ലോകജനതയെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്ന മാരകമായ രോഗത്തോടുള്ള ചെറുത്തു നില്‍പ്പിന് വേണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ 1988 മുതല്‍ ഡിസംബര്‍ ഒന്ന് ലോക എയിഡ്സ് ദിനമായി ആചരിച്ചു വരുന്നത്.
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 1981ല്‍ ആണ് ലോകത്ത് ആദ്യമായി യുഎസില്‍ എയിഡ്സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് എന്നാണ്. പിന്നീട് നടന്ന ഗവേഷങ്ങളില്‍ 1959 ല്‍ ബല്‍ജിയന്‍ കോംഗോയില്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ച ഒരാളിലും എയിഡ്സ് വൈറസ് സാന്നിധ്യമുണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം വെളിവായി.
ലോകത്താകെയുള്ള 3 കോടിയിലധികം HIV ബാധിതരില്‍ അരലക്ഷത്തോളം പേര്‍ നമ്മുടെ കൊച്ചു കേരളത്തിലാണെന്ന യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍ ഇങ്ങനെയൊരു ദിനം ഓര്‍മ്മപ്പെടുത്തുന്നത് ചില നഗ്ന സത്യങ്ങള്‍ മാത്രം. ഇപ്പോഴുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 3,3400000 എയിഡ്സ് രോഗികള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതില്‍, 25 ലക്ഷം പേരും കുട്ടികളാണ്. പ്രതിവര്‍ഷം ഏകദേശം 25 ലക്ഷം ആളുകള്‍ പുതുതായി ഈ മാരക രോഗത്തിനടിമപ്പെടുന്നു. അതില്‍ 85 ശതമാനം ആളുകളും ലൈംഗിക ബന്ധത്തിലൂടെയാണ് എയിഡ്സ് രോഗതിനിരയവുന്നത്. ഓരോ ദിനവും എഴായിരത്തോളം പേര്‍ രോഗബാധിതരാവുമ്പോള്‍ അമ്പതു പേര്‍ മരണപ്പെടുന്നു. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് 3.80 ശതമാനം പേരിലും 2.05 ശതമാനം പേര്‍ക്ക് രക്തം സ്വീകരിക്കുന്നതിലൂടെയും 6.46 പേര്‍ക്ക് മയക്കുമരുന്ന് ഉപയോഗത്തിലൂടെയും 3.34 ശതമാനം പേര്‍ക്ക് കുത്തിവയ്പിലൂടെയുമാണ് എയിഡ്സ് പകരുന്നത്.
കൊട്ടോടി സ്കൂളിലെ എയ്ഡ്സ് ദിനാചരണം
സ്കൂളിലെ AIDS വിരുദ്ധ ദിനാചരണം ശാസ്ത്ര - ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മറ്റു ക്ലബ്ബുകളുടെ സഹകരണത്തോടെ നടന്നു.സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി.കുമാരി.അക്കു.കെ.കെ AIDS വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ദിനാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ശ്രീ.എ.എം.കൃഷ്ണന്‍ മാസ്റ്റര്‍ വിശദീകരിച്ചു.ശ്രീ.എ.സി.ഗര്‍വാസിസ് മാസ്‌റ്റര്‍ ഹെഡ്‌മാസ്റ്റര്‍ക്ക് RED RIBBON നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് നടന്ന AIDS വിരുദ്ധ ബോധവല്‍ക്കരണ റാലിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും RED RIBBON ധരിച്ച് പങ്കെടുത്തു.
റെഡ് റിബണ്‍ ഒരുക്കുന്ന തിരക്കില്‍ ബിനോയി ഫിലിപ്പ് സാറും ഷാജി സാറും
പ്രതിജ്ഞ അക്കു ചൊല്ലിക്കൊടുക്കുന്നു.
AIDS വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി എ.എം കൃഷ്ണന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.
ശ്രീ.ഗര്‍വാസിസ് മാസ്റ്റര്‍ ഹെഡ്‌മാസ്റ്ററെ റെഡ് റിബണ്‍ അണിയിക്കുന്നു.
AIDS ദിന ബോധവല്‍ക്കരണ റാലി.