Thursday, September 18, 2014

ലോക മുള ദിനം കൊട്ടോടി സ്കൂളില്‍


      കൊട്ടോടി സ്കൂളില്‍ ലോക മുള ദിനം മുള നട്ട് ആചരിച്ചു.ശാസ്ത്ര ക്ലബ്ബിലേയും പരിസ്ഥിതി ക്ലബ്ബിലേയും അംഗങ്ങളാണ് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ മുള നട്ടുപിടിപ്പിച്ചത്.മുളയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പോസ്റ്റര്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു.വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തി.ശാസ്ത്രാധ്യാപകരായ കുഞ്ഞുമോന്‍ മാസ്റ്റര്‍,കൃഷ്ണന്‍ മാസ്റ്റര്‍,ബിനോയി മാസ്റ്റര്‍,ആന്‍സി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



സെപ്തംബര്‍ 18 ലോക മുള ദിനം

             
            "Bamboo is better because it is a eco‐friendly, highly renewable resource. Sustainably managed bamboo plantations can stimulate social and economic development, and serve important ecological and biological functions to improve Planet Earth."
             മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂ ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു ആതിഥ്യമരുളിയത്. 2009- ല്‍ ബാങ്കോക്കില്‍ വച്ചു ചേർന്ന ലോക മുള സമ്മേളനത്തിലാന് ഈ ദിനാചരണത്തിനു തുടക്കമിട്ടത്.
മുള 
              
         

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...