Thursday, August 21, 2014

പ്ലസ് ടു

 പ്ലസ് ടു: 370 സ്‌കൂളിലായി 415 ബാച്ചുകള്‍ നിലനില്‍ക്കും



തിരുവനന്തപുരം: ഈവര്‍ഷം പ്ലസ് ടുവിന് 415 ബാച്ചുകളിലേക്കുള്ള പ്രവേശനം നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. 370 സ്‌കൂളുകളിലായാണ് ഇത്രയും ബാച്ചുകള്‍ നിലവില്‍വരിക. ഹയര്‍ സെക്കന്‍ഡറിയില്ലാത്ത പഞ്ചായത്തുകളില്‍ 121 സ്‌കൂള്‍ അനുവദിച്ചത് നിലനില്‍ക്കും. നേരത്തെ 131 പഞ്ചായത്തുകളിലായിരുന്നു പ്ലസ് ടു സ്‌കൂള്‍ അനുവദിച്ചത്.

രണ്ടാം വിഭാഗത്തില്‍ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്ത 95 സ്‌കൂളുകളില്‍ 91 എണ്ണത്തിനുള്ള അനുമതി നിലനില്‍ക്കും. ഈ സ്‌കൂളുകളിലായി 136 ബാച്ചുകള്‍ ഉണ്ടാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പല സ്‌കൂളുകളില്‍ രണ്ട് ബാച്ച് വീതം അനുവദിച്ചിട്ടുള്ളതിനാലാണ് ഈ വിഭാഗത്തില്‍ 136 ബാച്ചുണ്ടായത്.
മൂന്നാം വിഭാഗത്തില്‍ അനുവദിച്ച അധിക ബാച്ചുകളില്‍ 158 എണ്ണം നിലനില്‍ക്കും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ സ്‌കൂളുകളില്‍ നല്‍കിയ അധിക ബാച്ചുകള്‍ക്കേ അനുമതിയുള്ളൂ. തെക്കന്‍ ജില്ലകളിലെ അധിക ബാച്ചുകള്‍ നഷ്ടമാകും. ഈ വിഭാഗത്തില്‍ 425 ബാച്ചുകളാണ് നേരത്തെ അനുവദിച്ചിരുന്നത്.

മെയില്‍ നടത്തിയ പരിശോധനയില്‍ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയതും പിന്നീട് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തതുമായ സ്‌കൂളുകള്‍ മാത്രമെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്നുള്ളൂ. 700 ബാച്ചുകളാണ് നേരത്തെ അനുവദിച്ചത്. പുതുക്കിയ സ്‌കൂളുകളുടെയും ബാച്ചുകളുടെയും വിശദാംശങ്ങള്‍ www.dhsekerala.gov.in - ല്‍ അറിയാം. ഇവയിലേക്കുള്ള പ്രവേശന പട്ടികയും ഈ സൈറ്റില്‍ ലഭ്യമാണ്.


നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...