Tuesday, August 19, 2014

ഗണിതശാസ്ത്ര പ്രശ്നോത്തരി



ഗണിതശാസ്ത്ര പ്രശ്നോത്തരി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ ഗണിതശാസ്ത്ര ക്ലബ്ബ്.ഓരോ ദിവസവും ഉച്ചയ്ക്ക് 1.30 മുതല്‍ 2 മണി വരെ ഗണിതശാസ്ത്ര പ്രശ്നോത്തരി നടത്തി വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ ബിനോയി മാസ്റ്ററും റീന ടീച്ചറും നേതൃത്വം നല്‍കുന്നു.

ഗണിതശാസ്ത്ര പ്രശ്നോത്തരി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  ഒരു സന്തോഷവാര്‍ത്ത ! മുന്‍ വര്‍ഷങ്ങളിലെ ചോദ്യശേഖരം ഉത്തരങ്ങള്‍ സഹിതം ഗണിതശാസ്ത്രക്ലബ്ബ് ഒരുക്കിയിരിക്കുന്നു.ഡൗണ്‍ലോഡ് ചെയ്ത് മത്സരങ്ങള്‍ക്കായി തയ്യാറെടുക്കൂ....

പത്താം ക്ലാസ്സ് രക്ഷാകര്‍തൃ യോഗം


പത്താം ക്ലാസ്സ്  രക്ഷാകര്‍തൃ യോഗം നടത്തി.STEPS പദ്ധതി ,കുട്ടിയെ അറിയാന്‍ സര്‍വ്വെ, UNIT TEST എന്നിവയുടെ അവലോകനവും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തി.യൂണിറ്റ് ടെസ്റ്റില്‍ ഉയര്‍ന്ന സ്കോര്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.CPTA യോഗത്തില്‍ PTA വൈസ് പ്രസിഡന്റ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പറും PTA പ്രസിഡന്റുമായ ബി.അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ STEPS പദ്ധതി ,കുട്ടിയെ അറിയാന്‍ സര്‍വ്വെ ഫലം എന്നിവ വിശദീകരിച്ചു. പത്താം ക്ലാസ്സ്  അധ്യാപകരായ ലോഹിതാക്ഷന്‍,ഷാജി എന്നിവര്‍ UNIT TEST ഫലം വിശദമാക്കി സംസാരിച്ചു.തുടര്‍ന്ന് പഠനം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ച നടന്നു.ഷാജി മാസ്റ്റര്‍ നന്ദി പറഞ്ഞു.
തീരുമാനങ്ങള്‍
.വൈദ്യുതിയില്ലാത്ത വിദ്യാര്‍ത്ഥികളുടെ വീട് വൈദ്യുതീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മറ്റധികാരികളുടെയും യോഗം വിളിച്ചു ചേര്‍ക്കാനും പി.ടി.എ യെ ചുമതലപ്പെടുത്തി.
.കള്ളാര്‍ പഞ്ചായത്ത് അംഗവും പി.ടി.എ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീമതി.ലതാബാലകൃഷ്ണന്‍ രണ്ട് വൈദ്യുത ലാമ്പുകള്‍ വൈദ്യുതിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി സ്പോണ്‍സര്‍ ചെയ്തു.


അധ്യക്ഷ പ്രസംഗം - PTA വൈസ് പ്രസിഡന്റ് കൃഷ്ണന്‍

വാര്‍ഡ് മെമ്പറും PTA പ്രസിഡന്റുമായ ബി.അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്യുന്നു.

ലോഹിതാക്ഷന്‍ മാസ്റ്റര്‍ ,പത്താം ക്ലാസ്സ്  UNIT TEST ഫലം വിശദമാക്കി സംസാരിക്കുന്നു.
ഷാജി മാസ്റ്റര്‍ പത്താം ക്ലാസ്സ്  UNIT TEST ഫലം വിശദമാക്കി സംസാരിക്കുന്നു.

യൂണിറ്റ് ടെസ്റ്റില്‍ ഉയര്‍ന്ന സ്കോര്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്  വാര്‍ഡ് മെമ്പറും PTA പ്രസിഡന്റുമായ ബി.അബ്ദുള്ള, PTA വൈസ് പ്രസിഡന്റ് കൃഷ്ണന്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കുന്നു (ഫാതിമത് സഫീറ)
ശ്രീഹരി.എ
അമൃത.പി
അലീന ഗര്‍വാസിസ്
അക്കു.കെ.കെ
ദേവികമോള്‍

ഗണിതശാസ്ത്ര ക്ലബ്ബിന്റെ പുതിയ നോട്ടീസ് ബോര്‍ഡ് ഉദ്ഘാടനം





ഗണിതശാസ്ത്ര ക്ലബ്ബിന്റെ പുതിയ നോട്ടീസ് ബോര്‍ഡ് ഉദ്ഘാടനം സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ നിര്‍വ്വഹിച്ചു.ഗണിതശാസ്ത്ര ക്ലബ്ബ് പ്രസിഡന്റ് ശ്രീഹരി.എ സ്വാഗതം പറഞ്ഞു.ചടങ്ങില്‍ ക്ലബ്ബ് അംഗങ്ങളും അധ്യാപകരും സംബന്ധിച്ചു.

Friday, August 15, 2014

സ്വാതന്ത്ര്യ ദിനാഘോഷം 2014

 കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി കൊണ്ടാടി. ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ രാവിലെ 9 മണിക്ക് ദേശീയ പതാക ഉയര്‍ത്തി.അസംബ്ലിക്ക് ശേഷം നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ.ബി.അബ്ദുള്ള നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ.പി.ജെ.മാത്യു മാസ്റ്റര്‍ (മുന്‍ ഹെഡ്‌മാസ്റ്റര്‍) സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.ശ്രീ ലോഹിതാക്ഷന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സര്‍വ്വശ്രീ തൊമ്മച്ചന്‍ മാസ്റ്റര്‍,റീന ടീച്ചര്‍,പ്രശാന്ത് കുമാര്‍ മാസ്റ്റര്‍,ആലീസ് ടീച്ചര്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും പ്രസംഗ മത്സരവും നടന്നു.സ്കൂളില്‍ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.സ്റ്റാഫ് സെക്രട്ടറി വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.12 മണിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പായസം നല്‍കി.വിദ്യാര്‍ത്ഥികള്‍ക്കുള്ള പായസം തയ്യാറാക്കുന്നതിന്  സര്‍വ്വശ്രീ ബാബുരാജന്‍ മാസ്റ്റര്‍,കുഞ്ഞുമോന്‍ മാസ്റ്റര്‍, എ.സി.ഗര്‍വാസിസ് മാസ്റ്റര്‍, പ്രശാന്ത് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.

ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ രാവിലെ 9 മണിക്ക് ദേശീയ പതാക ഉയര്‍ത്തുന്നു



സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ.ബി.അബ്ദുള്ള നിര്‍വഹിക്കുന്നു.

സ്വാതന്ത്ര്യ ദിന സന്ദേശം - ശ്രീ.പി.ജെ.മാത്യു മാസ്റ്റര്‍ (മുന്‍ ഹെഡ്‌മാസ്റ്റര്‍)


വിദ്യാര്‍ത്ഥികള്‍ക്കുള്ള പായസം  സര്‍വ്വശ്രീ ബാബുരാജന്‍ മാസ്റ്റര്‍,കുഞ്ഞുമോന്‍ മാസ്റ്റര്‍, എ.സി.ഗര്‍വാസിസ് മാസ്റ്റര്‍, പ്രശാന്ത് മാസ്റ്റര്‍ എന്നിവര്‍ തയ്യാറാക്കുന്നു.


പായസ വിതരണം




Thursday, August 14, 2014

സ്വാതന്ത്ര്യ ദിനം



നാളെ ആഗസ്റ്റ്‌ 15 ; നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വീണ്ടുമൊരു സ്വാതന്ത്യദിനം.
"സ്വാതന്ത്ര്യം തന്നെ അമൃതം ,
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു 
മ്യതിയെക്കാള്‍ ഭയാനകം......"
1947 ഓഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി പാതിരാത്രിയുടെ നാഴികമണി മുഴങ്ങുമ്പോള്‍ ലോകം ഉറങ്ങിക്കിടക്കവേ നമ്മള്‍ ജീവിതത്തിലേക്ക് പിച്ചവെച്ച് നടന്നു തുടങ്ങുകയായിരുന്നു .മഹത്തായ ഒരു സംസ്കൃതി നൂറ്റാണ്ട് നീണ്ട വിദേശാധിപത്യത്തില്‍ നിന്ന് മോചനം നേടിയത് ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെയും,
സഹനത്തിന്റെയും,ഐതിഹാസികമായ പോരാട്ടങ്ങളുടെയും ഫലമായാണ്‌ .

സ്വാതന്ത്ര്യം എന്നത് നമ്മുടെ പൂര്‍വ്വികര്‍ അവരുടെ ജീവന്‍ കൊടുത്ത്‌ പൊരുതി നേടി നമ്മളെ എല്‍പിച്ച സ്വത്താണ്.അവര്‍ നേടിത്തന്ന ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മള്‍.ഒരു പോറല്‍ പോലും എല്ക്കാതെ കൂടുതല്‍ വീര്യത്തോടെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കൈമാറേണ്ട പൈതൃകം.

എല്ലാവര്‍ക്കും ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കൊട്ടോടിയുടെ
 സ്വാതന്ത്ര്യ ദിനാശംസകള്‍

Wednesday, August 13, 2014

ഗണിതശാസ്ത്രത്തിലെ നോബല്‍ സമ്മാനം


കൂടുതല്‍ വായിക്കൂ.....

MANJUL BHARGAVA


For Manjul Bhargava, the counting numbers don’t simply line themselves up in a demure row. Instead, they take up positions in space — on the corners of a Rubik’s Cube, or the two-dimensional layout of the Sanskrit alphabet, or a pile of oranges brought home from the supermarket. And they move through time, in the rhythms of a Sanskrit poem or a tabla drumming sequence.

Tuesday, August 12, 2014

സുവര്‍ണജീവികള്‍

സുവര്‍ണജീവികളുടെ ഗണത്തിലേക്ക് ഒരു വവ്വാല്‍ കൂടി


 തെക്കേയമേരിക്കയില്‍ ബൊളീവിയയില്‍ മാത്രം കാണപ്പെടുന്ന സുവര്‍ണനിറത്തിലുള്ള വവ്വാല്‍ പുതിയൊരു സ്പീഷീസാണെന്ന് കണ്ടെത്തല്‍. ഇതോടെ, ഭൂമുഖത്തെ സുവര്‍ണജീവികളുടെ ഗണത്തിലേക്ക് വവ്വാലുകളും എത്തി.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...