കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വായനാ വാരത്തിന് തുടക്കമായി.സ്കൂള്‍ ഗ്രൗണ്ടിലെ കാഞ്ഞിരമരത്തെ സാക്ഷിനിര്‍ത്തി കുട്ടികള്‍ വായനാവൃത്തം തീര്‍ത്തു.വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഇതോടുകൂടി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും.ഐ.ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ വായനയും,ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മണ്ണ്-പ്രകാശ വര്‍ഷാചരണത്തിന്റെ ഭാഗമായി ശാസ്ത്ര വായനയും,ഗണിത ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഗണിത ശാസ്ത്രകാരന്മാരുടെ ഗ്രന്ഥങ്ങളുടെ വായനയും നടത്തും.മറ്റു ക്ലബ്ബുകളും വായനാവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Friday, June 19, 2015
Saturday, June 13, 2015
ലോക രക്തദാന ദിനം ജൂണ്‍ - 14 - കാള്‍ലാന്റ് സ്റ്റെയ്‌നറുടെ ജന്മദിനം
ABO രക്തഗ്രൂപ്പ് കണ്ടുപിടിച്ച് നോബല്‍ സമ്മാനാര്‍ഹനായ കാള്‍ലാന്റ് സ്റ്റെയ്‌നറുടെ ജന്മദിനമാണ് ജൂണ്‍ - 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്.
കാള്‍ലാന്റ് സ്റ്റെയ്‌നര്‍
"Thank You for saving my life" - "എന്റെ ജീവന്‍ രക്ഷിച്ചതിന് നന്ദി " എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം
സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് രക്തദാനത്തിന്‍റെ പ്രസക്തി.
മനുഷ്യ രക്തത്തിനു പകരമായി മറ്റൊന്നില്ല. അപകടങ്ങള്‍ നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാമാര്‍ഗമാകുന്നു
18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്‍മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.
അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്; പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു.
പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉല്‍പ്പാദിപ്പിക്കും.
അതിനാല്‍ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച്.ഐ.വി., മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നല്‍കുകയുള്ളു.

ശാസ്ത്ര-ആരോഗ്യ ക്ലബ്ബ്
ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കൊട്ടോടി.
Friday, June 12, 2015
Thursday, June 11, 2015
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...