Tuesday, August 11, 2015

ഗൈനിക് അവയര്‍നെസ്സ് ക്ലാസ്സ്

 ഗൈനിക്  അവയര്‍നെസ്സ് ക്ലാസ്സ്(7/8/15)


         കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ ഗേള്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബ് ചുള്ളിക്കരയുടെ സഹകരണത്തോടെ ഏഴാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്കായി അവരുടെ വളര്‍ച്ചാകാലഘട്ടങ്ങളില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഇന്ന പെണ്‍കുട്ടികള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളില്‍ അവബോധം നല്‍കുന്നതിനുമായി ഒരു ക്ലാസ്സ്  സംഘടിപ്പിച്ചു. പ്രസിദ്ധ ഗൈനക്കോളേജിസ്റ്റ് ഡോക്ടര്‍ ശശിരേഖയാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. ഉദ്ഘാടനയോഗത്തിന് കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ സീനിയര്‍ അദ്ധ്യാപിക ശ്രീമതി ബിജി ജോസഫ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ ഫ്രാന്‍സീസ് മാത്യു അദ്ധ്യക്ഷപ്രസംഗം നടത്തി. യോഗം ഉദ്ഘാടനം ചെയ്‌തത് PTA പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ശ്രീ അബ്ദുള്ളയാണ്. തുടര്‍ന്ന് ഡിസ്ട്രിക്ട്  ലയണ്‍സ് ക്ലബ്ബ് ചെയര്‍പേഴ്‌സണ്‍ ശ്രീ പി എ ജോസഫും സ്കൂളിലെ ഗേള്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി സൂസമ്മ തോമസും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.









Monday, August 10, 2015

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍

 
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍  പ്രഖ്യാപിച്ചു. ഒറ്റാലാണ് മികച്ച ചിത്രം. നിവിന്‍ പോളിയും സുദേവും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച നടി നസ്രിയയാണ്. മികച്ച സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ്.

മികച്ച ചിത്രം - ഒറ്റാല്‍

മികച്ച രണ്ടാമത്തെ ചിത്രം - ലൈഫ് പാര്‍ടണര്‍

മികച്ച സംവിധായകന്‍ - സനല്‍ കുമാര്‍ ശശിധരന്‍ (ഒരാള്‍ പൊക്കം)

മികച്ച നടന്‍ - നിവിന്‍ പോളി (1983, ബാംഗ്ലൂര്‍ ഡേയ്സ്‍), സുദേവ് നായര്‍

മികച്ച നടി - നസ്രിയ (ബാംഗ്ലൂര്‍ ഡേയ്സ്, ഓം ശാന്തി ഓശാന)

മികച്ച സ്വഭാവ നടന്‍ - അനൂപ് മേനോന്‍

മികച്ച സ്വഭാവ നടി - സേതു ലക്ഷ്‍മി ( ഹൗ ഓള്‍ഡ് ആര്‍ യു)

ബാലതാരം (ആണ്‍) - മാസ്റ്റര്‍ അദ്വൈത് (അങ്കൂരം)

ബാലതാരം (പെണ്‍) - അന്നാ ഫാത്തിമ (രണ്ടു പെണ്‍കുട്ടികള്‍)

കഥാകൃത്ത് - സിദ്ധാര്‍ത്ഥ് ശിവ (ഐന്‍)

മികച്ച ഛായാഗ്രാഹകന്‍ - അമല്‍ നീരദ് (ഇയ്യോബിന്റെ പുസ്‍തകം)

മികച്ച അവലംബിത തിരക്കഥ  - രഞ്ജിത് (ഞാന്‍)

ഗാനരചന - ഒ എസ് ഉണ്ണികൃഷ്‍ണന്‍ (ലസാഗു)

സംഗീതസംവിധായകന്‍ - രമേഷ് നാരായണന്‍

മികച്ച പശ്ചാത്തല സംഗീതം - ബിജിപാല്‍

മികച്ച ഗായകന്‍ - യേശുദാസ്

മികച്ച ഗായിക - ശ്രേയാ ഘോഷാല്‍

മികച്ച ശബ്‍ദ മിശ്രണം - ഹരികുമാര്‍

മികച്ച ശബ്‍ദ ഡിസൈനര്‍ - തപസ് നായക്

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് - ഹരിശാന്ത് ശരണ്‍

മികച്ച വസ്ത്രാലങ്കാരം - സമീറ സനീഷ

മികച്ച തിരക്കഥാകൃത്ത് - അഞ്ജലി മേനോന്‍ (ബാംഗ്ലൂര്‍ ഡേയ്‍സ്)

കലാമൂല്യമുള്ള ജനപ്രിയ സിനിമ - ഓം ശാന്തി ഓശാന

മികച്ച നവാഗത സംവിധായകന്‍ - അബ്രിദ് ഷൈന്‍

പ്രത്യേക ജൂറി അവാര്‍ഡ് - പ്രതാപ് പോത്തന്‍

ഫലവൃക്ഷങ്ങളുടെ സംരക്ഷണത്തിലൂടെ ഭക്ഷ്യസുരക്ഷ

ഭാവിയിലെ ഭക്ഷ്യ സുരക്ഷയ്ക്കായി മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍ കൊട്ടോടി സ്കൂള്‍ വളപ്പില്‍ അറുപത് പ്ലാവിന്‍ തൈകള്‍ നട്ടുകൊണ്ട് തുടക്കം കുറിച്ചു.സീഡ് ക്ലബ്ബ് സ്കൂളില്‍ നടത്തിയ ചക്ക മഹോത്സവത്തിന്റെ തുടര്‍ച്ചയായി സ്കൂളിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായാണ് അറുപത് പ്ലാവിന്‍ തൈകള്‍ നട്ടത്.കൂടാതെ എല്ലാ വിദ്യാര്‍ത്ഥികളെയും ഇതിന്റെ ഭാഗമായി പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ വീടുകളില്‍ ഒരു പ്ലാവിന്‍ തൈ നട്ട് അതിനെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് ക്ലബ്ബ് നേതൃത്വം നല്‍കും.ഫലവൃക്ഷങ്ങളുടെ സംരക്ഷണത്തിലൂടെ ഭാവിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കുക എന്നതാണ് സീഡ് ക്ലബ്ബിന്റെ ലക്ഷ്യം.പ്ലാവിന്‍ തൈകളുടെ വിതരണം വാര്‍ഡ് മെമ്പറും പി.ടി.എ.പ്രസിഡണ്ടുമായ ബി.അബ്ദുള്ള നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ഷാജി ഫിലിപ്പ് സംസാരിച്ചു.സീഡ് കോര്‍ഡിനേറ്റര്‍ എ.എം.കൃഷ്ണന്‍ നേതൃത്വം നല്‍കി.






ഓണപരീക്ഷ 2015 സമയക്രമം


പരീക്ഷാ സമയക്രമം ഡൗണ്‍ലോഡ് ചെയ്യൂ...

Thursday, August 6, 2015

आठवीं कक्षा "पॊल खुल गया"

आठवीं कक्षा कॆ "पॊल खुल गया" पाठ कॆ आधार पर बनॆ

                   पत्रिका का कुछ पन्नॆ 




सच्चिन कॆ. वी.

आठवीं कक्षा ए.


हिन्दि मंच
नवीं कक्षा कॆ मॆमनॆ पाठ कॆ आधार पर छात्र
शिक्षक बनॆ.... 

प्रथम आयॆ दल


 षारॊण जॊस

प्रथम स्थान


षाहिना 

दूसरा प्रथम स्थान


  अमला मात्यू 

द्वितीय स्थान


  अखिलराज-

दूसरा

द्वितीय स्थान


Wednesday, August 5, 2015

ആഗസ്ത് - 6 ഹിരോഷിമ ദിനം


ആഗസ്ത് 6 ഹിരോഷിമ ദിനം. ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ ദുരന്തം ഓര്‍മ്മപ്പെടുത്തുന്ന ദിനം. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്.

ജപ്പാന്‍റെ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത അധ്യായമായ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ 90000-160000 ഇടയില്‍ ആള്‍നാശം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ വികിരണത്തിന്റെ ദോഷഫലങ്ങള്‍ അനന്തര തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു.

എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന ആണു ബോംബ് വര്‍ഷിച്ചത്. 70000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ബോംബ് വര്‍ഷത്തിന്‍റെ റേഡിയേഷന്‍ പിന്നെയും മാസങ്ങളൊളം നില നിന്നു. റേഡിയേഷന്‍ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരുമായി.

മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...