നാലാം ക്ലാസ്സിലേയും ഏഴാം ക്ലാസ്സിലേയും മലയാളം,ഇംഗ്ലീഷ്,ഹിന്ദി,കണക്ക് എന്നീ വിഷയങ്ങളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം മൊഡ്യൂളുകള്‍ തയ്യാറാക്കിയുള്ള 'ഉജ്ജീവനം' പരിശീലന പരിപാടി 13.07.2015 ന് ആരംഭിച്ചു.പഠന പ്രവര്‍ത്തനങ്ങളില്‍ മറ്റു കുട്ടികളോടൊപ്പം എത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.സാഹിത്യകാരനും അദ്ധ്യാപകനുമായ പി.കുമാരന്‍ മാസ്റ്റര്‍ ഉജ്ജീവനം പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ 10 മണി വരെയാണ് ക്ലാസ്സുകള്‍.



No comments:
Post a Comment