Monday, December 29, 2014

എസ്.എസ്.എല്‍.സി. ഒരുക്കം

എസ്.എസ്.എല്‍.സി. ഒരുക്കം : വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി

          എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി. ഒരുക്കം പ്രത്യേക പഠനപരമ്പര ആരംഭിക്കുന്നു. എല്ലാ ദിവസവും രാവിലെ 6.30-നും 7.30-നും രാത്രി ഏഴിനും 8.30-നുമാണ് സംപ്രേഷണം. ഓരോ വിഷയത്തിലും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 150-ല്‍പരം അധ്യാപകര്‍ പങ്കെടുക്കും. എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ചോദ്യപ്പേപ്പര്‍ വിശകലനം, ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് എസ്.എസ്.എല്‍.സി. ഒരുക്കം നിര്‍മ്മിച്ചിരിക്കുന്നത്. വിശദ പഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച് വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്. 

Saturday, December 27, 2014

പുതുവത്സരാശംസകള്‍

ഒരു വര്‍ഷം കൂടി കൊഴിയുന്നു...
ഒപ്പം നമ്മുടെ ക്ഷണികമായ ജീവിതത്തിലെ ഒരേടും കൂടി മറിയുന്നു... പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ നാമെല്ലാം ആവേശഭരിതരിതരായി ഉത്സാഹത്തോടെ കാത്തിരിക്കുന്നു... നല്ലത്‌ മാത്രം ഭവിക്കട്ടെ എന്ന് ഓരോ വര്‍ഷാന്ത്യത്തിലും നാം പരസ്പരം ആശംസിക്കുന്നു... ആശംസകള്‍ യാഥാര്‍ത്ഥ്യമായി ഭവിച്ചിരുന്നെങ്കില്‍... ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും വര്‍ഗ്ഗത്തിന്റെയും കെട്ടുകള്‍ തകര്‍ത്ത്‌ മനുഷ്യര്‍ ഒന്നായിരുന്നെങ്കില്‍... ദേശങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച്‌ ഈ ലോകം മുഴുവന്‍ ഒരൊറ്റ രാഷ്ട്രമായിരുന്നെങ്കില്‍...

നിങ്ങള്‍ക്കേവര്‍ക്കുംപ്രതീക്ഷാനിര്‍ഭരമായ പുതുവത്സരാശംസകള്‍...
Glitter Graphics,Glitters,Glitter,Malayalam Glitters

Friday, December 19, 2014

വേറിട്ടൊരു ക്രിസ്തുമസ് സമ്മാനം




കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനൂപിന് ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിക്കുന്ന കൂട്ടുകാരുടേയും അധ്യാപകരുടേയും സ്നേഹ സമ്മാനം...
 
ഹൃദയത്തിലും ശിരസ്സിലും കഴത്തിനു പിന്നിലുമായി മൂന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന അനൂപിന് കൂട്ടുകാരും അധ്യാപകരും തങ്ങളുടെ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ ഉപേക്ഷിച്ച് സമാഹരിച്ച 22600 രൂപയും ക്രിസ്തുമസ്സ് കേക്കും ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍മാസ്റ്ററും അധ്യാപകരും ചേര്‍ന്ന് അനൂപിന് കൈമാറി ക്രിസ്തുമസ് സന്ദേശം പ്രാവര്‍ത്തികമാക്കി.

10 ലെ ജ്യാമിതിയും ബീജഗണിതവും - വര്‍ക്ക് ഷീറ്റ്

10 ലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗത്തിന്റെ വര്‍ക്ക് ഷീറ്റ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
ജ്യാമിതിയും ബീജഗണിതവും

Second Term Exam

Second Term Exam Class VIII Maths Answer Key

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...