പിഞ്ചുകുഞ്ഞുങ്ങളോടോ ഈ ക്രൂരത.....?
ഏറെപ്പേരും മരിച്ചത് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിലാണ്. ക്ലാസ് മുറികള്‍ തോറും കയറിയിറങ്ങിയ ഭീകരര്‍ കുട്ടികള്‍ക്കു നേരെ വെടിയുതിര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്‍(ടി.ടി.പി.) ഏറ്റെടുത്തു. സ്‌കൂളില്‍ കുടുങ്ങിയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കുട്ടികള്‍ക്കു നേരെയുള്ള ഈ അതിക്രമം ഒരിക്കിലും അംഗീകരിക്കാന്‍ കഴിയില്ല. അവരവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഇത്തരം ക്രൂരതകള്‍ ഭീകരസംഘടനകള്‍ അവസാനിപ്പിക്കേണ്ടതാണ് .