വൃക്കരോഗങ്ങളുടെ പ്രാധാന്യവും വ്യപ്തിയും, വൃക്കരോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക , വൃക്ക ദാനം പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ബഹുമുഖ പരിപാടികളോടെ 2006 മുതല്‍ എല്ലാ വര്‍ഷവും
മാര്‍ച്ച് മാസം രണ്ടാം വ്യഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി ,അന്താരാഷ്ട്ര കിഡ്‌നി ഫൌണ്ടേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വിസ്മകരമായ കിഡ്‌നികളെക്കുറിച്ച അവബോധം വര്‍ദ്ധിപ്പിക്കുക. പ്രമേഹവും രക്ത സമ്മര്‍ദ്ധവുമാണ് ഗുരുതരമായ വൃക്കരോഗങ്ങളുടെ കാരണമെന്ന് ഊന്നിപ്പറയുക, പ്രമേഹവും രക്ത സമ്മര്‍ദ്ധവുമുള്ള മുഴുവന്‍ രോഗികളേയും വൃക്ക രോഗമുണ്ടോ എന്ന പരിശോധനക്ക് വിധേയരാക്കുക. പ്രതിരോധ മനോഭാവം വളര്‍ത്തുക, ഗുരുതരമായ വൃക്കരോഗങ്ങള്‍ കണ്ടെത്തുകയും അവ സൃഷ്ടിക്കുന്ന സങ്കീര്‍ണതകളില്‍ നിന്നും മനുഷ്യരെ രക്ഷിക്കുകയും ചെയ്യുന്നതിന് മെഡിക്കല്‍ പ്രൊഫഷണലുകളെ സജ്ജമാക്കുക, ഗുരുതരമായ വൃക്ത രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് കളമൊരുക്കുക, വൃക്ക ദാനം ജീവ ദാനമാണെന്ന് പ്രചരിപ്പിക്കുകയും അതിന് സമൂഹത്തെ സജ്ജമാക്കുകയും ചെയ്യുക തുടങ്ങിയവയാണ് വൃക്ക ദിനത്തിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍.