Tuesday, October 28, 2014

ലോക അനിമേഷന്‍ ദിനം


ലോക അനിമേഷന്‍ ദിനം ഇന്നാണ്-ഒക്ടോ. 28. വെബ് ആന്റ് ന്യൂജെന്‍ മീഡിയ ഒരുക്കുന്ന ഒരു മായിക പ്രപഞ്ചത്തിലാണ് മനുഷ്യകുലം ഇപ്പോള്‍ ജീവിക്കുന്നത് .ടി.വി തുറന്നാല്‍ വരുന്ന പരസ്യങ്ങളില്‍ കൂടുതലും കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക് ഡിസൈന്റേയും, അനിമേറ്റഡ് ക്യാരക്ടേഴ്‌സിന്റേയും അകമ്പടിയിലാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. ഭ്രമാത്മകമായ കളര്‍ പാറ്റേണിലൂടെ ഗ്രാഫിക് ഡിസൈന്റെയും ദ്രുതാത്മകമെന്നു തോന്നുന്ന വ്യത്യസ്ത ചലന രീതിയും ഏറ്റവും ആയാസ രഹിതമായ ഒരു കമ്മ്യൂണിക്കേഷന്‍ ഞൊടിയിടയില്‍ സാധ്യമാക്കുന്നു എന്നതുമാണ് ഇത്തരം ചിത്രങ്ങളുടെ സ്വീകാര്യതയുടെ മുഖമുദ്ര.
ഒരു ചെറിയ അനിമേഷന്‍ കാണൂ....

പരീക്ഷാ പരിശീലനം



നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്,നാഷണല്‍ ടാലന്റ് സേര്‍ച്ച് എക്സാം എന്നീ പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷാ പരിശീലനം ആരംഭിച്ചു.ശ്രീ.ബിനോയി ഫിലിപ്പ് മാസ്റ്ററുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ വിവിധവിഷയങ്ങളി‍ല്‍ അധ്യാപകര്‍ ക്ലാസ്സെടുക്കും.
റീന.വി (ഗണിതം)
മെന്റല്‍ എബിലിറ്റി (ബിനോയി ഫിലിപ്പ്)
ജീവശാസ്ത്രം (എ.എം.കൃഷ്ണന്‍)
ഭൗതികശാസ്ത്രം (കുഞ്ഞുമോന്‍ എ.പി.)

Monday, October 27, 2014

വയലാര്‍ രാമവര്‍മ അനുസ്മരണം

സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ-
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും.
മാനിക്കയില്ല ഞാന്‍
മാനവമൂല്യങ്ങള്‍
മാനിച്ചിടാത്തൊരു
നീതിശാസ്ത്രത്തെയും


കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു . സര്‍ഗസംഗീതം , മുളങ്കാട്‌ , പാദമുദ്ര (കവിതകള്‍ ) തുടങ്ങി ധാരാളം കൃതികള്‍ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തില്‍ പരം ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. 1961-ൽ സര്‍ഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ൽ "നെല്ല്" , "അതിഥി" എന്ന ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണപ്പതക്കവും നേടി. കെ.പി.എ.സി യ്ക്ക് വേണ്ടി രചിച്ച " ബലികുടീരങ്ങളെ..." എന്ന ഗാനം വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍ കൂട്ടുകെട്ട് അനേകം ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

ജനനം :25-3-1928
മരണം :27-10-1975
അമ്മ :വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടി
അച്ഛന്‍ :വെള്ളാരപ്പള്ളി കേരളവര്‍മ
ഭാര്യ :ഭാരതി അമ്മ
മക്കള്‍: ശരത്ചന്ദ്രന്‍, ഇന്ദുലേഖ, യമുന, സിന്ധു
(മകന്‍ ശരത്ചന്ദ്ര വര്‍മ്മ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഗാനരചയിതാവാണ്)

വയലാര്‍ സമരം,വിപ്ളവപ്രസ്ഥാനങ്ങള്‍ പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

കൃതികള്‍:
ആദ്യ സമാഹാരം : പാദമുദ്രകള്‍ (1948)
കൊന്തയും പൂണൂലും(1950)
ആയിഷ(1954)
എനിക്കു മരണമില്ല (1955)
മുളംകാട് (1955)
ഒരു ജൂഡാസ് ജനിക്കുന്നു (1955)
എന്‍റെ മാറ്റൊലിക്കവിതകള്‍ (1957)
സര്‍ഗ സംഗീതം (1961)
ഇടശ്ശേരിയുടെ കൊച്ചനുജന്‍ എന്ന കവിതയുടെ കഥാപ്രസംഗരൂപം......
ഡൗണ്‍ലോഡ് ചെയ്യാം...

Friday, October 17, 2014

നാറാണത്തു ഭ്രാന്തന്‍

നാറാണത്തു ഭ്രാന്തന്‍




                        വിക്രമാദിത്യ രാജാവിന്റെ പണ്ഡിതസദസ്സിലെ ശ്രേഷ്ഠനായ വരരുചിയ്ക്ക് പറയിപ്പെണ്ണായ പഞ്ചമിയില്‍ പന്ത്രണ്ടു മക്കളുണ്ടായി. അവരില്‍ അഞ്ചാമനാണ് നാറാണത്തു ഭ്രാന്തന്‍. സ്വന്തം പ്രവൃത്തികളിലെ വൈചിത്രവും അസാധാരണത്വവും കൊണ്ട് ഭ്രാന്തന്‍ എന്നറിയപ്പെട്ട നാറാണത്തിന്റെ രസകരമായ കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

           വളരെ പ്രയാസപ്പെട്ട് മലമുകളിലെത്തിച്ച പാറക്കഷണങ്ങള്‍ താഴേയ്ക്ക് ഉരുട്ടിവിട്ട് ആര്‍ത്തു ചിരിച്ചാനന്ദിക്കുന്ന നാറാണത്തിന്റെ ഭ്രാന്തനു പിന്നിലും ഒരു ഗുണപാഠം ഉണ്ട്. കഠിനപ്രയത്‌നം ചെയ്‌താല്‍ മാത്രമേ ഏതൊരാള്‍ക്കും അഭ്യുന്നതിയിലെത്താന്‍ കഴിയൂ. എന്നാല്‍ ഉന്നതസ്ഥാനത്തു നിന്ന് നിലം പതിയ്ക്കാന്‍ നിഷ്‌പ്രയാസം സാധിയ്ക്കും. സല്‍പ്പേരു സമ്പാദിക്കാന്‍ ബുദ്ധിമുട്ടണം മറിച്ച് ദുഷ്‌പേരിനോ നിമിഷനേരം മതി.
പ്രമുഖ ബാലസാഹിത്യകാരനായ ശ്രീ എ.ബി.വി. കാവില്‍പ്പാട് രചിച്ച ഈ കൃതി ഒട്ടേറെ ഗുണപാഠങ്ങള്‍ക്കൊപ്പം ചിരിയ്ക്കും ചിന്തയ്ക്കും വക നല്‍കുന്നു.
                                                                                                             നളിനി. ആര്‍. ജി
                                                                               ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, കൊട്ടോടി

Thursday, October 16, 2014

ലോക ഭക്ഷ്യ ദിനം

ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ലോക ഭക്ഷ്യ ദിനം 

1945 ല്‍ രൂപീകൃതമായ ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ആണ്‌ ഒക്‌ടോബര്‍ 16 ഭക്‍ഷ്യ ദിനമായി ആചരിക്കുന്നത്‌.

1979 മുതലാണ്‌ ഈ ദിനാഘോഷം ആരംഭിക്കുന്നത്‌. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ്‌ ഈ ദിവസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്‌.

അന്താരാഷ്ട്ര ഭക്ഷ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് ഏഴില്‍ ഒരാള്‍ പട്ടിണി നേരിടുകയാണ്. അഞ്ചു വയസില്‍ തഴെയുള്ള ഇരുപതിനായിരത്തോളം കുട്ടികളാണ് പട്ടിണി മൂലം മരിക്കുന്നു. 82 രാജ്യങ്ങള്‍ കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുകയും 81.5 കോടി ജനങ്ങള്‍ ദാരിദ്രത്തിലും പട്ടിണിയിലും കഴിയുകയാണ്. ഈ സാഹചര്യത്തിലും ലോകത്ത് ഭക്ഷ്യ ഉത്പ്പാദനം ഗണ്യമായി കുറഞ്ഞു വരുന്നു. ഭക്ഷണത്തിന്റെ ആളോഹരി ഉപയോഗമാകട്ടെ 1980ല്‍ 326 കിലോഗ്രാം എന്നതായിരുന്നു. 2011 എത്തിയപ്പോള്‍ ഇത് 307 കിലോഗ്രാം ആയി കുറഞ്ഞു. ദരിദ്ര രാജ്യങ്ങളിലാകട്ടെ ഇത് 125 കിലോഗ്രാം മാത്രമാണ്.

ഈ കണക്കുകള്‍ക്കിടയിലും ആശങ്കാകരമായ മറ്റൊരു വസ്തുത ഓരോ വര്‍ഷവും 1.5 മില്യണ്‍ ഭക്ഷണ സാധനങ്ങള്‍ പാഴായിപ്പോകുന്നുണ്ടെന്നതാണ്. പട്ടണി മരണങ്ങള്‍ നിത്യ സംഭവമായ ആഫ്രിക്കന്‍ വന്‍കരയിലെ ഒരു പ്രദേശത്തെ ആളികള്‍ക്ക് വേണ്ട ഭക്ഷണത്തിന്റെ അളവിനോളം വരുമിതെന്നാണ് കണക്കാക്കുന്നത്. അതുപോലെതന്നെ പോഷകാംശമില്ലാത്ത ഭക്ഷണം ലോകത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ തകര്‍ക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യസമിതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോശം ഭക്ഷണം രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയെ ബാധിക്കുന്നുണ്ടെന്നും പോഷകാംശമില്ലാത്ത ഭക്ഷണവും സാമ്പത്തികമാന്ദ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നുമാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ലോക ഭക്ഷ്യ ദിനത്തില്‍ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നത്‌ പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌.

തോടുള്ള ഭക്ഷ്യ ധാന്യങ്ങള്‍ - ചോളം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച്‌ കഴിക്കുക, തവിടുള്ള ധാന്യങ്ങള്‍ - ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാല്‍, തൈര്‍, വെണ്ണ, കടല, എള്ള്‌, ഉഴുന്ന്‌, സോയാബീന്‍, കൂണ്‌, കടല്‍ മീനുകള്‍ എന്നിവ കഴിക്കുക.

അതാത്‌ കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടില്‍ കൃഷി ചെയ്യുക, മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ്‌ പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്‌, പപ്പായ, നാരകം എന്നിവ കൂടുതല്‍ വളര്‍ത്തുക.
ചിന്തിക്കുക.. ഭക്ഷിക്കുക.. രക്ഷിക്കുക..
HEALTH CLUB GHSS KOTTODI

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...