Friday, October 3, 2014

വന്യജീവി വാരം



ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നാം വന്യജീവി വാരം ആഘോഷിക്കുകയാണ്. വന്യജീവികളുടെ നിലനില്‍പ്പ് മനുഷ്യന്റെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമായ ഒന്നാണ്. നമ്മുടെ പല വന്യമൃഗങ്ങളും പക്ഷികളും സസ്യങ്ങളുമെല്ലാം കടുത്ത വംശനാശ ഭീഷണിയിലാണ്. വനനശീകരണവും മലിനീകരണവും മറ്റ് ആവാസ വ്യവസ്ഥകളുടെ ശിഥിലീകരണവും മാത്രമല്ല, വന്യജീവികളെ നശിപ്പിക്കുന്നത്. വന്‍തോതിലുള്ള വന്യമൃഗവേട്ടയും വ്യാപാരവുമാണ് ഏറ്റവും പ്രധാനപ്പെട്ട ഭീഷണികള്‍. വന്യജീവിസംബന്ധിത കുറ്റകൃത്യങ്ങള്‍ എന്ന് നമുക്കവയെ പൊതുവായി പറയാം. ലോകത്തെതന്നെ രണ്ടാമത്തെ ഏറ്റവും വലിയ അധോലോക തൊഴിലാണിത്. ഒന്നാംസ്ഥാനം മയക്കുമരുന്നു വ്യാപാരത്തിനും മൂന്നാം സ്ഥാനം ആയുധ/സ്വർണ്ണക്കടത്തുകള്‍ക്കുമാണ്. അപ്പോള്‍ എത്രമാത്രം വലുതായിരിക്കും വന്യജീവിവ്യാപാരത്തിന്റെ പ്രത്യാഘാതമെന്ന് ഓര്‍ക്കുക.
വന്യജീവികള്‍ ഏതൊക്കെയാണ് ?
വന്യജീവികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആനയും കടുവയും പുലിയുമൊക്കെയാണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുക. എന്നാല്‍ 1972-ലെ നമ്മുടെ വന്യജീവിസംരക്ഷണനിയമപ്രകാരം മനുഷ്യന്‍ വളർത്താത്ത എല്ലാ ജീവികളും വന്യമൃഗങ്ങള്‍ തന്നെ. ചുരുക്കത്തിൽ ഏറ്റവും വലിയ സസ്തനിയായ നീലതിമിംഗിലം മുതൽ തീരെ ചെറിയ സൂക്ഷ്മാണു വരെ വന്യജീവികള്‍ എന്ന വിവക്ഷയിൽ വരും.

വന്യജീവി സംബന്ധമായ കുറ്റകൃത്യങ്ങള്‍ 
വന്യജീവിസംരക്ഷണനിയമപ്രകാരം പ്രാദേശികമായോ ദേശീയതലത്തിലോ അന്തർദേശീയതലത്തിലോ ഉള്ള ഏതൊരു നിയമത്തിന്റെയും ലംഘനം വന്യജീവി സംബന്ധിത കുറ്റകൃത്യമാണ്. ആഹാരത്തിനുവേണ്ടിയുള്ള വേട്ടയും വിനോദാള്‍ത്ഥമുള്ള നായാട്ടും, വന്യജീവികളെയോ, അവയുടെ ശരീരഭാഗങ്ങളോ, അവ ഉപയോഗിച്ചു നിർമ്മിച്ച ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയോ എല്ലാം വന്യജീവി സംബന്ധിത കുറ്റകൃത്യമാണ്. ഇതുകൂടാതെ അനധികൃതമായി വന്യജീവികളെ വളര്‍ത്തുന്നതും സൂക്ഷിക്കുന്നതും ഉപദ്രവിക്കുന്നതുമെല്ലാം വന്യജീവിസംബന്ധിത കുറ്റകൃത്യങ്ങളാകുന്നു.
"ഒരു ജീവിയെയെങ്കിലും സംരക്ഷിക്കാന്‍ ഈ വാരം നമുക്ക് ശ്രമിക്കാം"
ശാസ്ത്രക്ലബ്ബ് ജി.എച്ച്.എസ്.എസ്. കൊട്ടോടി

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...