Wednesday, March 11, 2015

Best Out Going Student...


അഭിനന്ദനങ്ങള്‍.....




കൊട്ടോടി ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ 2014-15 വര്‍ഷത്തെ Best  Out Going Student ആയി 10 A ക്ലാസ്സിലെ ശ്രീഹരി എ തെരഞ്ഞെടുക്കപ്പെട്ടു.

World Glaucoma Week: March 8-14, 2015

(കടപ്പാട് :Jonathan Trobe, M.D. - The Eyes Have It സൃഷ്ടിച്ച "Acute Angle Closure-glaucoma". വിക്കിമീഡിയ കോമൺസ് - http://commons.wikimedia.org)
കണ്ണില്‍ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തില്‍ കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ (Glaucoma). ചികിത്സിച്ചില്ലെങ്കില്‍ ഇത് ബാധിക്കുന്ന കണ്ണിന് അന്ധതയുണ്ടാക്കും. കണ്ണിന്റെ ലെന്‍സിനും കോര്‍ണിയയ്ക്കും ഇടയിലുള്ള മുന്‍ ചേമ്പറിലും പിന്‍ ചേമ്പറിലുമുള്ള അക്വസ് ഹ്യൂമറിന്റെ മര്‍ദ്ദം വര്‍ദ്ധിക്കുന്നതുകൊണ്ടാണ് അസുഖമുണ്ടാകുന്നത്."നേത്രാതിമര്‍ദ്ദം (ഓക്യുലാർ ഹൈപ്പര്‍ടെന്‍ഷന്‍)" എ‌ന്ന പ്രയോഗം ഗ്ലോക്കോമ ബാധിച്ചിട്ടുണ്ടെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുകളൊന്നുമില്ലാത്ത അവസ്ഥയെ വിളിക്കാറുണ്ട്. ആന്റീരിയർ ചേമ്പറിലെ മര്‍ദ്ദം കൂടിയിട്ടില്ലെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുള്ള അവസ്ഥയെ 'നോര്‍മല്‍ ടെന്‍ഷന്‍" ഗ്ലോക്കോമ എന്ന് വിളിക്കാറുണ്ട്.

മര്‍ദ്ദം വര്‍ദ്ധിക്കുന്നത് റെറ്റിനയിലെ ഗാംഗ്ലിയോണ്‍ കോശങ്ങളെ ബാധിക്കും. കണ്ണിലെ മര്‍ദ്ദം 21 mmHg-ഓ 2.8 കി.Pa-നു മുകളിലാകുന്നത് ഗ്ലോക്കോമയുണ്ടാക്കാനു‌ള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ഇത് ആദ്യമേകണ്ടുപിടിച്ചാല്‍ ഗ്ലോക്കോമ മൂലമുള്ള അന്ധത ഒഴിവാക്കാനും സാധിക്കും.

ഗ്ലോക്കോമയെ ഓപ്പണ്‍ ആംഗിള്‍, ക്ലോസ്ഡ് ആംഗിള്‍ എന്ന് രണ്ടു പ്രധാന വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഐറിസും കോര്‍ണിയയും തമ്മിലുള്ള കോണാണ് ആംഗിള്‍ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ഇവിടെയുള്ള ട്രബിക്കുലാർ മെഷ്‌വര്‍ക്കിലൂടെയാണ് അക്വസ് ഹ്യൂമർ നീക്കം ചെയ്യപ്പെടുന്നത്. ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമ വേദന എന്ന ലക്ഷണത്തോടുകൂടി പെട്ടെന്നു കണ്ടുപിടിക്കപ്പെടും. അതിനാല്‍ ഇത് ചികിത്സിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഓപ്പണ്‍ ആങ്കിള്‍ ഗ്ലോക്കോമയില്‍ മര്‍ദ്ദം സാവധാനമാണ് വർദ്ധിക്കുന്നതെന്നതിനാൽ അന്ധത ബാധിച്ചതിനുശേഷമേ ഇത് ശ്രദ്ധയിൽ പെടുകയുള്ളൂ.
ലോകത്ത് അന്ധത വരാനുള്ള രണ്ടാമത്തെ കാരണം ഗ്ലോക്കോമയാണ്. ഇന്ത്യയില്‍ 12 ലക്ഷത്തോളം ഗ്ലോക്കോമ ബാധിതരുണ്ട്. ഒരു ശതമാനത്തിന് ജന്മനാ ഗ്ലോക്കോമ കണ്ടുവരുന്നു.

Sunday, March 8, 2015

ആദരാഞ്ജലികള്‍........

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. ശനിയാഴ്ച രാവിലെ 10.30 ഓടെ ബംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ളോബല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി വെന്‍റിലേറ്ററിലായിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് മന്ത്രിമാരും പ്രമുഖ നേതാക്കളും ബംഗളൂരുവിലെ ആശുപത്രിയിലത്തെിയിരുന്നു. സ്പീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് സര്‍ക്കാറിന്‍റെ ഒൗദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.

കോണ്‍ഗ്രസ് (ഐ) യിലെ പ്രമുഖ നേതാവായിരുന്ന ജി കാര്‍ത്തികേയന്‍ അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയിരുന്നു. 1995ലെ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001 ല്‍ ഭക്ഷ്യപൊതുവിതരണ, സാംസ്കാരിക മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്‍റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തു.
വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം 1980ല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. വര്‍ക്കല മണ്ഡലത്തില്‍ വര്‍ക്കല രാധാകൃഷ്ണനോടായിരുന്നു തോല്‍വി.
1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം സി.പി.എം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. എന്നാല്‍ 1987ല്‍ ഇതേ മണ്ഡലത്തില്‍ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ ജി. കാര്‍ത്തികേയന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാടില്‍ നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലത്തെിയത്.

വര്‍ക്കലയായിരുന്നു സ്വദേശം. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. എം.ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭന്‍, കെ.എസ്. ശബരിനാഥന്‍ എന്നിവര്‍ മക്കളാണ്.

Friday, March 6, 2015

മാര്‍ച്ച് എട്ട്… ലോക വനിതാ ദിനം



Celebrate Women's Achievements
Call for Greater Equality
#Make it happen

1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തി. ആ  ശബ്ദം നൂറ്റാണ്ടുകളിലൂടെ സ്ത്രീ ശബ്ദമായി മാറി. ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്‌നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം വേണ്ടിവന്നില്ല.  ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി.

Tuesday, March 3, 2015

ANNUAL EVALUATION 2014 - 15
STANDARD VIII
ENGLISH
ANSWER KEY
PREPARED BY PRASANTH P.G., H.S.A. (ENG), G.H.S.S. KOTTODI

ഇന്ന് ലോക വന്യജീവി ദിനം



വന്യജീവി സംരക്ഷണത്തിന്റെ ബോധവല്‍ക്കരണത്തിന് വേണ്ടിയാണ് മാര്‍ച്ച് 3 ലോക വന്യജീവി ദിനമായി ആചരിക്കുന്നത്. കൂടാതെ മൃഗങ്ങള്‍ക്കെതിരെയുള്ള വിവിധതരത്തിലുള്ള ആക്രമണങ്ങള്‍, വനനശീകരണം, ചൂഷണങ്ങള്‍ എന്നിവയ്‌ക്കെതിരെയും ഈ ദിവസം ബോധവല്‍ക്കരണ യജ്ഞങ്ങള്‍ ലോകമെമ്പാടും സംഘടിപ്പിക്കുന്നു. കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രെയ്ഡ് ഇന്‍ എന്‍ഡെയ്ന്‍ജേര്‍ഡ് സ്പീസിസ് ഓഫ് വൈല്‍ഡ് ഫൗണ അന്‍ഡ് ഫ്ലോറയും (CITES) ഐക്യരാഷ്ട്രസഭയും സംയുക്തമായാണ് ലോക വന്യജീവി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
വേട്ടമൂലം വന്യജീവികള്‍ വ്യാപകമായ നാശോന്മുഖമാകുന്ന സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന സന്ദേശമാണ് ലോകവന്യജീവി ദിനത്തില്‍ ഉയര്‍ത്തേണ്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ ഡെവലപ്മെന്‍റ് പ്രോഗ്രാം (യു.എന്‍.ഡി.പി) അഡ്മിനിസ്ട്രേറ്റര്‍ എലന്‍ ക്ളര്‍ക്ക്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ളിയുടെ തീരുമാനമനുസരിച്ച് രാജ്യങ്ങള്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഗണിതശാസ്‌ത്ര പ്രതിഭ

അഭിനന്ദനങ്ങള്‍.....!





കൊട്ടോടി ഗവ. ഹയര്‍സക്കന്ററി സ്കൂളിലെ ഈ വര്‍ഷത്തെ ഗണിതശാസ്‌ത്ര പ്രതിഭയായി 10 A ക്ലാസ്സിലെ ശ്രീഹരി എ തെരഞ്ഞെടുക്കപ്പെട്ടു

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...