Tuesday, March 31, 2015

2015 ANNUAL EXAMINATION QUESTION PAPERS (HS)

റെനെ ദെക്കാര്‍ത്തെ


റെനെ ദെക്കാര്‍ത്തെ
(1596 മാര്‍ച്ച് 31 – 1650 ഫെബ്രുവരി 11)

                ആധുനിക ഗണിതശാസ്‌ത്രത്തിന്റെ പിതാവെന്ന് പരക്കെ അറിയപ്പെടുന്ന ഗണിതശാസ്‌ത്ര പ്രതിഭ റെനെ ദെക്കാര്‍ത്തെയുടെ ജന്മദിനമാണ് ഇന്ന്. 1596 മാര്‍ച്ച് 31 ന് ഫ്രാന്‍സിലെ ലാഹോയെ ഗ്രാമത്തിലാണ് ദെക്കാര്‍ത്തെ ജനിച്ചത്. മനുഷ്യന്റെ അസ്‌തിത്വത്തെക്കുറിച്ചുള്ള എക്കാലത്തെയും സംശയങ്ങള്‍ക്കുള്ള അദ്ദേഹത്തിന്റെ വീക്ഷണം "ഞാന്‍ ചിന്തിക്കുന്നു അതിനാല്‍ ഞാന്‍ ഉണ്ട് " എത്രയോ അര്‍ത്ഥവത്താണ് .

ഗണിതശാസ്‌ത്രത്തിലെ വിശ്ലേഷക ജ്യാമിതി അദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്. "ശാസ്‌ത്രങ്ങളിലെ സത്യാന്വേഷണം ശരിയായ വിധത്തില്‍ നിര്‍വഹിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി ഒരു ചര്‍ച്ച" എന്ന രചിച്ചതു വഴി ആധുനിക ഗണിതശാസ്‌ത്രത്തിന് അദ്ദേഹം തറക്കല്ലിട്ടു. ക്ഷേത്രഗണിത പ്രശ്‌നങ്ങള്‍ ബീജഗണിത മാര്‍ഗങ്ങളിലൂടെ അപഗ്രഥനം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു. 1650 ഫെബ്രുവരി 11 ന് ന്യൂമോണിയ ബാധിതനായി അദ്ദേഹം അന്തരിച്ചു.

യാത്രാമംഗളങ്ങള്‍....




വയനാട് ജില്ലയിലെ നീര്‍വാരം സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിപ്പോകുന്ന ഹൈസ്കൂള്‍ വിഭാഗം മലയാളം അദ്ധ്യാപകന്‍ ശ്രീ.ഹനീഫ മാസ്റ്റര്‍ക്ക് കൊട്ടോടി സ്കൂളിന്റെ യാത്രാമംഗളങ്ങളും ഭാവുകങ്ങളും നേരുന്നു.

Saturday, March 28, 2015

രാജ്യാന്തര അംഗീകാരം

മലയാളി ഗണിതശാസ്ത്ര അധ്യാപകന് രാജ്യാന്തര അംഗീകാരം
          

  നിര്യാതനായ ഗണിതശാസ്ത്ര അധ്യാപകന്‍ ശ്രീ വി ജെ ദേവസ്യായുടെ അഭാജ്യ സംഖ്യകളെക്കുറിച്ചുള്ള ലേഖനത്തിന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അംഗീകാരം ലഭിച്ചു

അദ്ദേഹത്തിന്റെ ലേഖനം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം

ഭൗമമണിക്കൂര്‍ ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ

ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ആചരിക്കുന്ന ഭൗമമണിക്കൂര്‍ ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ നടക്കും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്‍െറ (ഡബ്ള്യു.ഡബ്ള്യു.എഫിന്‍െറ) ആഹ്വാനമനുസരിച്ച് ലൈറ്റുകളും മറ്റ് വൈദ്യുതോപകരണങ്ങളും ഒരു മണിക്കൂര്‍ നേരത്തേക്ക് ഓഫ് ചെയ്ത് ലോകജനത ഭൂമിയുടെ സംരക്ഷണത്തിനായി അണിചേരും.

‘ഒരു മണിക്കൂര്‍ സ്വിച്ച് ഓഫ് ചെയ്യുക, നല്ല നാളേക്കായി പരിസ്ഥിതിസൗഹൃദ ഊര്‍ജ സ്രോതസ്സുകളിലേക്ക് മാറുക’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഈ വര്‍ഷം സംഘടിപ്പിക്കുന്ന പരിപാടികളില്‍ കഴിയുന്നത്ര വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്ത് എല്ലാ മലയാളികളും സഹകരിക്കുക.
പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പ്, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, സംസ്ഥാന വൈദ്യുതി ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഭൗമ മണിക്കൂറും അനുബന്ധ പരിപാടികളും നടക്കുന്നത്. ഇതിലൂടെ 160 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. വിപുലമായ പ്രചാരണ പരിപാടികളാണ് ഭൗമ മണിക്കൂറിനോടനുബന്ധിച്ച് സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
2004ലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭൗമ മണിക്കൂറിന് ആദ്യമായി ആരംഭിച്ചു തുടങ്ങിയത്.പിന്നീട് 2007ല്‍ ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് തുടങ്ങിവച്ച കാമ്പെയിനിലൂടെയാണ് ഭൗമ മണിക്കൂര്‍ ശ്രദ്ധേയമായത്.

Wednesday, March 25, 2015

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...