Wednesday, July 15, 2015

ചക്കമഹോത്സവം 2015

കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി,ആരോഗ്യ ക്ലബ്ബുകളുടെ സഹകരണത്തോടെ ചക്കമഹോത്സവം 2015 സംഘടിപ്പിച്ചു. 
  • ചക്കവറുത്തത്, 
  • ചക്കവരട്ടിയത്, 
  • ചക്കപുഴുക്ക്, 
  • ചക്കക്കറി, 
  • ചക്കജാം, 
  • ചക്കപ്രഥമന്‍, 
  • ചക്കഹല്‍വ, 
  • ചക്ക ഇഡ്ഢലി, 
  • ചക്കദോശ, 
  • ചക്ക പപ്പടം, 
  • ചക്കക്കുരു അവുലോസ്, 
  • ചക്ക എരിശ്ശേരി 
  • ചക്ക കേക്ക്
  • ചക്കപ്പഴംപൊരി
  • ചക്ക ഉണ്ണിയപ്പം
  • ചക്ക അട
  • ചക്കമൂട(കുമ്പിള്‍)
  • ചക്കപ്പുട്ട്
  • ചക്ക വജ
  • ചക്ക ചോക്ലേറ്റ്
  • ചക്ക കടുക്ക തുടങ്ങി 40ലധികം വിഭവങ്ങള്‍ കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്നു.പുതുമ നിറഞ്ഞ ഈ പരിപാടിയില്‍ എല്‍.പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ വളരെ താല്പര്യത്തോടെയാണ് പങ്കെടുത്തത്.ഹെഡ്‌മാസ്റ്റര്‍ ശ്രീ ഷാജി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ശ്രീ എം.ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സീഡ് കോര്‍ഡിനേറ്ററും ആരോഗ്യ ക്ലബ്ബ് കണ്‍വീനറുമായ എ.എം.കൃഷ്ണന്‍ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ശ്രീമതി ആന്‍സി അലക്സ് നന്ദിയും പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി വി.കെ.ബാലകൃഷ്ണന്‍,.സി.ഗര്‍വാസിസ്,സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ചടങ്ങിനു ശേഷം വിഭവങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു.നാടന്‍ ഭക്ഷ്യ വിഭവമായ ചക്കയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരുന്നു ചക്കമഹോത്സവം.രുചികരവും കൂടുതല്‍ വ്യത്യസ്തതരവുമായ വിഭവങ്ങള്‍ തയ്യാറാക്കികൊണ്ടുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
സ്വാഗതം - എ.എം.കൃഷ്ണന്‍ (സീഡ് കോര്‍ഡിനേറ്റര്‍ )
അദ്ധ്യക്ഷപ്രസംഗം - ഷാജി ഫിലിപ്പ് (ഹെഡ്‌മാസ്റ്റര്‍)
 ഉദ്ഘാടനം - എം.ഭാസ്കരന്‍ (ഹെഡ്‌മാസ്റ്റര്‍,ജി.എച്ച്.എസ്.കാലിച്ചാനടുക്കം)
ആശംസ - സുകുമാരന്‍ പെരിയച്ചൂര്‍
ആശംസ - വി.കെ.ബാലകൃഷ്ണന്‍ (സ്റ്റാഫ് സെക്രട്ടറി)
ആശംസ - എ.സി.ഗര്‍വാസിസ്
നന്ദി - ആന്‍സി അലക്സ് (പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍)
























 

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...