Friday, December 5, 2014

ജലം ജീവാമൃതം - മാജിക് ഷോ

കാസറഗോഡ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രശസ്ത മജീഷ്യന്‍ സുധീര്‍ മാടക്കത്തിന്റെ മാജിക് ഷോ നടത്തി."ജലം ജീവാമൃതം" എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കുക അതിലൂടെ അമൂല്യമായ ജലം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ 

ബോധ്യപ്പെടുത്തുന്നതായിരുന്നു മാജിക് ഷോ.കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉച്ചക്ക് 12.30ന് നടന്ന ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.











വാര്‍ഡ് മെമ്പര്‍ ബി.അബ്ദുള്ള മാജിക് ഷോ ഉദ്ഘാടനം ചെയ്തു.ജിനുമോന്‍ എന്‍.വി,എ.എം.കൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.തഹസീല്‍ദാര്‍ ശ്രീ.അംബുജാക്ഷന്‍ സ്വാഗതവും വി.കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.



തഹസീല്‍ദാര്‍ ശ്രീ.അംബുജാക്ഷന്‍ സ്വാഗതം പറയുന്നു
ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു
വാര്‍ഡ് മെമ്പര്‍ ബി.അബ്ദുള്ള മാജിക് ഷോ ഉദ്ഘാടനം ചെയ്യുന്നു

വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറയുന്നു

രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ്

സര്‍വ്വശിക്ഷാ അഭിയാന്‍ കേരളം - 2014-15
അവകാശാധിഷ്ഠിത വിദ്യാഭ്യാസം
ക്ലീന്‍ സ്കൂള്‍,സ്മാര്‍ട്ട് സ്കൂള്‍
ശിശുസൗഹൃദ വിദ്യാലയം

രക്ഷാകര്‍തൃ സമ്മേളനം
20.11.2014 വ്യാഴം പകല്‍ 2 മണി
ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ കൊട്ടോടി

ഈശ്വര പ്രാര്‍ത്ഥന :
സ്വാഗതം            : ശ്രീ.വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ (സ്റ്റാഫ്  സെക്രട്ടറി)
അധ്യക്ഷ പ്രസംഗം : ശ്രീ.എം.ഭാസ്കരന്‍ മാസ്റ്റര്‍ (ഹെഡ്‌മാസ്റ്റര്‍)
ഉദ്ഘാടനം          : ശ്രീ.ബി.അബ്ദുള്ള (വാര്‍ഡ് അംഗം കള്ളാര്‍ഗ്രാമ പഞ്ചായത്ത്)
രക്ഷാ കര്‍തൃ സമ്മേളനം - വിശദീകരണം : ശ്രീ.ബാബുരാജ്.പി.പി. (സാക്ഷരം കണ്‍വീനര്‍)
നന്ദി                 : ശ്രീ..എം.കൃഷ്ണന്‍ (സീനിയര്‍ അധ്യാപകന്‍)
രക്ഷാകര്‍ത്താക്കള്‍ക്കുള്ള ക്ലാസ്സ് :ശ്രീമതി.ബേബി സുധ,
ശ്രീമതി.ആലീസ് തോമസ്.


രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് - അധ്യക്ഷ പ്രസംഗം, ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍
വാര്‍ഡ് മെമ്പര്‍ ശ്രീ.ബി.അബ്ദുള്ള രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്യുന്നു.


സാക്ഷരം കണ്‍വീനര്‍ ശ്രീ.ബാബുരാജ് പി പി രക്ഷകര്‍ത്താക്കള്‍ക്കുള്ള ക്ലാസ്സിനെക്കുറിച്ച് വിശദീകരിക്കുന്നു.
ശ്രീമതി.ആലീസ് തോമസ് രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സെടുക്കുന്നു.

സാക്ഷരം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം

2014 ആഗസ്ത് 6 മുതല്‍ ആരംഭിച്ച സാക്ഷരം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം 04.12.2014 വ്യാഴാഴ്ച നടന്നു.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി.പ്രേമ സാക്ഷരം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി.

മദര്‍ പി.ടി.എ അംഗം ശ്രീമതി.സരിത വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സാക്ഷരം കണ്‍വീനര്‍ ശ്രീ.ബാബുരാജ്.പി.പി സാക്ഷരം പദ്ധതിറിപ്പോര്‍ട്ട് അവതരിപ്പിച്ചു.സീനിയര്‍ അധ്യാപകന്‍ എ.എം.കൃഷ്ണന്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.ചടങ്ങില്‍ വച്ച് സാക്ഷരം പഠിതാക്കള്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസിക ഹെഡ്‌മാസ്റ്റര്‍ ശ്രീ.ഭാസ്കരന്‍ മാസ്റ്റര്‍ മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി.പ്രേമക്ക് നല്‍കി പ്രകാശനം ചെയ്തു.ശ്രീമതി ആന്‍സി അലക്സ് എഴുതിയ സാക്ഷരം ഗീതം പഠിതാക്കള്‍ ചടങ്ങില്‍ ആലപിച്ചു.സാക്ഷരം പഠിതാക്കളും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.



















നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...