Friday, June 5, 2015

യാത്രാമംഗളങ്ങള്‍

കൊട്ടോടി സ്കൂളില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി പോകുന്ന ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ക്കും ഗണിതശാസ്ത്രാധ്യാപിക ശ്രീമതി റീന ടീച്ചര്‍ക്കും ഗണിത ശാസ്ത്രക്ലബ്ബിന്റെ യാത്രാമംഗളങ്ങള്‍

 ക്ലബ്ബ് അംഗങ്ങള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ക്ക് ഉപഹാരം നല്‍കുന്നു
 ക്ലബ്ബ് അംഗങ്ങള്‍ ഗണിതശാസ്ത്രാധ്യാപിക ശ്രീമതി റീന ടീച്ചര്‍ക്ക് ഉപഹാരം നല്‍കുന്നു


ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം

ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം കൊട്ടോടി സ്കൂളില്‍ 03.06.2015
 സ്കൂള്‍ അസംബ്ലി - പ്രാര്‍ത്ഥന
 ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം - പ്രതിജ്ഞ - കുമാരി അരുണിമ ഗംഗാധരന്‍ ചൊല്ലിക്കൊടുക്കുന്നു.

 ബാലാവകാശ കമ്മീഷന്‍ വാര്‍ഷികം - ഹെഡ്‌മാസ്റ്റര്‍ എം.ഭാസ്കരന്‍ മാസ്റ്റര്‍ സന്ദേശം നല്‍കുന്നു.
സ്കൂളില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി പോകുന്ന ഹെഡ്‌മാസ്റ്റര്‍ എം.ഭാസ്കരന്‍ മാസ്റ്റര്‍ ഓര്‍മ്മ മരം നടുന്നു.
SCHEME OF WORK 2015 -16

Thursday, June 4, 2015

പ്രവേശനോത്സവം 2015

കൊട്ടോടി സ്കൂളിലെ 2015-16 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു.പ്രവേശനോത്സവം പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.എം.യു തോമസ് ഉദ്ഘാടനം ചെയ്തു.കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ.ബി.അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.വി.കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.ശ്രീ സുകുമാരന്‍ പെരിയച്ചൂര്‍,ശ്രീമതി.പ്രേമ,(എം.പി.ടി.എ പ്രസിഡണ്ട്)എ.എം.കൃഷ്ണന്‍,ജിനുമോന്‍.എന്‍.വി,എ.കൃഷ്ണന്‍(പി.ടി.എ വൈസ് പ്രസിഡണ്ട്)എന്നിവര്‍ ആശംസകളര്‍പ്പിച്ചു.2015 SSLC പരീക്ഷയില്‍ 100 ശതമാനം വിജയം സ്കൂളിന് സമ്മാനിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ മെമെന്റോ നല്‍കി അനുമോദിച്ചു.എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ശ്രീഹരി.എ യെ സമ്മാനങ്ങളും മെമെന്റോയും നല്‍കി അനുമോദിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ വിജയികള്‍ക്കും കുട്ടികള്‍ക്കും പായസം നല്‍കി.സ്റ്റാഫ് കൗണ്‍സില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്ക്,ക്രയോണ്‍സ്,പെന്‍സില്‍ എന്നിവയും പയ്യച്ചേരി റസിഡന്റ്സ് അസോസിയേഷന്‍ മധുരവും വിതരണം ചെയ്തു.



























Sunday, May 31, 2015

പ്രവേശനോത്സവം 2015

പുതിയ അധ്യയന വര്‍ഷത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം


പുകയിലയുടെ കെണിയില്‍ കുരുങ്ങി ജീവിതം നശിക്കുന്നവര്‍ക്ക് ലോകമരുളുന്ന മുന്നറിയിപ്പായി എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

പുകയില ഉപയോഗം മൂലം പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം എണ്ണം പത്തു ലക്ഷം കവിയുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ അവരുടെ എണ്ണം 40,000. ഇന്ത്യയിലെ 120 കോടി ജനങ്ങളില്‍ 27.4 കോടി പേര്‍ പുകയില ഉപഭോക്താക്കളാണ്. പുകവലിക്കുന്നവരുടെ എണ്ണം 18.2 കോടിയും.


ആമാശയം, വായ, കരള്‍, വന്‍കുടല്‍, ശ്വാസകോശം, പ്ലീഹ, വൃക്ക, മൂത്രസഞ്ചി എന്നിവയെ ബാധിക്കുന്ന അര്‍ബുദത്തിന്റെ മൂലകാരണം പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ്. നാലായിരത്തോളം രാസപദാര്‍ഥങ്ങളുടെ മിശ്രിതരൂപമാണു പുകയില. അര്‍ബുദത്തിനു കാരണമാകുന്ന 40 രാസപദാര്‍ഥങ്ങള്‍ ഇതില്‍പ്പെടും. പക്ഷാഘാതം, രക്തധമനികളില്‍ രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം, വന്ധ്യത എന്നിവയിലും പുകയിലയുടെ പങ്കു വലുതാണ്. പുകവലിക്കാരുടെ സാമീപ്യംപോലും മറ്റുള്ളവരെ രോഗികളാക്കും.

കുട്ടികളില്‍ നേത്ര, ശ്വാസകോശ രോഗങ്ങള്‍ക്കും ശ്വാസോച്ഛ്വാസത്തിലെ മന്ദത, ആസ്ത്മ, പെട്ടെന്നുള്ള മരണം എന്നിവയ്ക്കും പുകവലിക്കുന്നവരുടെ സാമീപ്യം കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...