Thursday, October 2, 2014

അഭിനന്ദനങ്ങള്‍...


ഗാന്ധിജയന്തി ദിനത്തില്‍ ഓര്‍ത്തുവയ്ക്കാന്‍ ഇന്ത്യയ്ക്കിതാ അവിസ്മരണീയമായൊരു വിജയം. സ്വപ്‌നഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് പതിനെട്ട് വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം മാറിലണിഞ്ഞു. ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ സ്വപ്‌നതുല്ല്യമായ വിജയം (4-2). ഇന്ത്യന്‍ ഹോക്കി ടീമിന് കൊട്ടോടി സ്കൂളിന്റെ അഭിനന്ദനങ്ങള്‍...

ഇന്ന് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി


രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം ഇന്ന് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഗാന്ധിജിയോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് നയിച്ച ഗാന്ധി പിന്നീട് ഗാന്ധിജിയെന്ന പേരില്‍ അറിയപ്പെട്ടു. ഇന്നും ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.
ഗാന്ധിജിയെക്കുറിച്ച് കൂടുതല്‍ അറിയണ്ടെ?....
ആദ്യം ഗാന്ധിജി സംസാരിക്കുന്ന വീഡിയോ കാണൂ..

ജനനം
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. 1883ല്‍ കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിച്ചു.

‘Swachh Bharat’ campaign


“I will remain committed towards cleanliness and devote time for this... I will neither litter nor let others litter.”

This is the salient point of the pledge that Prime Minister Narendra Modi will administer to the countrymen on Thursday, the birth anniversary of Mahatma Gandhi, while highlighting the Father of the Nation’s thrust on cleanliness.

The Prime Minister will administer the pledge at a public function here on October 2. Government has appealed to all government employees and the public to take the pledge likewise.
         Mahatma Gandhi Said "Sanitation is more important than independence". He made cleanliness and sanitation an integral Part of the Gandhian way of living. His dream was total sanitation for all.
     The concept of Swachh Bharat is to pave access for every person to sanitation facilities including toilets, solid and liquid waste disposal systems, village cleanliness and safe and adequate drinking water supply. We have to achieve this by 2019 as a befitting tribute to Father of the Nation Mahatma Gandhi on his 150th Birth Anniversary.

PM Shri Narendra Modi’s message on 'Swachh Bharat'


നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...