Tuesday, February 24, 2015

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: വേതനവര്‍ധനവ് ആവശ്യപ്പെട്ട് ഒരുവിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ നാളെ മുതല്‍ നടത്താനിരുന്നു അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സമരം തുടങ്ങുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

അഭിനന്ദനങ്ങള്‍....

                                              അഭിനന്ദനങ്ങള്‍....

                       തുളുനാട് മാസികയുടെ ഈ വര്‍ഷത്തെ മികച്ച കവിതയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കൊട്ടോടി ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അധ്യാപിക ശ്രീമതി ബേബിസുധ ചുള്ളിക്കരയുടെ " ആരവങ്ങള്‍ക്കൊടുവില്‍ " എന്ന കവിതയ്ക്കുലഭിച്ചു. കവയത്രിയുടെ രണ്ടാമത്തെ കവിതാസമാഹാരമായ " ആരവങ്ങള്‍ക്കൊടുവില്‍ " എന്ന ഗ്രന്ഥത്തിലെ കവിതയാണ്  ഇത്. കവിതാസമാഹാരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ Book Shelf ല്‍ Clik ചെയ്യൂ.

SSLC 2015_CE UPLOADING നിര്‍ദ്ദേശങ്ങള്‍


Sunday, February 22, 2015

ലോക മാതൃഭാഷാ ദിനം

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം. മാതൃഭാഷയെ സ്‌നേഹിക്കുന്നതോടൊപ്പം മറ്റുള്ള ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ അന്തഃസത്ത. "ഭാഷയിലൂടെ സമ്പൂര്‍ണ വിദ്യാഭ്യാസം" എന്നതാണ് ഈ വര്‍ഷത്തെ ആശയം

1952 ല്‍ ബംഗ്ളാദേശില്‍ ഉറുദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ഡാക്ക സര്‍വകലാശാലയിലെ നാലു വിദ്യാര്‍ഥികള്‍ പൊലീസിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഇതിന്റെ സ്മരണയ്ക്കായാണ് ലോക മാതൃഭാഷാദിനം ആചരിക്കാന്‍ യുനെസ്‌കോ തീരുമാനിച്ചത്. 2000ത്തില്‍ പാരിസില്‍ ആദ്യത്തെ ലോകമാതൃഭാഷാദിനം യുനെസ്‌കോയുടെ നേതൃത്വത്തില്‍ ആചരിച്ചു.

Wednesday, February 18, 2015

റാസ്‌ബെറി പൈ


സംസ്ഥാനത്തെ ഗവണ്‍മെന്റ്/ഗവണ്‍മെന്റ് എയ്‌ഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ്സുകാര്‍ക്കായി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒന്നാം സ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  സമ്മാനമായി ലഭിക്കാന്‍ പോകുന്നത് ഒരു റാസ്ബെറി പൈ കമ്പ്യൂട്ടറാണ്.ഈ വരുന്ന 21ന് രാവിലെ 9.30ന് എല്ലാജില്ലകളിലും സാഘോഷം ഇതിന്റെ വിതരണം നടക്കും. 
       സംസ്ഥാനതല ഉത്ഘാടനം എറണാകുളം ജില്ലയിലെ പറവൂര്‍ വ്യാപാരഭവന്‍ ആഡിറ്റോറിയത്തില്‍ വെച്ച് അന്നേദിവസം ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. കാസറഗോഡ് ജില്ലാതല ഉത്ഘാടനം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍വച്ച് ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിക്കുന്നതാണ്.തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിനൊപ്പം രാവിലെ കൃത്യം 9 മണിക്ക് എത്തിച്ചേരേണ്ടതാണ്.
 തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഇവിടെ

Tuesday, February 17, 2015

SSLC 2015 IT REVISION

IT മാസ്റ്റര്‍ ട്രെയിനറായ ശ്രീ.ശങ്കരന്‍ മാസ്റ്റര്‍ തയ്യാറാക്കി മാതൃഭൂമി വിദ്യയില്‍ പ്രസിദ്ധീകരിച്ച റിവിഷന്‍ മെറ്റീരിയല്‍ ഇവിടെ ചേര്‍ക്കുന്നു.

DOWNLOAD

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...