Wednesday, March 11, 2015
World Glaucoma Week: March 8-14, 2015
(കടപ്പാട് :Jonathan Trobe, M.D. - The Eyes Have It സൃഷ്ടിച്ച "Acute Angle Closure-glaucoma". വിക്കിമീഡിയ കോമൺസ് - http://commons.wikimedia.org)
കണ്ണില്‍ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തില്‍ കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ (Glaucoma). ചികിത്സിച്ചില്ലെങ്കില്‍ ഇത് ബാധിക്കുന്ന കണ്ണിന് അന്ധതയുണ്ടാക്കും. കണ്ണിന്റെ ലെന്‍സിനും കോര്‍ണിയയ്ക്കും ഇടയിലുള്ള മുന്‍ ചേമ്പറിലും പിന്‍ ചേമ്പറിലുമുള്ള അക്വസ് ഹ്യൂമറിന്റെ മര്‍ദ്ദം വര്‍ദ്ധിക്കുന്നതുകൊണ്ടാണ് അസുഖമുണ്ടാകുന്നത്."നേത്രാതിമര്‍ദ്ദം (ഓക്യുലാർ ഹൈപ്പര്‍ടെന്‍ഷന്‍)" എന്ന പ്രയോഗം ഗ്ലോക്കോമ ബാധിച്ചിട്ടുണ്ടെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുകളൊന്നുമില്ലാത്ത അവസ്ഥയെ വിളിക്കാറുണ്ട്. ആന്റീരിയർ ചേമ്പറിലെ മര്‍ദ്ദം കൂടിയിട്ടില്ലെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുള്ള അവസ്ഥയെ 'നോര്‍മല്‍ ടെന്‍ഷന്‍" ഗ്ലോക്കോമ എന്ന് വിളിക്കാറുണ്ട്.
മര്‍ദ്ദം വര്‍ദ്ധിക്കുന്നത് റെറ്റിനയിലെ ഗാംഗ്ലിയോണ്‍ കോശങ്ങളെ ബാധിക്കും. കണ്ണിലെ മര്‍ദ്ദം 21 mmHg-ഓ 2.8 കി.Pa-നു മുകളിലാകുന്നത് ഗ്ലോക്കോമയുണ്ടാക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ഇത് ആദ്യമേകണ്ടുപിടിച്ചാല്‍ ഗ്ലോക്കോമ മൂലമുള്ള അന്ധത ഒഴിവാക്കാനും സാധിക്കും.
ഗ്ലോക്കോമയെ ഓപ്പണ്‍ ആംഗിള്‍, ക്ലോസ്ഡ് ആംഗിള്‍ എന്ന് രണ്ടു പ്രധാന വിഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഐറിസും കോര്‍ണിയയും തമ്മിലുള്ള കോണാണ് ആംഗിള്‍ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ഇവിടെയുള്ള ട്രബിക്കുലാർ മെഷ്‌വര്‍ക്കിലൂടെയാണ് അക്വസ് ഹ്യൂമർ നീക്കം ചെയ്യപ്പെടുന്നത്. ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമ വേദന എന്ന ലക്ഷണത്തോടുകൂടി പെട്ടെന്നു കണ്ടുപിടിക്കപ്പെടും. അതിനാല്‍ ഇത് ചികിത്സിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഓപ്പണ്‍ ആങ്കിള്‍ ഗ്ലോക്കോമയില്‍ മര്‍ദ്ദം സാവധാനമാണ് വർദ്ധിക്കുന്നതെന്നതിനാൽ അന്ധത ബാധിച്ചതിനുശേഷമേ ഇത് ശ്രദ്ധയിൽ പെടുകയുള്ളൂ.

ലോകത്ത് അന്ധത വരാനുള്ള രണ്ടാമത്തെ കാരണം ഗ്ലോക്കോമയാണ്. ഇന്ത്യയില്‍ 12 ലക്ഷത്തോളം ഗ്ലോക്കോമ ബാധിതരുണ്ട്. ഒരു ശതമാനത്തിന് ജന്മനാ ഗ്ലോക്കോമ കണ്ടുവരുന്നു.
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള്‍ ...