Monday, July 6, 2015

കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍ തേടി......



എട്ടാം ക്ലാസ്സ് ജീവശാസ്ത്ര പാഠപുസ്തകത്തിലെ 'കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍' എന്ന യൂണിറ്റിലെ 'എങ്ങനെ നിരീക്ഷണ വസ്തു തയ്യാറാക്കാം ? എന്ന പാഠഭാഗത്തിലെ  സസ്യകോശങ്ങള്‍ നിരീക്ഷിക്കുന്നതിന് സ്ലൈഡ് തയ്യാറാക്കുന്ന പ്രവര്‍ത്തനം എട്ടാം ക്ലാസ്സ് A യിലും B യിലും നടപ്പിലാക്കിയപ്പോള്‍.....ക്ലാസ്സ് 5ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനം ചെയ്തത്.ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയില്‍ ചുമതലാ വിഭജനം നടത്തി.ഗ്രൂപ്പുകള്‍ പരസ്പരം വിലയിരുത്തി.പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കി.
ക്ലാസ്സ് 8
 ഗ്രൂപ്പ് ഒന്ന്
ഗ്രൂപ്പ്  അഞ്ച്
 ഗ്രൂപ്പ് നാല്
 ഗ്രൂപ്പ് രണ്ട്
 ഗ്രൂപ്പ് മൂന്ന്
ക്ലാസ്സ് 8 ബി








ജൂലായ് ആറ് - ഇന്ന് ലോക ജന്തുജന്യരോഗനിവാരണദിനം


പേവിഷബാധയ്‌ക്കെതിരെ ലൂയി പാസ്റ്റര്‍ കണ്ടുപിടിച്ച വാക്‌സിന്‍ ജോസഫ് മീസ്റ്റര്‍ എന്ന ഒമ്പതുവയസ്സുകാരനില്‍ പരീക്ഷിച്ചുവിജയിച്ച ദിനമാണ് ജൂലായ് ആറ്. 1885ലായിരുന്നു വിജയകരമായ ആ പരീക്ഷണം. പാസ്റ്ററുടെ ഓര്‍മയ്ക്കായി ഇന്ന് ആ ദിനം ലോക ജന്തുജന്യരോഗനിവാരണദിനമായി ആചരിക്കുന്നു.

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങളാണ് ജന്തുജന്യരോഗങ്ങള്‍. അതിനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ക്രിയാത്മകമായി നടപ്പാക്കാന്‍ മൃഗസ്‌നേഹികളും പൊതുജനങ്ങളും ശാസ്ത്രജ്ഞരും വെറ്ററിനറി ഡോക്ടര്‍മാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, മൃഗസംരക്ഷണ ആരോഗ്യവകുപ്പുകള്‍ എന്നിവയുടെ സേവനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ട്. ജന്തുജന്യരോഗങ്ങള്‍ നൂറുകണക്കിനുണ്ട്. അവയില്‍ ചിലതിനെപ്പറ്റി:

1. നായ്ക്കളില്‍നിന്നു പകരുന്നവ
പേവിഷബാധ: രോഗംബാധിച്ച മൃഗത്തിന്റെ (തെരുവുനായ, പൂച്ച, കുറുക്കന്‍) ഉമിനീരിലാണ് രോഗകാരണമായ വൈറസ് കാണുന്നത്. കടി, മാന്തല്‍ എന്നിവവഴി രോഗംപകരുന്നു. പെരുമാറ്റത്തിലെ മാറ്റം, വായിലൂടെ ഉമിനീരൊലിക്കുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. വളര്‍ത്തുനായ്ക്കളെ പ്രതിരോധകുത്തിവെപ്പിനു വിധേയമാക്കുക, തെരുവുനായ്ക്കളെ നിയന്ത്രിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങള്‍.

ക്യൂട്ടേനിയസ് ലാര്‍വ മൈഗ്രന്‍സ്: ഹുക്ക് വേം ആണ് രോഗഹേതു. നായ, പൂച്ച എന്നിവയുടെ വിസര്‍ജ്യത്തില്‍ കാണുന്ന ലാര്‍വ മണ്ണില്‍ പതിക്കുന്നു. ഇവകലര്‍ന്ന മണ്ണ്, വെള്ളം എന്നിവയില്‍ക്കൂടി ചെരിപ്പിടാതെ നടക്കുമ്പോള്‍ ഹുക്ക് വേം തൊലിയില്‍ തുളച്ചുകയറി രോഗം പകര്‍ത്തുന്നു. ത്വക്കില്‍ ചൊറിച്ചല്‍, നീര്, തൊലിപൊട്ടി വെള്ളമൊലിക്കുക, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍.

വിസറല്‍ ലാര്‍വ മൈഗ്രന്‍സ്: ഈ രോഗം പകര്‍ത്താന്‍ കഴിവുള്ള ടോക്‌സോക്കാര വിരയുടെ ലാര്‍വ വയറ്റിലെത്തിപ്പെട്ടാല്‍ അലര്‍ജിയും കാഴ്ചയില്ലായ്മയും അനുഭവപ്പെടും. മൃഗങ്ങള്‍ക്ക് രണ്ടുമാസത്തിലൊരിക്കലെങ്കിലും വിരമരുന്നു നല്‍കിയും വിസര്‍ജ്യം പെട്ടെന്ന് നീക്കംചെയ്തും രണ്ടു രോഗങ്ങളും ഒഴിവാക്കാം.
2. പൂച്ചകളില്‍നിന്ന് പകരുന്നവ
ടോക്‌സോപ്ലാസ് മോസിസ്: വേവിക്കാത്ത ഇറച്ചി കഴിക്കുന്നതിലൂടെയാണ് പൂച്ചകളില്‍ രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച പൂച്ചകളുടെ വിസര്‍ജ്യത്തിലൂടെ ടോക്‌സോപ്ലാസ് പ്രോട്ടോസോവകള്‍ മണ്ണിലെത്തുന്നു. ഗര്‍ഭം അലസല്‍, വൈകല്യമുള്ള ശിശുക്കള്‍ക്ക് ജന്മം നല്‍കല്‍ എന്നിവയ്ക്ക് കാരണമാകുന്നു. രോമങ്ങള്‍ ത്വഗ്രോഗങ്ങള്‍ക്കും അലര്‍ജിക്കും കാരണമാകുന്നു. ഫിലൈന്‍ കെലിവൈറസ്, ഫിലൈന്‍ റൈനോട്രക്കീറ്റൈസ് വൈറസുകളാണ് ഈ രോഗം മനുഷ്യരിലേക്കു പകര്‍ത്തുന്നത്.
ക്ഷയരോഗം: ഈ രോഗം ബാധിച്ച പൂച്ചകളില്‍നിന്ന് മനുഷ്യരിലേക്ക് ഇതു പകരാന്‍ സാധ്യതയുണ്ട്.

3. മാംസത്തിലൂടെ പകരുന്നവ

നന്നായി പാകംചെയ്യാത്ത കന്നുകാലിമാംസം കഴിക്കുന്നതിലൂടെ 'ടേനിയ സാജിനേറ്റ്' എന്ന നാടവിരയുടെ 'സിസ്റ്റ്' ഉള്ളിലെത്തി 'സിസ്റ്റീസര്‍തോസിസ്' (ബീഫ് ടേപ്‌വേം) രോഗമുണ്ടാക്കുന്നു. നന്നായി പാകംചെയ്യാത്ത, 'ഡൈഫിലോസോത്രിയം' വിരയടങ്ങിയ മത്സ്യം കഴിക്കുന്നതിലൂടെ 'ഫിഷ് ടേപ്‌വേം' എന്ന രോഗവും 'ടേനിയ സോളിയം' എന്ന നാടവിരയുടെ 'സിസ്റ്റ്' അടങ്ങിയ പന്നിമാംസം നന്നായി പാകംചെയ്ത് കഴിക്കാത്തതിനാല്‍ 'പോര്‍ക് ടേപ്‌വേം' എന്ന രോഗവും മനുഷ്യരിലുണ്ടാകുന്നു.

4.കൊതുകുകളില്‍നിന്ന് പകരുന്നവ
ഡെങ്കിപ്പനിയെന്ന വൈറസ്‌രോഗം പെണ്‍കൊതുകുകളുടെ കടിയിലൂടെ പകരുന്നു. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ കൊതുകുകളാണ് രോഗംപരത്തുന്നത്. ശക്തിയായ പനി, സന്ധിവേദന, ശരീരവേദന, ഛര്‍ദി, കണ്ണു ചുവക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. രക്തക്കുഴലുകള്‍ വീര്‍ത്ത് ചോര്‍ച്ചയുണ്ടാകാറുണ്ട്. രോഗിയെ ഉടന്‍ ചികിത്സയ്ക്കു വിധേയമാക്കണം. കൊതുകുനിവാരണമാര്‍ഗങ്ങള്‍ സ്വീകരിക്കണം.

5. എലികളില്‍നിന്ന് പകരുന്നവ

ലെപ്‌റ്റോ സ്‌പൈറോസിസ് (എലിപ്പനി): രോഗം പകര്‍ത്തുന്നത് എലി, പെരുച്ചാഴി (തുരപ്പന്‍) എന്നിവയുടെ വിസര്‍ജ്യത്തിലടങ്ങിയ 'ൈസ്പറോക്കീറ്റ്' ബാക്ടീരിയയാണ്. രോഗാണുക്കള്‍ മണ്ണ്, വെള്ളം എന്നിവ മലിനപ്പെടുത്തുന്നു. തൊലിയിലെ മുറിവില്‍ക്കൂടിയും ഭക്ഷണം, വായു എന്നിവയില്‍ക്കൂടിയും ശരീരത്തില്‍ പ്രവേശിക്കുവയുംചെയ്യുന്നു. പനി, ശരീരവേദന, ഞരമ്പുതളര്‍ച്ച എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം കരള്‍, വൃക്ക എന്നിവയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഉടന്‍ ചികിത്സ ലഭ്യമാക്കണം. എലിനശീകരണം, ബോധവത്കരണം എന്നിവ പ്രതിരോധമാര്‍ഗങ്ങള്‍.

പ്‌ളേഗ്: യേര്‍സിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. ഇവ എലി, തുരപ്പന്‍, നായ, പൂച്ച എന്നിവയില്‍ കാണുന്നു. ഇവയെ ചെള്ളുകടിക്കുമ്പോള്‍ അണുക്കള്‍ അവയുടെ ആമാശയത്തിലെത്തുന്നു. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോള്‍ ആമാശയത്തിലുള്ള അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നു. ഛര്‍ദി, പനി, ലിംഫ്‌നോഡ് വീര്‍ക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. എലിനശീകരണം മുന്‍കരുതല്‍.

6. പാലിലൂടെ പകരുന്ന രോഗം

നന്നായി തിളപ്പിക്കാത്ത പാല്‍, മാംസം എന്നിവ കഴിക്കുന്നത് മനുഷ്യരില്‍ സന്ധിവേദന, ശരീരവേദന, ഗര്‍ഭമലസുക, വന്ധ്യത എന്നിവയ്ക്കു കാരണമാകുന്നു. കന്നുകാലികളുടെ മറുപിള്ള, വിസര്‍ജ്യം, സ്രവം എന്നിവയുടെ സ്പര്‍ശംവഴിയും രോഗം പകരും. കന്നുകാലികള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കണം.

7. പക്ഷികളിലൂടെ പകരുന്നവ

തത്ത, പ്രാവ്, ടര്‍ക്കി, താറാവ്, വാത്ത എന്നിവയില്‍ക്കാണുന്ന 'ക്ലാമൈഡിയ സിറ്റസി' എന്ന ബാക്ടീരിയ 'സിറ്റക്കോസിസ്' (ഓര്‍ണിതോസിസ്) രോഗംപരത്തുന്നു.
ഇവയുടെ വിസര്‍ജ്യം, തൂവലുകള്‍ എന്നിവയിലടങ്ങിയ അണുക്കള്‍ ശ്വസനത്തിലൂടെയാണ് പ്രധാനമായി ഉള്ളിലെത്തുന്നത്. ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം.


ചില പ്രതിരോധമാര്‍ഗങ്ങള്‍

1. ഏര്‍ലി ന്യൂട്രലൈസിങ് ഓഫ് ഡോഗ്‌സ്, അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം: പേവിഷബാധ നിയന്ത്രണത്തിന് ഏറ്റവും നല്ല മാര്‍ഗമാണിവ. തെരുവുനായകളുടെയും പൂച്ചകളുടെയും വംശവര്‍ധന തടയുകയാണ് ലക്ഷ്യം.

2. ഡോഗ് ഷെല്‍ട്ടര്‍: ഓരോ പഞ്ചായത്തിലും ഓരോ ഡോഗ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത് വളരെ നല്ലതായിരിക്കും. ഓരോ പഞ്ചായത്ത്, മുനിസിപ്പല്‍കോര്‍പ്പറേഷനിലുമുള്ള തെരുവുനായകളെപ്പിടിച്ച് ഇവയെ നന്നായി പരിപാലിക്കത്തവണ്ണമുള്ള 'ഡോഗ് ഷെല്‍ട്ടറു'കളില്‍ പാര്‍പ്പിക്കണം. ഇതിന് സന്നദ്ധ സംഘടകളുടെ സഹായം തേടാവുന്നതാണ്.

3. മാലിന്യനിര്‍മാര്‍ജനം: ഓരോ പ്രദേശത്തും മുക്കിലും മൂലയിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കര്‍ക്കശമായി തടയണം.

Thursday, July 2, 2015

ISM TEAM VISIT

ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ (ISM) പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി സൗമിനി കല്ലത്തിന്റെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് ടീം സ്കൂള്‍ 02.07.2015ന് രാവിലെ 9.40 ന് സന്ദര്‍ശിച്ചു.സ്കൂളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തിക്കൊണ്ട് സ്കൂളിന്റെ ഉന്നമനത്തിനായി എല്ലാവിധ പിന്തുണയും നല്‍കുകയെന്നതാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.ISM ടീം അംഗങ്ങളായി ഹോസ്ദുര്‍ഗ്ഗ് എ.ഇ.ഒ ശ്രീ സദാനന്ദന്‍ മാസ്റ്റര്‍,ബേക്കല്‍ എ.ഇ.ഒ ശ്രീ രവിവര്‍മ്മ,ബി.പി.ഒ ശ്രീ ......,ഡയറ്റ് ഫാക്കല്‍റ്റി ശ്രീ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍,ഐ.ടി.@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ ശങ്കരന്‍ മാസ്റ്റര്‍ എന്നിവരും ജില്ലാ ഓഫീസര്‍ ശ്രീമതി സൗമിനി കല്ലത്തിന്റെ കൂടെയുണ്ടായിരുന്നു.സ്കൂളിലെത്തിയ ഉടന്‍ അസംബ്ലി വിളിച്ചു ചേര്‍ക്കുകയും കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.ടീം അംഗങ്ങള്‍ ഓരോരുത്തരും വിവിധവിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ക്ലാസ്സുകള്‍ മോണിറ്റര്‍ ചെയ്തു് പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ എത്രത്തോളം കുട്ടികളിലെത്തുന്നുണ്ടെന്ന് വിലയിരുത്തി.പിന്തുണ സംവിധാനങ്ങളായ ശാസ്ത്ര ലാബ്,ഐ.ടി. ലാബ്,ലൈബ്രറി എന്നിവ ടിമംഗങ്ങള്‍ സന്ദര്‍ശിച്ചു.ഭൗതിക സാഹചര്യങ്ങളുടെ പരിമിതി പഠനാന്തരീക്ഷത്തെയും പഠനപ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുവെന്ന് ടീം വിലയിരുത്തി.സ്കൂളില്‍ നടപ്പിലാക്കുന്ന തനത് പ്രവര്‍ത്തനമായ 'ഉജ്ജീവനം' പഠനപദ്ധതി വിലയിരുത്തി.പഠനപ്രവര്‍ത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി.
 സ്കൂള്‍ അസംബ്ലി - സ്വാഗതം - ഹെഡ്‌മാസ്റ്റര്‍ ഷാജി ഫിലിപ്പ് 
 ഡി.ഇ.ഒ ശ്രീമതി സൗമിനി കല്ലത്ത് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു
 ഐ.എസ്.എം - സ്റ്റാഫ് മീറ്റിംഗ്

ഡി.ഇ.ഒ ശ്രീമതി സൗമിനി കല്ലത്ത്  ക്ലാസ്സ് വിലയിരുത്തി സംസാരിക്കുന്നു


ബേക്കല്‍ എ.ഇ.ഒ ശ്രീ രവിവര്‍മ്മ ക്ലാസ്സ് വിലയിരുത്തി സംസാരിക്കുന്നു
ഹോസ്ദുര്‍ഗ്ഗ് എ.ഇ.ഒ ശ്രീ സദാനന്ദന്‍ മാസ്റ്റര്‍ ക്ലാസ്സ് വിലയിരുത്തി സംസാരിക്കുന്നു

ഡയറ്റ് ഫാക്കല്‍റ്റി ശ്രീ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ക്ലാസ്സ് വിലയിരുത്തി സംസാരിക്കുന്നു


ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം


മനുഷ്യ സമൂഹത്തെ നാശത്തിലേയ്ക്ക തള്ളിവിടുന്ന ലഹരി മരുന്നുകള്‍ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ആചരിക്കുന്ന ദിനമാണ് ലോക ലഹരി വിരുദ്ധദിനം. 1987 ഡിസംബര്‍ 7നാണ് യുഎന്‍ ജനറല്‍ അസംബ്ലി, ജൂണ്‍ 26ന് ലോക ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.യുവതലമുറയാണ് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ പ്രമേയം പാസാക്കപ്പെട്ടത്. തുടര്‍ന്ന് 1988 ജൂണ്‍ 26ലോക ലഹരി വിരുദ്ധദിനമായി ആചരിച്ചു വരുന്നു.
കൊട്ടോടി സ്കൂളില്‍ വിവിധ പരിപാടികള്‍ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തി.അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.ഹെഡ്‌മാസ്റ്റര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.ആരോഗ്യ - ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പോസ്റ്റര്‍ രചനാ മത്സരം നടത്തി.വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

Saturday, June 27, 2015

ബങ്കിം ചന്ദ്ര ചാറ്റര്‍ജി - ജന്മദിനം

വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയില്‍ പ്രശസ്തനായ ബംഗാളി കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി 1838 ജൂണ്‍ 27ന് ജനിച്ചു. യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ബങ്കിംചന്ദ്ര ജനിച്ചത്. ഉപനയനം കഴിഞ്ഞ് അഞ്ചാം വയസ്സില്‍ അക്ഷരാഭ്യാസം തുടങ്ങിയ അദ്ദേഹത്തിന് മൂന്നുഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. മൊഹ്‌സിന്‍ കോളേജിലും, കല്‍ക്കട്ടയിലെ പ്രശസ്തമായ പ്രസിഡന്‍സി കോളേജിലുമായിട്ടായിരുന്നു ഉപരിപഠനം.

1857 ല്‍ ബിരുദം പൂര്‍ത്തിയാക്കി. കല്‍ക്കട്ടാ സര്‍വ്വകലാശാലയിലെ ആദ്യ രണ്ടു ബിരുദധാരികളില്‍ ഒരാളായിരുന്നു ബങ്കിം ചന്ദ്ര ചാറ്റര്‍ജി. ഭാരത ചരിത്രത്തിലെ ആദ്യ ബി.എ ബാച്ചിലുള്‍പ്പെട്ട് ബിരുദം നേടിയ അദ്ദേഹത്തിന് ഡപ്യൂട്ടികളക്ടര്‍ ജോലി നേടാന്‍ കഴിഞ്ഞു. ബങ്കിം ചന്ദ്ര ചാറ്റര്‍ജി ധാരാളം നോവലുകളും, കവിതകളും രചിച്ചിട്ടുണ്ട്. ആനന്ദമഠം ആണ് പ്രശസ്തമായ കൃതി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന നോവലായി പരിഗണിക്കപ്പെടുന്നു.

‘ബംഗദര്‍ശന്‍’ എന്ന ബംഗാളി പത്രം അദ്ദേഹം ആരംഭിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ ഊര്‍ജ്ജ ശ്രോതസ്സും, പില്‍ക്കാലത്ത് ഭാരതത്തിന്റെ ദേശീയഗീതവുമായിമാറിയ വന്ദേമാതരം ഈ മഹാന്റെ ഉല്‍കൃഷ്ടമായ രചനാവൈഭവത്തെ വെളിവാക്കുന്നു. മാതൃരാജ്യത്തെ അളവറ്റു സ്‌നേഹിച്ച, വന്ദേമാതരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും, പ്രബുദ്ധവുമാക്കിതീര്‍ത്ത ആ ധീരദേശാഭിമാനി 1894 ല്‍ അന്തരിച്ചു.

Wednesday, June 24, 2015

JUNE 26 WORLD ANTI DRUG DAY

മനുഷ്യ സമൂഹത്തെ നാശത്തിലേയ്ക്ക തള്ളിവിടുന്ന ലഹരി മരുന്നുകള്‍ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ആചരിക്കുന്ന ദിനമാണ് ലോക ലഹരി വിരുദ്ധദിനം. 1987 ഡിസംബര്‍ 7നാണ് യുഎന്‍ ജനറല്‍ അസംബ്ലി, ജൂണ്‍ 26ന് ലോക ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.

യുവതലമുറയാണ് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്നത്തെ പ്രമേയം പാസാക്കപ്പെട്ടത്. തുടര്‍ന്ന് 1988 ജൂണ്‍ 26ലോക ലഹരി വിരുദ്ധദിനമായി ആചരിച്ചു വരുന്നു.

ഈ ദിനത്തില്‍ ജീവിതം ലഹരി വിമുക്തമാക്കാന്‍ ലോകത്താകമാനം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ സ്വയം ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഒരു വ്യക്തി ഉറച്ച തീരുമാനമെടുക്കുന്നതാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ പൂര്‍ണ വിജയം.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...