
ലണ്ടന്‍:
ഹിഗ്ഗ്‌സ് ബോസോണിന് പ്രപഞ്ചത്തെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുണ്ടെന്ന്
മുന്നറിയിപ്പ്. 2012-ല്‍ കണ്ടുപിടിച്ച 'ദൈവകണ'മെന്ന് അപരനാമമുള്ള ഈ മൗലിക
കണങ്ങളെ അത്യുന്നത ഊര്‍ജനിലയിലേക്കെത്തിച്ചാല്‍, പ്രപഞ്ചം അപ്പാടെ ഉന്മൂലനം
ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍
ഹോക്കിങ്ങാണ് മുന്നറിയിപ്പ് നല്‍കിയത്.