Saturday, January 10, 2015

കെ.ജെ.യേശുദാസ്


ഒരോ ശരാശരിമലയാളിയുടേയും ഒരോ ദിവങ്ങളും കടന്നു പോവുന്നത് കൊച്ചിക്കാരന്‍ കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ ശബ്ദം കേട്ടുകൊണ്ടാവും.ജനറേഷന്‍ ഗ്യാപ്പെന്നോ പ്രായഭേദമെന്നോ നോക്കാതെ ആബാലവൃദ്ധം മലയാളികള്‍ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരു പാട്ടുകാരന്‍ ഇനി മലയാളത്തിലുണ്ടാവുമോ എന്ന് സംശയമുണ്ട്.

"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന  വാഴുന്ന
മാതൃകാ സ്ഥാനമാണിത്"

എന്ന ഗുരുവിന്റെ നാലു വരി യേശുദാസിന്റെ വശ്യമായ ശബ്ദത്തില്‍ ആദ്യമായി റെക്കോഡ് ചെയ്തപ്പോള്‍ ആ മഹാഗായകന്‍ മലയാളികളുടെ ജീവന്റെ സംഗീതവും ആത്മാവിന്റെ തുടിപ്പുമായി.ആ ഹൃദയത്തുടുപ്പിനെയാണു ലോകമെങ്ങും ഉള്ള മലയാളികള്‍  ഗാന ഗന്ധര്‍വ്വന്‍ എന്നു സ്നേഹാദരപൂര്‍വ്വം സംബോധന ചെയ്യുന്നത്.

1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും 5 മക്കളില്‍ മൂത്ത പുത്രനായി യേശുദാസ് ജനിച്ചു.ചെറുപ്രായത്തില്‍ തന്നെ യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചു. പിതാവ് തന്നെയായിരുന്നു ഗുരുനാഥനും.എട്ടു വയസ്സുള്ളപ്പോള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഉള്ള ഒരു സംഗീത മത്സരത്തില്‍ പങ്കെടുത്ത് സ്വർണ്ണ മെഡല്‍ സ്വന്തമാക്കി.1958ല്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. കരുവേലിപ്പടിക്കല്‍ കുഞ്ഞന്‍ വേലു ആശാന്റെ കീഴില്‍ ഒരു വര്‍ഷത്തെ സംഗീതാഭ്യസനം.തുടര്‍ന്ന് പള്ളുരുത്തി രാമന്‍ കുട്ടി ഭാഗവതരുടെ കീഴില്‍ ആറു മാസവും എറണാകുളം ശിവരാമന്‍ ഭാഗവതരുടെ കീഴില്‍ മൂന്നു വര്‍ഷവും സംഗീതം പഠിച്ചു.

എസ് എസ് എല്‍ സി പാസ്സായതിനു ശേഷം ശാസ്ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആര്‍ എല്‍ വി അക്കാദമിയില്‍ ചേർന്നു.1960 ല്‍ ഗാന ഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ ചേർന്നു.പ്രശസ്ത സംഗീതഞ്ജനായ ശെമ്മാങ്കുടി ആയിരുന്നു അന്നു അക്കാദമിയുടെ പ്രിന്‍സിപ്പല്‍. യേശുദാസിലെ സംഗീത പ്രതിഭ തിരിച്ചറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.

കര്‍ണാടക സംഗീത ലോകത്തെ ആചാര്യനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാകാനും കച്ചേരിക്ക് അകമ്പടി പാടാനും സാധിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായി.

എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തില്‍ കാല്പാടുകള്‍ എന്ന ചിത്രത്തില്‍ ആണു ആദ്യം പാടിയതെങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ " ശ്രീ കോവില്‍"ആയിരുന്നു. മലയാളത്തിലും മറ്റു ഇന്ത്യന്‍ ഭാഷകളിലുമായി 30000 ല്‍ പരം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഈ പ്രതിഭ ഏതാനും ചിത്രങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കാവ്യ മേള,കായംകുളം കൊച്ചുണ്ണി, അനാര്‍ക്കലി, പഠിച്ച കള്ളന്‍, അച്ചാണി, ഹര്‍ഷ ബാഷ്പം, നിറകുടം, കതിര്‍മണ്ഡപം, പാതിരാ സൂര്യൻ, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളിലാണു അദ്ദേഹം പാടി അഭിനയിച്ചത്.

ഏറ്റവും മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും ഏറ്റവും കൂടുതല്‍ തവണ ലഭിച്ചത് ഈ അനുഗ്രഹീത ഗായകനാണ്.എഴുത്തിയഞ്ചാം പിറന്നാളാഘോഷിക്കുന്ന ഗാനഗന്ധര്‍വ്വന്‍ ശ്രീ.കെ.ജെ.യേശുദാസിന് കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സ്നേഹം നിറഞ്ഞ ജന്മദിനാശംസകള്‍...

Friday, January 9, 2015

അഭിനന്ദനങ്ങള്‍....




കാസറഗോഡ് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ ടീം അംഗങ്ങള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിന്റെ അഭിനന്ദനങ്ങള്‍....സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും മികച്ചവിജയമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

STEPS



കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ പത്താം തരത്തിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2014-2015 വര്‍ഷത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് STEPS. പത്താം തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക്,പ്രത്യേകിച്ച് പഠന നിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പഠന സഹായി തയ്യാറാക്കിയിരിക്കുകയാണ്  വിദ്യാഭ്യാസ സമിതി.STEPS TO SUCCESS STUDY MATERIALS നിങ്ങള്‍ക്ക് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.


എസ്.എസ്.എല്‍.സി 2015 റിവിഷന്‍



എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കുള്ള റിവിഷന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുമല്ലോ ?ജീവശാസ്ത്രത്തില്‍ പഠിച്ചു കഴിഞ്ഞ പ്രധാനപ്പെട്ട ആശയങ്ങളെല്ലാം ഓര്‍ക്കാന്‍ കഴിയുന്നുണ്ടോ ? ആവര്‍ത്തനത്തിനുള്ള ചില വര്‍ക്ക് ഷീറ്റുകള്‍ ഇതാ....ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കൂ...

Monday, January 5, 2015

TEXT BOOK INDENT 2015



2015-16 അധ്യയന വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഓണ്‍ലൈന്‍ ഇന്റന്റിംഗിനെക്കുറിച്ചുള്ള പ്രധാന സര്‍ക്കുലര്‍ "Download ചെയ്യൂ..."

Thursday, January 1, 2015

2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷം


NEW YEAR CELEBRATION IN GHSS KOTTODI

പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പുതുവത്സരദിനാഘോഷം നടത്തി.

കേക്കുമുറിച്ചും പുതുവത്സര ദിന പ്രതിജ്ഞയെടുത്തും പുതുവത്സരദിനാശംസകള്‍ നേര്‍ന്നും ആഘോഷം നടത്തി.
കേക്ക് മുറിക്കല്‍...
രാവിലെ നടന്ന അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ പുതുവത്സര ദിനസന്ദേശം നല്‍കി. 



    

ഉച്ചഭക്ഷണത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് പാല്‍പ്പായസവും നല്‍കി.ശ്രീമതി.സൂസമ്മ ടീച്ചറും തൊമ്മച്ചന്‍ മാസ്റ്ററും ആണ് പായസം സ്പോണ്‍സര്‍ ചെയ്തത്. 
ഹയര്‍സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പുല്‍ക്കൂടൊരുക്കല്‍ മത്സരം നടത്തി.
പുല്‍ക്കൂടൊരുക്കല്‍ മത്സരത്തില്‍ നിന്ന്...








പാല്‍പ്പായസ വിതരണം

ക്ലാസ്സുകളിലെ കേക്കു് മുറിക്കല്‍ ചടങ്ങിനുശേഷം മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കി.പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ജിനുമോന്‍ മാസ്റ്ററും സഹാധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...