Friday, October 10, 2014

സമാധാന നൊബേല്‍ 2014



കൈലാഷ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍
ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിക്കും പാകിസ്താന്‍കാരിയായ മലാല യുസഫ്‌സായിക്കും. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും തീവ്രവാദത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഇന്ത്യയില്‍ നിന്നുള്ള ഒരു ഹിന്ദുവിനും പാകിസ്താനില്‍ നിന്നുള്ള ഒരു മുസ്ലീംപെണ്‍കുട്ടിക്കും സമാധാന നൊബേല്‍ പങ്കിട്ട് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി അറിയിച്ചു.

ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ്. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍ നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. 'ഗ്ലോബല്‍ മാര്‍ച്ച് എഗന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍' എന്ന അന്താരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കൈലാസ് സത്യാര്‍ഥി ലോകമെമ്പാടും കുട്ടികള്‍ക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും നിലവില്‍ വരാന്‍ കാരണമായിട്ടുണ്ട്.

മലാലയാകട്ടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന് നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല.

1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

സാഹിത്യ നൊബേല്‍ 2014


ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക് മൊദ്യനൊക്ക് സാഹിത്യ നൊബേല്‍
ഫ്രാന്‍സിലെ നാസി അധിനിവേശത്തിന്റെ വേദനകളും കെടുതികളും എഴുത്തിന് ഊര്‍ജമാക്കിയ ഫ്രഞ്ച് കഥാകാരന്‍ പാട്രിക് മൊദ്യനൊക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ജര്‍മനിയുടെ അധിനിവേശകാലത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ക്കാണ് പുരസ്‌കാരമെന്ന് നൊബേല്‍ അക്കാദമി വ്യക്തമാക്കി. 10.1 ലക്ഷം ഡോളറാണ് (ആറുകോടി രൂപയിലേറെ) പുരസ്‌കാരത്തുക.

പാരീസില്‍ 1945-ല്‍ ജനിച്ച മൊദ്യനൊ 40-ലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിസ്സിങ് പേഴ്‌സന്‍, റിങ് ഓഫ് റോഡ്‌സ്, വില്ല ട്രിസ്റ്റി, എ ട്രേയ്‌സ് ഓഫ് മലീസ്, ഹണിമൂണ്‍, ഔട്ട് ഓഫ് ദി ഡാര്‍ക്ക്, ഡോറ ബ്രൂഡര്‍ തുടങ്ങിയവയാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പ്രശസ്ത നോവലുകള്‍. കുട്ടികള്‍ക്കുവേണ്ടിയുള്ള രചനകളും സിനിമാ തിരക്കഥകളും മൊദ്യനൊയുടേതായുണ്ട്. 2000-ലും 2012-ലും കാന്‍ ചലച്ചിത്രമേളയില്‍ ജൂറി അംഗമായിരുന്നു. ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രീ മോണ്ടിയല്‍ സിനോ ദെല്‍ ദൂക, പ്രീ ഗോണ്‍കോര്‍ തുടങ്ങിയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.....
GHSS KOTTODI

സ്കൂള്‍ കായികമേള 2014


കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ കായിക മത്സരങ്ങള്‍ക്ക് ഗംഭീര തുടക്കം.സ്പോര്‍ട്സ് കണ്‍വീനര്‍മാരായ ശ്രീ.പ്രശാന്ത്.പി.ജി,മനോജ് എന്നിവരുടെയും സഹാധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായപ്രവര്‍ത്തനമാണ് ഇതിനു സഹായിച്ചത്.രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിന് ശ്രീ.പ്രശാന്ത്.പി.ജി.സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍ ശ്രീ.ബി.അബ്ദുള്ള സ്കൂള്‍ കായികമേള ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു.ശ്രീ.മനോജ് നന്ദി പറഞ്ഞു.കായികമേളയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള മാര്‍ച്ച് പാസ്റ്റില്‍ ഹയര്‍ സെക്കന്ററി അധ്യാപകന്‍ ശ്രീ.ജോയ് സല്യൂട്ട് സ്വീകരിച്ചു.






























































ഇനി അടുത്ത ദിവസം......

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...