Sunday, March 22, 2015

SSLC EXAMINATION MARCH 2015 BIOLOGY ANSWER KEY

CLICK TO DOWNLOAD
SSLC 2015 BIOLOGY ANSWER KEY

മാര്‍ച്ച് 22 ലോക ജലദിനം

മാര്‍ച്ച് 22 ലോക ജലദിനം.ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.
ജീവന്‍ നിലനിര്‍ത്താനുള്ള അത്യാവശ്യ ഘടകങ്ങളിലൊന്നാണ് ജലം. എന്നാല്‍ ഇന്ന് മനുഷ്യന്റെ വര്‍ധിച്ച ജല ഉപയോഗം ജല ക്ഷാമത്തിനും മറ്റും കാരണമായിക്കൊണ്ടിരിക്കുന്നു. കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ജല സംരക്ഷണം അനിവാര്യമാണ്. 1992-ൽ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യു.എന്‍. കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിലാണ് (UNCED) ജലദിനം എന്ന ആശയം ഉയര്‍ന്ന് വന്നത്. ഇതേ തുടർന്ന് യു.എൻ. ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.
44 നദികളും 900 പോഷകനദികളും 38 കായലുമുള്ള കേരളത്തിലെ ജലശേഖരമെല്ലാം ഖരമാലിന്യങ്ങള്‍കൊണ്ട് മലീമസമാണ്.
അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ ഏറ്റവും വലിയ കൊലയാളി കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്. മലിനജലം കുടിക്കുന്നതുകാരണം ലോകമെമ്പാടുമായി പ്രതിവര്‍ഷം 400 കോടിയാളുകള്‍ക്ക് അതിസാരം പിടിപെടുന്നു. 22 ലക്ഷം പേര്‍ മരണമടയുന്നു.ദിവസവും 20 ലക്ഷം ടണ്‍ ഖരമാലിന്യമാണ് ലോകത്തെ ജലശേഖരത്തിലേക്ക് നാം തള്ളിവിടുന്നത്. പ്രതിവര്‍ഷം മനുഷ്യന്‍ സൃഷ്ടിക്കുന്ന മലിനജലത്തിന്റെ അളവ് 1500 ഘനമീറ്റര്‍ വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
എത്ര ഉപയോഗിച്ചാലും വെള്ളം തീര്‍ന്നുപോകില്ല എന്ന ധാരണയാണ് ജലസമൃദ്ധമായ കേരളത്തിലെ കുടിവെള്ളക്ഷാമത്തിന് കാരണം. ദേശീയശരാശരിയുടെ രണ്ടര ഇരട്ടിയായ 3000 മില്ലിമീറ്റര്‍ മഴയാണ് പ്രതിവര്‍ഷം കേരളത്തിന് കിട്ടുന്നത്. ലോകത്ത് ആളോഹരി ജലഉപയോഗം പ്രതിദിനം 120 ലിറ്ററാണെങ്കില്‍ കേരളത്തിലത് 200 ലിറ്ററാണ്. ആണ്ടില്‍ ആറുമാസവും മഴയായിട്ടും മഴയെത്തുംമുമ്പുള്ള മൂന്നുമാസം കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയില്‍പ്പെടുന്നത് ഈ ജലദുരുപയോഗം കാരണമാണ്.
എണ്ണംകൊണ്ട് ലോകത്തിനുതന്നെ അത്ഭുതമായ കേരളത്തിലെ കിണറുകളിലെ ജലവിതാനം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മൂന്നുമീറ്റര്‍ താഴ്ന്നു. മണ്ണിലേക്ക് താഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിയാണ് നാം ഊറ്റിയെടുക്കുന്നത്.ജല സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാത്തതല്ല,അറിഞ്ഞു ചെയ്യാത്തതാണ് പ്രശ്നം.ഓരോ തുള്ളി ജലവും സൂക്ഷിച്ചുപയോഗിക്കാം...സംരക്ഷിക്കാം.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...