ഇന്ന് ലോക കാഴ്ച ദിനം
ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 9 നാണ് ലോക കാഴ്ച ദിനം. അന്തര്‍ദ്ദേശീയ അന്ധത നിവാരണ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്ധതക്കും കാഴച വൈകല്യങ്ങള്‍ക്കും നേരെ ആഗോള ശ്രദ്ധ ക്ഷണിക്കുകയാണ് ലോക കാഴ്ച ദിനം.
വിഷന്‍ 2020
ഈ പദ്ധതി നടപ്പാക്കുന്നത് അന്തര്‍ദേശീയ അന്ധത നിവാരണ സമിതിയും ലോക ആരോഗ്യ സംഘടനയും സംയുക്തമായാണ്. നിരവധി സര്‍ക്കാര്‍ ഇതര സംഘടനകളും ഇതില്‍ പങ്കുചേരുന്നുണ്ട്. ചികിത്സയിലൂടെ മാറ്റാനാവുന്ന കാഴ്ചാ വൈകല്യങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് വിഷന്‍ 2020 ന്‍റെ ലക്ഷ്യം.
ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം ലോകത്ത് 285 കോടി ജനങ്ങള്‍ കാഴ്ച സംബന്ധമായ പ്രശ്നങ്ങളാല്‍ ജീവിക്കുന്നു.ഇതില്‍246 കോടി പേര്‍ കാഴ്ച കുറവുള്ളവരും 39 കോടി പേര്‍ പൂര്‍ണ അന്ധരുമാണ്.ഈ നില തുടര്‍ന്നാല്‍ 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ 30 കോടി ജനങ്ങള്‍ അന്ധരായി മാറും.
ഇന്ത്യയില്‍ വര്‍ഷം 2200 നേത്രം മാത്രമേ ദാനമായി ലഭിക്കുന്നുള്ളു.ഇന്ത്യയില്‍ ദിവസം ശരാശരി 62389 പേര്‍ മരണമടയുന്നുണ്ട്.ഇവരുടെ നേത്രം ദാനമായി ലഭിച്ചാല്‍ 15 ദിവസത്തിനകം നമ്മുടെ രാജ്യത്തുനിന്ന് അന്ധത തുടച്ചു നീക്കാനാകും.
മരണശേഷം നമ്മുടെ കണ്ണുകള്‍ ദാനമായി നല്‍കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.