ഭീം റാവു റാംജി അംബേദ്കര്‍, (1891 - 1956)
ഇന്ത്യന്‍ ഭരണഘടനാശില്പിയും പ്രഥമ നിയമകാര്യമന്ത്രിയും. ആധുനിക ഇന്ത്യന്‍ രാഷ്ട്രശില്പികളില്‍ പ്രമുഖനായ ഡോ. അംബേദ്കര്‍ ദലിത് വിമോചകന്‍, സാമൂഹിക വിപ്ലവകാരി, രാഷ്ട്രമീമാംസകന്‍, ധനതത്ത്വശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, ബുദ്ധമത പുനരുദ്ധാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ 124-ാം ജന്മ വാര്‍ഷിക ദിനാഘോഷമാണിന്ന്.1891 ഏപ്രില്‍ 14-ന് മഹാരാഷ്ട്രയില്‍ രത്നഗിരി ജില്ലയിലെ അംബവാഡെ എന്ന ഗ്രാമത്തില്‍, മഹര്‍ സമുദായത്തില്‍പ്പെട്ട രാംജിസക്പാലിന്റെയും ഭീമാഭായിയുടെയും പതിനാലാമത്തെ പുത്രനായി പിറന്ന അംബേദ്കര്‍ നിശ്ചയദാര്‍ഢ്യത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഇന്ത്യാചരിത്രത്തില്‍ അഗ്രഗാമിയായി മാറിയത്. ബ്രിട്ടീഷ് സൈന്യത്തില്‍ ഒരു പട്ടാളക്കാരനായിരുന്നു രാംജിസക്പാല്‍. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ അംബേദ്കറെ ഭീം എന്നാണ് വിളിച്ചിരുന്നത്.
അയിത്തജാതിക്കാരായി
കണക്കാക്കപ്പെട്ടിരുന്ന
മഹര്‍ സമുദായത്തില്‍ പിറന്നതിനാല്‍
ബാല്യകാലം മുതല്‍ ജാതിയുടെയും
അയിത്തത്തിന്റെയും തിക്തഫലങ്ങള്‍
അനുഭവിച്ചുകൊണ്ടാണ് അംബേദ്കര്‍
വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം
നേടിയതും. അംബവഡേകര്‍
എന്നായിരുന്നു മാതാപിതാക്കള്‍
മകന് നല്‍കിയ പേര്.
മഹാരാഷ്ട്രയിലെ
സത്താറ എന്ന ഗ്രാമത്തിലാണ്
അംബേദ്കര്‍ പ്രാഥമിക വിദ്യാഭ്യാസം
നടത്തിയത്. അംബവഡേകറോട്
സ്നേഹം തോന്നിയ അധ്യാപകനാണ്
ബാലനായ അദ്ദേഹത്തിന്റെ പേര്
അംബേദ്കര്‍ എന്നു തിരുത്തിയത്.
1908-ല്‍ ബോംബെയിലെ
എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്കൂളില്‍
നിന്നു അംബേദ്കര്‍ മെട്രിക്കുലേഷന്‍
പാസ്സായി. തുടര്‍ന്ന്
രമാഭായിയെ വിവാഹം കഴിക്കുകയും
1912-ല്‍ ബോംബെ
സര്‍വകലാശാലയില്‍ നിന്നും
ബിരുദം സമ്പാദിച്ചശേഷം
1913-ല്‍ ബറോഡ
സ്റ്റേറ്റ് ഫോഴ്സില്‍
ലെഫ്റ്റെനന്റായി ജോലിയില്‍
പ്രവേശിക്കുകയും ചെയ്തു.
എന്നാല്‍ പിതാവിന്റെ
ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന്
അംബേദ്കര്‍ക്ക് ഉദ്യോഗം
രാജിവക്കേണ്ടിവന്നു.

.jpg)
.jpg)


.jpg)
.jpg)
.jpg)
.jpg)




