ഇംഗ്ലീഷ് ഭാഷാ പഠനം പൊതുവെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കീറാമുട്ടിയാണ്,പ്രത്യേകിച്ച് പഠനം പരീക്ഷക്ക് വേണ്ടി മാത്രമാകുമ്പോള്‍.ഇംഗ്ലീഷ് ഭാഷാ പഠനം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന അധ്യാപകനാണ് കൊട്ടോടി സ്കൂളിലെ ശ്രീ.പ്രശാന്ത്.പി.ജി. ഇംഗ്ലീഷ് ഭാഷ കുട്ടികളിലെത്തിക്കാന്‍ അദ്ദേഹം ഒരുപാട് പഠന സാമഗ്രികള്‍ തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കാറുണ്ട്.ബ്ലോഗില്‍ മുമ്പ് നല്‍കിയവ കൂടാതെ കുറച്ചുകൂടി പഠന സാമഗ്രികള്‍ zip file ആയി നല്‍കുന്നു.ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.ഉപകാരപ്പെടുന്നെങ്കില്‍ കമന്റു ചെയ്യാന്‍ മറക്കരുത് .
Sunday, October 12, 2014
ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റിന്റെ പേര് വന്ന വഴി
ആന്ധ്രാതീരത്ത് ആഞ്ഞടിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ പേര് കേട്ട് അതെന്താണെന്ന് പലരും അത്ഭുതപ്പെടുന്നുണ്ടാകും. 'ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റ്' ( Cyclone Hudhud ) എന്ന ഈ പേരിട്ടത് ഒമാന്‍ ആണ്. മരംകൊത്തികളുടെ ഇനത്തില്‍പെട്ട ഒരു പക്ഷിയുടെ പേരാണ് ഹുദ്ഹുദ്.
ഓരോ രാജ്യങ്ങളും നിര്‍ദ്ദേശിച്ച എട്ടു പേരുകള്‍ വീതമുള്ള പട്ടികയില്‍നിന്ന് ഓരോ ചുഴലിക്കൊടുങ്കാറ്റിനും പേരുകള്‍ നിശ്ചയിക്കുന്നു. 64 പേരുകളുള്ള പട്ടികയിലെ മുപ്പത്തിനാലാമത്തെ പേരായിരുന്നു ഹുദ്ഹുദ്. ഇനി 30 പേരുകള്‍ പട്ടികയില്‍ ബാക്കിയുണ്ട്. എല്ലാ അംഗങ്ങള്‍ക്കും സ്വീകാര്യമായ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.
ക്രമപ്രകാരം ഇത്തവണ ഒമാന്റെ അവസരമായിരുന്നു. അവര്‍ നിര്‍ദേശിച്ച പേരാണ് ഹുദ്ഹുദ്. 'ഹൂപ്പൂ' ( Hoopoe ) പക്ഷിക്ക് അറബിയില്‍ പറയുന്ന പേരാണിത്.
മേഖലയില്‍ അവസാനമുണ്ടായ ജൂണിലെ ചുഴലിക്കാറ്റ് നാനക്കിന് ( Nanauk ) പേരിട്ടത് മ്യാന്‍മാറാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍തീരത്ത് കനത്ത നാശം വിതച്ച ഫൈലിന്‍ ( Phailin ) കാറ്റിന്റെ പേര് ഉദ്ഭവിച്ചത് ഇന്തൊനേഷ്യയില്‍ നിന്നായിരുന്നു.
മേഘ്, സാഗര്‍, വായു എന്നിവയാണ് പട്ടികയില്‍ ഇനി വരാനിരിക്കുന്ന ഇന്ത്യന്‍ പേരുകള്‍.
ക്രമപ്രകാരം ഇത്തവണ ഒമാന്റെ അവസരമായിരുന്നു. അവര്‍ നിര്‍ദേശിച്ച പേരാണ് ഹുദ്ഹുദ്. 'ഹൂപ്പൂ' ( Hoopoe ) പക്ഷിക്ക് അറബിയില്‍ പറയുന്ന പേരാണിത്.
മേഖലയില്‍ അവസാനമുണ്ടായ ജൂണിലെ ചുഴലിക്കാറ്റ് നാനക്കിന് ( Nanauk ) പേരിട്ടത് മ്യാന്‍മാറാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍തീരത്ത് കനത്ത നാശം വിതച്ച ഫൈലിന്‍ ( Phailin ) കാറ്റിന്റെ പേര് ഉദ്ഭവിച്ചത് ഇന്തൊനേഷ്യയില്‍ നിന്നായിരുന്നു.
മേഘ്, സാഗര്‍, വായു എന്നിവയാണ് പട്ടികയില്‍ ഇനി വരാനിരിക്കുന്ന ഇന്ത്യന്‍ പേരുകള്‍.
(കടപ്പാട് : മാതൃഭൂമി)
മികവുകള്‍
അരുണിനും അനൂപിനും ശാസ്ത്രക്ലബ്ബിന്റെയും സ്കൂളിന്റെയും അഭിനന്ദനങ്ങള്‍.........
പഠന സമയത്തും പഠന സമയത്തിനുശേഷവും മിക്കകുട്ടികളും ടി.വി.കാണുന്നതിനും കളികള്‍ക്കായും സമയം കണ്ടെത്തുമ്പോള്‍ ഇവര്‍ തങ്ങളുടെ സമയം പാഴ്‌വസ്തുക്കളില്‍ നിന്നും മികച്ച ഉല്പന്നങ്ങളുടെ നിര്‍മ്മിതിക്കായി വിനിയോഗിക്കുന്നു.അനൂപ് മികച്ച ഒരു എല്‍.ഇ.ഡി ടോര്‍ച്ചും,അരുണ്‍ ചിരട്ട കൊണ്ട് മനോഹരമായ പുഷ്പവും നിര്‍മ്മിച്ചു.മറ്റു കുട്ടികള്‍ക്ക് മാതൃകയാണിവര്‍.രണ്ടുപേരും 8B ക്ലാസ്സിലാണ് പഠിക്കുന്നത്.ഇവരുടെ കഴിവുകള്‍ കണ്ടെത്തിയ ക്ലാസ്സ് ടീച്ചര്‍ ശ്രീമതി.റീന ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍....
അനൂപ് എല്‍.ഇ.ഡി ടോര്‍ച്ചിന്റെ നിര്‍മ്മിതിക്കായി ഉപയോഗിച്ച സാമഗ്രികള്‍:
ചെറിയ പ്ലാസ്റ്റിക് മരുന്നു കുപ്പി - ടോര്‍ച്ചിന്റെ ചട്ടക്കൂട്
ബോള്‍ പെന്നിന്റെ സ്പ്രിങ്ങും പ്രസ്സിംഗ് ബട്ടണും - ടോര്‍ച്ചിന്റെ സ്വിച്ച്
1 സെല്ല്
1 ഡയോഡ് - ടോര്‍ച്ചിന്റെ ബള്‍ബ്
അരുണ്‍
അനൂപ്
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള്‍ ...