പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്.വിശ്വനാഥന്‍ (86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലരക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ചെന്നൈയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും. തമിഴ്, മലയാളം, തെലുങ്ക് എന്നീഭാഷകളിലായി 1200ലേറെ ചലചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ഇദ്ദേഹം സിനിമാസംഗീതലോകത്ത് എം.എസ്.വി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. സംഗീത സംവിധാനത്തിന് പുറമെ സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ലളിതസംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മല്ലിസൈ മന്നര്‍ എന്ന പേരിലായിരുന്നു തമിഴില്‍ എം.എസ്.വി അറിയപ്പെട്ടിരുന്നത്.
Tuesday, July 14, 2015
Monday, July 13, 2015
ഉജ്ജീവനം 2015-16 പ്രൈമറി വിഭാഗം
നാലാം ക്ലാസ്സിലേയും ഏഴാം ക്ലാസ്സിലേയും മലയാളം,ഇംഗ്ലീഷ്,ഹിന്ദി,കണക്ക് എന്നീ വിഷയങ്ങളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം മൊഡ്യൂളുകള്‍ തയ്യാറാക്കിയുള്ള 'ഉജ്ജീവനം' പരിശീലന പരിപാടി 13.07.2015 ന് ആരംഭിച്ചു.പഠന പ്രവര്‍ത്തനങ്ങളില്‍ മറ്റു കുട്ടികളോടൊപ്പം എത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.സാഹിത്യകാരനും അദ്ധ്യാപകനുമായ പി.കുമാരന്‍ മാസ്റ്റര്‍ ഉജ്ജീവനം പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ 10 മണി വരെയാണ് ക്ലാസ്സുകള്‍.
FIRST MID TERM EXAMINATION QUESTION PAPERS
Hindi Answer Key
Social Science Answer Key
Physics Answer Key
Chemistry Answer Key
Biology Answer Key
Saturday, July 11, 2015
ഏകദിന ഐ.സി.ടി അദ്ധ്യാപക ശാക്തീകരണ പരിപാടി 2015
കൊട്ടോടി സ്കൂളില്‍ ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ക്കായി ജൂലൈ 11 ന് ഏകദിന ഐ.സി.ടി അദ്ധ്യാപക ശാക്തീകരണ പരിപാടി നടത്തി.ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഷാജി ഫിലിപ്പ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.എസ്.ഐ.ടി.സി എ.എം.കൃഷ്ണന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.എ.പി.കുഞ്ഞുമോന്‍ ഉദ്ഘാടന ചടങ്ങിന് നന്ദി പറഞ്ഞു.
11 JULY WORLD POPULATION DAY
ജൂലൈ 11 ആണ് ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അതിനു ശേഷം ഈ ദിവസം ലോക ജനസംഖ്യാദിനമായി ആചരിച്ചു പോരുന്നു.
അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. യുഎന്നിന്റെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. എന്നാല്‍ ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ വളര്‍ച്ച തടഞ്ഞേ മതിയാകൂ.
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. അതിനാല്‍ തന്നെ ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാദിനാചരണത്തിന്റെ ലക്ഷ്യം.

Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...