കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠന യാത്രയും ഒരു പഠന പ്രവര്‍ത്തനമാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുകയാണ്.തെന്മല-തിരുവനന്തപുരം-എറണാകുളം എന്നിവിടങ്ങളിലേക്കാണ് യാത്ര.ചരിത്രപരവും സാമ്പത്തികപരവും ശാസ്ത്രപരവുമായ കാര്യങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കാനും മാറ്റങ്ങളെ തിരിച്ചറിയാനും ഈ യാത്ര സഹായിക്കും.പഠനയാത്ര ഫലപ്രദമാക്കാന്‍ ഒരു റിപ്പോര്‍ട്ട് ഫോര്‍മാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.വ്യത്യസ്ഥ ഗ്രൂപ്പുകളാക്കി ചുമതല വിഭജിച്ച് നല്‍കി.യാത്രയെ സംബന്ധിച്ച കൃത്യമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി.പഠനയാത്രാ ഫോര്‍മാറ്റ് താഴെ..
പഠന
യാത്ര 2014-2015
ജി.എച്ച്.എസ്.എസ്.കൊട്ടോടി.
ഗ്രൂപ്പ്
: 1 - യാത്രാ
വിവരണം തയ്യാറാക്കല്‍
- യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ എന്തെല്ലാം?
- യാത്ര ആരംഭിച്ച തീയതി,സമയം
- യാത്രചെയ്ത വാഹനം
- സന്ദര്‍ശിച്ച സ്ഥലം,സ്ഥലത്തിന്റെ ചരിത്രപരവും ശാസ്ത്രപരവുമായ പ്രത്യേകതകള്‍,എത്തിച്ചേര്‍ന്ന സമയം,തീയതി,എത്തിച്ചേരാനെടുത്ത സമയം,യാത്രാവേളയില്‍ സമയം ചെലവഴിച്ച വിധം,കൂട്ടുകാരുടെ പെരുമാറ്റം,അധ്യാപകരുടെ ഇടപെടല്‍,വിശ്രമിച്ച സ്ഥലം,സൗകര്യങ്ങള്‍,ഭക്ഷണം മതലായവ.
- രണ്ടാമത്തെ ദിവസവും മൂന്നാമത്തെ ദിവസവും സന്ദര്‍ശിച്ച സ്ഥലം,സ്ഥലത്തിന്റെ ചരിത്രപരവും ശാസ്ത്രപരവുമായ പ്രത്യേകതകള്‍,എത്തിച്ചേര്‍ന്ന സമയം,തീയതി,എത്തിച്ചേരാനെടുത്ത സമയം,യാത്രാവേളയില്‍ സമയം ചെലവഴിച്ച വിധം,കൂട്ടുകാരുടെ പെരുമാറ്റം,അധ്യാപകരുടെ ഇടപെടല്‍,വിശ്രമിച്ച സ്ഥലം,സൗകര്യങ്ങള്‍, ഭക്ഷണംമതലായവ.
- യാത്രാവേളയിലെ രസകരമായ സംഭവങ്ങള്‍,ദു:ഖകരമായ സംഭവങ്ങള്‍
- തിരികെയുള്ള യാത്ര – യാത്ര തിരിച്ച സമയം,യാത്രാവേളയില്‍ സമയം ചെലവഴിച്ച വിധം,കൂട്ടുകാരുടെ പെരുമാറ്റം,അധ്യാപകരുടെ ഇടപെടല്‍,എത്തിച്ചേര്‍ന്ന സമയം.
ഗ്രൂപ്പ്
: 2 – യാത്രയുടെ
സാമ്പത്തിക വിശകലനം-
പണം ഏതൊക്ക
ആവശ്യത്തിനായി ചെലവഴിക്കപ്പെടുന്നു.
ഗ്രൂപ്പ്
: 3 – സന്ദര്‍ശിച്ച
സ്ഥലങ്ങളുടെ ചരിത്രപരമായ
കുറിപ്പ് തയ്യാറാക്കല്‍ -
സാമൂഹ്യശാസ്ത്രപഠനത്തില്‍
ഈ സ്ഥലങ്ങളുടെ പ്രാധാന്യം,ചരിത്രത്തിലെ
ഇവയുടെ സ്ഥാനം, സ്ഥലങ്ങളുടെ
സാമ്പത്തിക പ്രാധാന്യം -
സംസ്ഥാനത്തിന്റെ
റവന്യൂ വരുമാനത്തില്‍
ഇവയ്ക്കുള്ള സ്ഥാനം.
ഗ്രൂപ്പ്
: 4 - സന്ദര്‍ശിച്ച
സ്ഥലങ്ങളുടെ ശാസ്ത്രപരമായ
കുറിപ്പ് തയ്യാറാക്കല്‍ -
ജീവശാസ്ത്ര-
പരിസ്ഥിതി ശാസ്ത്ര
പഠനവുമായി/ ഭൗതികശാസ്ത്ര
പഠനവുമായി സ്ഥലങ്ങള്‍ക്കുള്ള
പ്രാധാന്യം.ഭൂമിയുടെ,ജീവജാലങ്ങളുടെ
നിലനില്‍പ്പിന് ഈ സ്ഥലങ്ങള്‍ക്കുള്ള
പങ്ക്.
ഗ്രൂപ്പ്
: 5 - സന്ദര്‍ശിച്ച
സ്ഥലങ്ങളുടെ ക്രിയാത്മകമായ
കുറിപ്പ് തയ്യാറാക്കല്‍
(കഥ,കവിത)
– നിങ്ങളുടെ
മനസ്സിനെ സ്പര്‍ശിച്ച
കാഴ്ചകള്‍,സംഭവങ്ങള്‍
മിനിക്കഥയായോ,കവിതയായോ,ചിത്രമായോ
രചിക്കൂ...
മികച്ച
രചനകള്‍ സ്കൂള്‍ ബ്ലോഗില്‍
പ്രസിദ്ധീകരിക്കുന്നതാണ്.
സമ്മാനങ്ങളും
ഉണ്ടായിരിക്കും.
എ.എം.കൃഷ്ണന്‍
ജി.എച്ച്.എസ്.എസ്.കൊട്ടോടി.
best wishes.
ReplyDelete