August 21, 2014

പ്ലസ് ടു

 പ്ലസ് ടു: 370 സ്‌കൂളിലായി 415 ബാച്ചുകള്‍ നിലനില്‍ക്കും



തിരുവനന്തപുരം: ഈവര്‍ഷം പ്ലസ് ടുവിന് 415 ബാച്ചുകളിലേക്കുള്ള പ്രവേശനം നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. 370 സ്‌കൂളുകളിലായാണ് ഇത്രയും ബാച്ചുകള്‍ നിലവില്‍വരിക. ഹയര്‍ സെക്കന്‍ഡറിയില്ലാത്ത പഞ്ചായത്തുകളില്‍ 121 സ്‌കൂള്‍ അനുവദിച്ചത് നിലനില്‍ക്കും. നേരത്തെ 131 പഞ്ചായത്തുകളിലായിരുന്നു പ്ലസ് ടു സ്‌കൂള്‍ അനുവദിച്ചത്.

രണ്ടാം വിഭാഗത്തില്‍ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്ത 95 സ്‌കൂളുകളില്‍ 91 എണ്ണത്തിനുള്ള അനുമതി നിലനില്‍ക്കും. ഈ സ്‌കൂളുകളിലായി 136 ബാച്ചുകള്‍ ഉണ്ടാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പല സ്‌കൂളുകളില്‍ രണ്ട് ബാച്ച് വീതം അനുവദിച്ചിട്ടുള്ളതിനാലാണ് ഈ വിഭാഗത്തില്‍ 136 ബാച്ചുണ്ടായത്.
മൂന്നാം വിഭാഗത്തില്‍ അനുവദിച്ച അധിക ബാച്ചുകളില്‍ 158 എണ്ണം നിലനില്‍ക്കും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ സ്‌കൂളുകളില്‍ നല്‍കിയ അധിക ബാച്ചുകള്‍ക്കേ അനുമതിയുള്ളൂ. തെക്കന്‍ ജില്ലകളിലെ അധിക ബാച്ചുകള്‍ നഷ്ടമാകും. ഈ വിഭാഗത്തില്‍ 425 ബാച്ചുകളാണ് നേരത്തെ അനുവദിച്ചിരുന്നത്.

മെയില്‍ നടത്തിയ പരിശോധനയില്‍ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയതും പിന്നീട് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തതുമായ സ്‌കൂളുകള്‍ മാത്രമെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്നുള്ളൂ. 700 ബാച്ചുകളാണ് നേരത്തെ അനുവദിച്ചത്. പുതുക്കിയ സ്‌കൂളുകളുടെയും ബാച്ചുകളുടെയും വിശദാംശങ്ങള്‍ www.dhsekerala.gov.in - ല്‍ അറിയാം. ഇവയിലേക്കുള്ള പ്രവേശന പട്ടികയും ഈ സൈറ്റില്‍ ലഭ്യമാണ്.


നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...