Saturday, December 6, 2014
Friday, December 5, 2014
ജലം ജീവാമൃതം - മാജിക് ഷോ
കാസറഗോഡ്
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടി ഗവ.ഹയര്‍
സെക്കന്ററി സ്കൂളില്‍ പ്രശസ്ത മജീഷ്യന്‍ സുധീര്‍ മാടക്കത്തിന്റെ മാജിക് ഷോ
നടത്തി."ജലം ജീവാമൃതം"
എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കുക അതിലൂടെ അമൂല്യമായ ജലം
സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ
ബോധ്യപ്പെടുത്തുന്നതായിരുന്നു
മാജിക് ഷോ.കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉച്ചക്ക് 12.30ന് നടന്ന
ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ബി.അബ്ദുള്ള മാജിക് ഷോ ഉദ്ഘാടനം ചെയ്തു.ജിനുമോന്‍ എന്‍.വി,എ.എം.കൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.തഹസീല്‍ദാര്‍ ശ്രീ.അംബുജാക്ഷന്‍ സ്വാഗതവും വി.കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വാര്‍ഡ് മെമ്പര്‍ ബി.അബ്ദുള്ള മാജിക് ഷോ ഉദ്ഘാടനം ചെയ്തു.ജിനുമോന്‍ എന്‍.വി,എ.എം.കൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.തഹസീല്‍ദാര്‍ ശ്രീ.അംബുജാക്ഷന്‍ സ്വാഗതവും വി.കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
തഹസീല്‍ദാര്‍ ശ്രീ.അംബുജാക്ഷന്‍ സ്വാഗതം പറയുന്നു
ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു
വാര്‍ഡ് മെമ്പര്‍ ബി.അബ്ദുള്ള മാജിക് ഷോ ഉദ്ഘാടനം ചെയ്യുന്നു
വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറയുന്നു
രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ്
സര്‍വ്വശിക്ഷാ
അഭിയാന്‍ കേരളം -
2014-15
അവകാശാധിഷ്ഠിത
വിദ്യാഭ്യാസം
ക്ലീന്‍
സ്കൂള്‍,സ്മാര്‍ട്ട്
സ്കൂള്‍
ശിശുസൗഹൃദ
വിദ്യാലയം
രക്ഷാകര്‍തൃ
സമ്മേളനം
20.11.2014
വ്യാഴം
പകല്‍ 2 മണി
ഗവ.ഹയര്‍സെക്കന്ററി
സ്കൂള്‍ കൊട്ടോടി
ഈശ്വര
പ്രാര്‍ത്ഥന :
സ്വാഗതം
:
ശ്രീ.വി.കെ.ബാലകൃഷ്ണന്‍
മാസ്റ്റര്‍ (സ്റ്റാഫ്
സെക്രട്ടറി)
അധ്യക്ഷ
പ്രസംഗം :
ശ്രീ.എം.ഭാസ്കരന്‍
മാസ്റ്റര്‍ (ഹെഡ്‌മാസ്റ്റര്‍)
ഉദ്ഘാടനം
:
ശ്രീ.ബി.അബ്ദുള്ള
(വാര്‍ഡ്
അംഗം
കള്ളാര്‍ഗ്രാമ പഞ്ചായത്ത്)
രക്ഷാ
കര്‍തൃ സമ്മേളനം -
വിശദീകരണം
:
ശ്രീ.ബാബുരാജ്.പി.പി. (സാക്ഷരം
കണ്‍വീനര്‍)
നന്ദി
:
ശ്രീ.എ.എം.കൃഷ്ണന്‍
(സീനിയര്‍
അധ്യാപകന്‍)
രക്ഷാകര്‍ത്താക്കള്‍ക്കുള്ള
ക്ലാസ്സ് :ശ്രീമതി.ബേബി
സുധ,
ശ്രീമതി.ആലീസ്
തോമസ്.
രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് - അധ്യക്ഷ പ്രസംഗം, ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍
വാര്‍ഡ് മെമ്പര്‍ ശ്രീ.ബി.അബ്ദുള്ള രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്യുന്നു.
സാക്ഷരം കണ്‍വീനര്‍ ശ്രീ.ബാബുരാജ് പി പി രക്ഷകര്‍ത്താക്കള്‍ക്കുള്ള ക്ലാസ്സിനെക്കുറിച്ച് വിശദീകരിക്കുന്നു.
സാക്ഷരം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം
മദര്‍
പി.ടി.എ അംഗം ശ്രീമതി.സരിത വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന്
ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സാക്ഷരം
കണ്‍വീനര്‍ ശ്രീ.ബാബുരാജ്.പി.പി സാക്ഷരം പദ്ധതിറിപ്പോര്‍ട്ട്
അവതരിപ്പിച്ചു.സീനിയര്‍ അധ്യാപകന്‍ എ.എം.കൃഷ്ണന്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.ചടങ്ങില്‍ വച്ച്
സാക്ഷരം പഠിതാക്കള്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസിക ഹെഡ്‌മാസ്റ്റര്‍
ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി.പ്രേമക്ക് നല്‍കി പ്രകാശനം ചെയ്തു.ശ്രീമതി ആന്‍സി അലക്സ് എഴുതിയ സാക്ഷരം ഗീതം പഠിതാക്കള്‍ ചടങ്ങില്‍ ആലപിച്ചു.സാക്ഷരം പഠിതാക്കളും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
Thursday, December 4, 2014
"ലിവിംഗ് ലെജന്റ് ഓഫ് ലോ"
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദാര്‍ശനിക മുഖമായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 3.30നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബർ 24നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 15ന് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. പരേതയായ ശാരദയാണ് ഭാര്യ. രണ്ട് പുത്രന്മാരുണ്ട്. സംസ്കാരം നാളെ വൈകിട്ട് ആറിന് രവിപുരം ശ്മശാനത്തിൽ നടക്കും.
1915 നവംബര്‍ 15ന് പാലക്കാട് വൈദ്യനാഥപുരം വി.വി. രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനായാണ് കൃഷ്ണയ്യരുടെ ജനനം. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1952-ല്‍ മദ്രാസ് നിയമസഭാംഗവും 1957-ൽ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. മന്ത്രിയായിരുന്ന അദ്ദേഹം 1968-ല്‍ ഹൈക്കോടതി ജഡ്ജിയും 1970ല്‍ ലാ കമ്മിഷൻ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ഇക്കാലയളവില്‍ നാനൂറിലധികം വിധികളാണ് കൃഷ്ണയ്യർ പ്രഖ്യാപിച്ചത്. പാവപ്പെട്ടവനു ജാമ്യം അന്യമാകരുതെന്ന് മോത്തീറാം കേസില്‍ വിധി പുറപ്പെടുവിച്ചു കൊണ്ട് കൃഷ്ണയ്യർ പറഞ്ഞു. ആ വിധിക്കു ശേഷമാണ് ജാമ്യ വ്യവസ്ഥകള്‍ ഉദാരമാക്കാൻ തുടങ്ങിയത്.
പട്ടിക ജാതിയില്‍പ്പെട്ടവരെ ജഡ്‌ജിമാരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, നിയമമന്ത്രി, ചീഫ് ജസ്‌റ്റീസ് എന്നിവർക്ക് കൃഷ്ണയ്യര്‍ എഴുതിയ കത്തുകള്‍ പ്രസിദ്ധമാണ്.

ഒരു രൂപ പോലും പ്രതിഫലം പറ്റാതെ നിരവധി കമ്മിഷനുകളുടെ അദ്ധ്യക്ഷനായും കൃഷ്‌ണയ്യര്‍ പ്രവര്‍ത്തിച്ചു. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട നിയമപരിഷ്‌കാര കമ്മിഷന്‍ വിപ്ലവകരമായ നിദ്ദേശങ്ങളാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
സംഗീതത്തിലും താല്‍പര്യമുള്ളയാളായിരുന്നു കൃഷ്ണയ്യര്‍. അണ്ണാമലൈ സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് സംഗീതവിരുന്നുകളിലും പങ്കെടുത്തിരുന്നു. സംഗീതത്തിലും വീണവായനയിലും തൽപരയായിരുന്ന ഭാര്യ ശാരദയിൽ നിന്ന് വീണവായന അഭ്യസിച്ചിട്ടുണ്ട് കൃഷ്ണയ്യര്‍. പുലർച്ചെ നാലു മണിക്ക് ഉണര്‍ന്ന് വീണവായിക്കുമായിരുന്നു അദ്ദേഹം. ഭാര്യയുടെ മരണത്തോടെയാണ് ആ പതിവ് നിർത്തിയത്.
നൂറ്റിയഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നീതിന്യായം, നിയമം എന്നീ മേഖലയില്‍പ്പെടുന്നവയാണ് ഭൂരിഭാഗവും. വാണ്ടറിംഗ് ഇന്‍ മെനി വേള്‍ഡ്സ് (Wandering in Many Worlds) എന്നതാണ് കൃഷ്ണയ്യരുടെ ആത്മകഥ. ''ലൈഫ് ആഫ്‌റ്റര്‍ ഡെത്ത് " എന്ന കൃതിയും ശ്രദ്ധേയമാണ്.
സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ്, ശ്രീ ജഹാംഗീർ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികൾ കൃഷ്ണയ്യർക്ക് ലഭിച്ചിട്ടുണ്ട്. 1995-ൽ ഇന്റര്‍നാഷണല്‍ ബാർ കൗണ്‍സില്‍, കൃഷ്ണയ്യരെ "ലിവിംഗ് ലജന്‍ഡ് ഒഫ് ലാ" (Living Legend Of Law) എന്ന ബഹുമതി നല്‍കി ആദരിച്ചു. 1999ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. റഷ്യന്‍ സര്‍ക്കാര്‍ "ഓര്‍ഡര്‍ ഒഫ് ഫ്രണ്ട്ഷിപ്പ്'' അവാർഡും നല്‍കി ആദരിച്ചു.
കൊട്ടോടി സ്കൂളിന്റെ ആദരാഞ്ജലികള്‍.....
Wednesday, December 3, 2014
അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം
അംഗവൈകല്യം ബാധിച്ചരെ ഓര്‍ക്കാന്‍, അവരുടെ ജീവിതത്തിന്‍റെ അപൂര്‍ണ്ണതകളെയും
അശരണാവസ്ഥയെയും ഓര്‍ക്കാന്‍ ലോകം സമര്‍പ്പിച്ച ദിവസമാണ് ഡിസംബര്‍ 3, ലോക
വികലാംഗ ദിനം. അവശതയുടെയും അനാഥത്വത്തിന്‍റെയും ലോകത്ത് അകപ്പെട്ട
വികലാംഗരെ ഓര്‍ക്കാനും സഹായിക്കാനുമുള്ള ദിനം. ശാരീരികമായ വൈകല്യങ്ങള്‍
സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍
കാരണമാകാതിരിക്കട്ടെ.ചെറിയ വൈകല്യങ്ങള്‍ക്കപ്പുറം വലിയ കഴിവുകള്‍
കണ്ടെത്താം. ഈ ലോകത്തിനുവേണ്ടി ഒരു പാടു കാര്യങ്ങള്‍ ചെയ്യാന്‍
അവര്‍ക്കുമാകും. വികലാംഗരെ സ്വന്തവും സ്വതന്ത്രവുമായി ജീവിക്കാന്‍
അനുവദിക്കുക അതിനവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ
എക്കാലത്തേയും ഉദ്ദേശ്യം. അംഗവൈകല്യവും അംഗവിഹീനതയും ഉള്ളവരുടെ മനുഷ്യാവകാശ
പ്രശ്നങ്ങള്‍; വികസനത്തില്‍ അവരുടെ പങ്കാളിത്തംഎന്നിവയാണ് ഇക്കുറി ഐക്യ
രാഷ്ട്ര സഭയുടെ വികലാംഗ ദിനാചരണത്തിന്‍റെ ഊന്നല്‍ 1983 മുതല്‍ 1992 വരെ ഐക്യരാഷ്ട്രസഭ വികലാംഗരുടെ
ദശകം അഘോശിച്ചിരുന്നു. തുടര്‍ന്നാണ് 1992 മുതല് ഡിസംബര്‍ 3 ലോക വികലാംഗ
ദിനമായി ആചരിച്ച് തുടങ്ങിയത്.
Tuesday, December 2, 2014
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...