Monday, October 13, 2014

സാമ്പത്തിക ശാസ്ത്ര നൊബേല്‍ 2014

ഷോണ്‍ ടീറോളിന്  2014 സാമ്പത്തിക ശാസ്ത്ര നൊബേല്‍

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രമുഖ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഷോണ്‍ ടീറോളിന്. വിപണിയുടെ ശക്തിയും നിയന്ത്രണവും സംബന്ധിച്ച വിശകലനമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
Jean Tirole
Born: 9 August 1953, Troyes, France
Affiliation at the time of the award: Toulouse 1 Capitole University, Toulouse, France

CONGRATULATIONS......

Sunday, October 12, 2014

ENGLISH STUDY MATERIALS


        
     ഇംഗ്ലീഷ് ഭാഷാ പഠനം പൊതുവെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കീറാമുട്ടിയാണ്,പ്രത്യേകിച്ച് പഠനം പരീക്ഷക്ക് വേണ്ടി മാത്രമാകുമ്പോള്‍.ഇംഗ്ലീഷ് ഭാഷാ പഠനം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന അധ്യാപകനാണ് കൊട്ടോടി സ്കൂളിലെ ശ്രീ.പ്രശാന്ത്.പി.ജി. ഇംഗ്ലീഷ് ഭാഷ കുട്ടികളിലെത്തിക്കാന്‍ അദ്ദേഹം ഒരുപാട് പഠന സാമഗ്രികള്‍ തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കാറുണ്ട്.ബ്ലോഗില്‍ മുമ്പ് നല്‍കിയവ കൂടാതെ കുറച്ചുകൂടി പഠന സാമഗ്രികള്‍ zip file ആയി നല്‍കുന്നു.ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.ഉപകാരപ്പെടുന്നെങ്കില്‍ കമന്റു ചെയ്യാന്‍ മറക്കരുത് .

ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റിന്റെ പേര് വന്ന വഴി


ആന്ധ്രാതീരത്ത് ആഞ്ഞടിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ പേര് കേട്ട് അതെന്താണെന്ന് പലരും അത്ഭുതപ്പെടുന്നുണ്ടാകും. 'ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റ്' ( Cyclone Hudhud ) എന്ന ഈ പേരിട്ടത് ഒമാന്‍ ആണ്. മരംകൊത്തികളുടെ ഇനത്തില്‍പെട്ട ഒരു പക്ഷിയുടെ പേരാണ് ഹുദ്ഹുദ്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വീശിയടിക്കുന്ന ചുഴലിക്കാറ്റുകളെ തിരിച്ചറിയാന്‍ അവയ്ക്ക് പേരിടുന്ന രീതി ആരംഭിച്ചത് 2004 ലാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലെദ്വീപ്, മ്യന്‍മാര്‍, ഒമാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സമിതിയ്ക്കാണ് ഈ മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടാനുള്ള ചുമതല. 
ഓരോ രാജ്യങ്ങളും നിര്‍ദ്ദേശിച്ച എട്ടു പേരുകള്‍ വീതമുള്ള പട്ടികയില്‍നിന്ന് ഓരോ ചുഴലിക്കൊടുങ്കാറ്റിനും പേരുകള്‍ നിശ്ചയിക്കുന്നു. 64 പേരുകളുള്ള പട്ടികയിലെ മുപ്പത്തിനാലാമത്തെ പേരായിരുന്നു ഹുദ്ഹുദ്. ഇനി 30 പേരുകള്‍ പട്ടികയില്‍ ബാക്കിയുണ്ട്. എല്ലാ അംഗങ്ങള്‍ക്കും സ്വീകാര്യമായ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.
ക്രമപ്രകാരം ഇത്തവണ ഒമാന്റെ അവസരമായിരുന്നു. അവര്‍ നിര്‍ദേശിച്ച പേരാണ് ഹുദ്ഹുദ്. 'ഹൂപ്പൂ' ( Hoopoe ) പക്ഷിക്ക് അറബിയില്‍ പറയുന്ന പേരാണിത്.

മേഖലയില്‍ അവസാനമുണ്ടായ ജൂണിലെ ചുഴലിക്കാറ്റ് നാനക്കിന് ( Nanauk ) പേരിട്ടത് മ്യാന്‍മാറാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍തീരത്ത് കനത്ത നാശം വിതച്ച ഫൈലിന്‍ ( Phailin ) കാറ്റിന്റെ പേര് ഉദ്ഭവിച്ചത് ഇന്തൊനേഷ്യയില്‍ നിന്നായിരുന്നു.

മേഘ്, സാഗര്‍, വായു എന്നിവയാണ് പട്ടികയില്‍ ഇനി വരാനിരിക്കുന്ന ഇന്ത്യന്‍ പേരുകള്‍.

(കടപ്പാട് : മാതൃഭൂമി)

മികവുകള്‍


അരുണിനും അനൂപിനും ശാസ്ത്രക്ലബ്ബിന്റെയും സ്കൂളിന്റെയും അഭിനന്ദനങ്ങള്‍.........
പഠന സമയത്തും പഠന സമയത്തിനുശേഷവും   മിക്കകുട്ടികളും ടി.വി.കാണുന്നതിനും കളികള്‍ക്കായും സമയം കണ്ടെത്തുമ്പോള്‍ ഇവര്‍ തങ്ങളുടെ സമയം പാഴ്‌വസ്തുക്കളില്‍ നിന്നും മികച്ച ഉല്പന്നങ്ങളുടെ നിര്‍മ്മിതിക്കായി വിനിയോഗിക്കുന്നു.അനൂപ് മികച്ച ഒരു എല്‍.ഇ.ഡി ടോര്‍ച്ചും,അരുണ്‍ ചിരട്ട കൊണ്ട് മനോഹരമായ പുഷ്പവും നിര്‍മ്മിച്ചു.മറ്റു കുട്ടികള്‍ക്ക് മാതൃകയാണിവര്‍.രണ്ടുപേരും 8B ക്ലാസ്സിലാണ് പഠിക്കുന്നത്.ഇവരുടെ കഴിവുകള്‍ കണ്ടെത്തിയ ക്ലാസ്സ് ടീച്ചര്‍ ശ്രീമതി.റീന ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍....

അനൂപ് എല്‍.ഇ.ഡി ടോര്‍ച്ചിന്റെ നിര്‍മ്മിതിക്കായി ഉപയോഗിച്ച സാമഗ്രികള്‍:
ചെറിയ പ്ലാസ്റ്റിക് മരുന്നു കുപ്പി - ടോര്‍ച്ചിന്റെ ചട്ടക്കൂട്
ബോള്‍ പെന്നിന്റെ സ്പ്രിങ്ങും പ്രസ്സിംഗ് ബട്ടണും - ടോര്‍ച്ചിന്റെ സ്വിച്ച്
1 സെല്ല്
1 ഡയോഡ് - ടോര്‍ച്ചിന്റെ ബള്‍ബ്

 അരുണ്‍

അനൂപ്

Saturday, October 11, 2014

നമ്മുടെ നാട്ടിലെ തുമ്പികള്‍

നമ്മുടെ നാട്ടിലെ തുമ്പികള്‍ എവിടെ ?
നമ്മുടെ നാട്ടില്‍ മുമ്പ് സര്‍വസാധാരണമായി കണ്ടിരുന്ന തുമ്പികളെ ഇന്ന് വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളു.വിവേകരഹിതമായ മനുഷ്യന്റെ ഇടപെടലുകള്‍ അവയുടെ ആവാസങ്ങളെ ഇല്ലാതാക്കി.അത് അവയുടെ നാശത്തിനു വഴിതെളിച്ചു.റബ്ബറിന്റെ വ്യാപനം ചെറുകാടുകളെ ഇല്ലാതാക്കി.മൊബൈല്‍ ടവറുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും തുമ്പികളെ നമ്മില്‍ നിന്നകറ്റി.കാലാവസ്ഥാ വ്യതിയാനം മറ്റൊരു കാരണമാണ്.

നമ്മുടെ നാട്ടില്‍ കണ്ടിരുന്ന ചില തുമ്പികളെ നമുക്ക് പരിചയപ്പെടാം.നിങ്ങളുടെ പ്രദേശത്ത് ഇവയെ കാണാറുണ്ടോ ?നിരീക്ഷിക്കൂ....
ഓണത്തുമ്പി (Rhyothemis variegata)
കുള്ളന്‍തുമ്പി(Tetrathemis platyptera)


ചങ്ങാതി തുമ്പി ( Ditch Jewel - Brachythemis contaminata )


ചൂണ്ടവാലന്‍ കടുവ തുമ്പി ( Common Hooktail - Paragomphus lineatus )


ചെങ്കറുപ്പന്‍ അരുവിയാന്‍ ( Malabar Torrent Dart - Euphaea fraseri )


ചെംമുഖ പൂത്താലി ( Saffron-faced Grass Dart - Pseudagrion rubriceps )


തവളക്കണ്ണന്‍ തുമ്പി ( River Heliodor - (Libellago lineata )


നാട്ടു കടുവ ( Common Clubtial - Ictinogomphus rapax )


നാട്ടു പുല്‍ച്ചിന്നന്‍ ( Pygmy Dartlet - Agriocnemis pygmae )


നീര്‍ മാണിക്യന്‍ ( Stream Ruby - Rhinocypha bisignata )

നീലക്കണ്ണി ചേരച്ചിറകന്‍ ( Sapphire-eyed Spreadwing - Lestes praemorsus )


നീലരാജന്‍ ( Blue Darner - Anax guttatus )


പീലിത്തുമ്പി ( Stream Glory - Neurobasis chinensis )


മഞ്ഞക്കാലി പാല്‍ത്തുമ്പി ( Yellow Bush Dart - Copera marginipes )


സിന്ദൂര ചിറകന്‍ ( Crimson Marsh Glider - Trithemis aurora )
ശാസ്ത്രക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്

മലാല യൂസുഫ്‌സായി

2012 ല്‍ താലിബാന്‍ ഭീകരരുടെ വെടിയേറ്റിട്ടും പതറാതെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന പെണ്‍കുട്ടിയാണ് മലാല യൂസുഫ്‌സായി.മലാല യൂസുഫ്‌സായിയുടെ വാക്കുകള്‍ കേള്‍ക്കൂ......

സ്കൂള്‍ കായിക മേള 2014



2014 അധ്യയന വര്‍ഷത്തെ കായികമേള സമാപിച്ചു.വീറും വാശിയും നിറഞ്ഞ മത്സരത്തിലെ വിജയികള്‍ താഴെ പറയുന്നവരാണ്.
കായിക മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം YELLOW, BLUE, WHITE എന്നീ ഹൗസുകള്‍ നേടി.

ഒന്നാം ദിവസം ഉച്ചവരെ മുന്നിട്ടു നിന്നിരുന്ന GREEN HOUSE നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കായികമത്സരത്തിലെ വ്യക്തിഗത ചാമ്പ്യന്മാര്‍
LP KIDDIES BOYS:
  • SHELLY     CLASS : 4 A
LP KIDDIES GIRLS:
  • LANITHA K   CLASS : 3 A
LP MINI BOYS
  • VISHNU MADHAVAN     CLASS : 2 A
LP MINI GIRLS

  • RUMAISA     CLASS : 2 A
KIDDIES BOYS
  • CHAMINTH P     CLASS : 7 B
KIDDIES GIRLS
  • MANJU R     CLASS : 6 A
SUB JUNIOR BOYS
  • AKHILRAJ  CLASS : 8 B
SUB JUNIOR GIRLS
  • DONA SUNNY   CLASS : 7 A
JUNIOR BOYS
  • LIBIN MATHEW              CLASS : 9 A


  • VISHNU H  CLASS : 9 A


  • BIPIN M        CLASS : 10 B
JUNIOR GIRLS
  •  MIDHILA KRISHNAN     CLASS : 9 B

  • AISWARYA P    CLASS : 10 A
SENIOR BOYS
  • MANEESH      CLASS : H2
 SENIOR GIRLS

  • RENJINI T J    CLASS : H2
അധ്യാപകരുടെ നടത്ത മത്സര വിജയികള്‍
വനിതകള്‍
  • സ്വപ്ന ജോണ്‍ HSST

  • റീന വി.       HSA 
പുരുഷന്മാര്‍
  • പ്രശാന്ത്.പി.ജി.  HSA 

  • മനോജ് കുമാര്‍ ടി HSST
പൊതുജനങ്ങള്‍ക്കായുള്ള 1500 മീറ്റര്‍ ഓട്ട മത്സര വിജയികള്‍
  •  മാധവന്‍ എച്ച്

  • അനില്‍കുമാര്‍

  • മനു 
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ .......

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...