Thursday, September 4, 2014

അധ്യാപകദിനം



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............
അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''. ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

കൗമാര്യ ദീപിക ക്ലബ്ബ് (Girl's Club)


കൗമാര്യ ദീപിക ക്ലബ്ബ്
കൊട്ടോടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ കൗമാര്യ ദീപിക ക്ലബ്ബ് പെണ്‍കുട്ടികള്‍ക്ക് വിവിധങ്ങളായ തൊഴില്‍ പരിശീലനം നല്‍കിവരുന്നു. തയ്യല്‍, പാചകം, പൂന്തോട്ടനിര്‍മ്മാണം, പൂന്തോട്ടപരിചരണം, പ്രഥമശുശ്രൂഷ, സോപ്പ് നിര്‍മ്മാണം തുടങ്ങിയ പരിശീലനങ്ങള്‍ വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ക്കും താല്പര്യമുള്ള ആണ്‍കുട്ടികള്‍ക്കും നല്‍കിവരുന്നു. അധ്യാപികയായ ശ്രീമതി സൂസമ്മ തോമസ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. അധ്യാപകരായ ശ്രീമതി ആന്‍സി അലക്സ്, ശ്രീ ഗര്‍വാസിസ്, ശ്രീ തൊമ്മച്ചന്‍ തുടങ്ങിയവര്‍ ടീച്ചറിനെ സഹായിക്കുന്നു.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...