Friday, October 31, 2014
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹൈസ്കൂള്‍ ബ്ലോഗുകളുടെ പ്രഖ്യാപനം
കാസര്‍ഗോഡ്
ജില്ലാ വിദ്യാഭ്യാസ വകുപ്പും
ഡയറ്റ് കാസര്‍ഗോഡും ഐ.ടി
സ്ക്കൂളിന്റെ സഹായത്തോടെ
ജില്ലയില്‍ നടപ്പിലാക്കി
വരുന്ന BLEND (Blog for
Dynamic Educational Network) ന്റെ
കാഞ്ഞങ്ങാട് വിദ്യാഭ്യാസ
ജില്ലയിലെ മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം 31.10.2014 ന് ജി വി
എച്ച് എസ് എസ് കാഞ്ഞങ്ങാടില്‍
വച്ച് നടന്നു. കാഞ്ഞങ്ങാട്
നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍പേഴ്സണ്‍
ശ്രീമതി. പി ശോഭ ബ്ലോഗുപ്രഖ്യാപനവും
മികച്ച ബ്ലോഗുകള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി.സൗമിനി കല്ലത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.വി ദാമോദരന്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു.ജി എച്ച് എസ് എസ് കൊട്ടോടി,വരക്കാട് എച്ച് എസ് എസ് ,ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് എന്നീ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള മൊമെന്റോ ഏറ്റുവാങ്ങി.സൗത്ത് സ്കൂളിലെ പ്രധാനാധ്യാപകന്‍ ശ്രീ.കെ.വി.ജനാര്‍ദ്ദനന്‍ നന്ദി പറഞ്ഞു.Dr.പി വി പുരുഷോത്തമന്‍ (ഡയറ്റ് കാസര്‍ഗോഡ്) ബ്ലോഗുകളെ വിലയിരുത്തി സംസാരിച്ചു.ശ്രീ.പ്രേമരാജന്‍ (ജോ: കണ്‍വീനര്‍ എച്ച് എം ഫോറം) ശ്രീ.എം ഭാസ്ക്കരന്‍ (എച്ച് എം, ജി എച്ച് എസ് എസ് കൊട്ടോടി ) ശ്രീമതി.ശാന്തമ്മ പി (എച്ച്.എം, വരക്കാട് എച്ച് എസ് എസ് ), ശ്രീമതി.നവനീത പി എ (പ്രിന്‍സിപ്പാള്‍ ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട്) എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
സ്വാഗതം - പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.വി ദാമോദരന്‍
അധ്യക്ഷത - കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി.സൗമിനി കല്ലത്ത്
മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം - കാഞ്ഞങ്ങാട്
നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍പേഴ്സണ്‍
ശ്രീമതി. പി ശോഭ
Dr.പി വി പുരുഷോത്തമന്‍ (ഡയറ്റ് കാസര്‍ഗോഡ്) - ബ്ലോഗ് വിലയിരുത്തല്‍
മികച്ച ബ്ലോഗുകള്‍ക്കുള്ള മൊമെന്റോ വിതരണം
ശ്രീമതി.ശാന്തമ്മ പി (എച്ച്.എം, വരക്കാട് എച്ച് എസ് എസ് )
ശ്രീ.എം ഭാസ്ക്കരന്‍ (എച്ച് എം, ജി എച്ച് എസ് എസ് കൊട്ടോടി )
ശ്രീ.കെ.വി.ജനാര്‍ദ്ദനന്‍ (എച്ച്.എം,ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് )
ആശംസ - ശ്രീ.പ്രേമരാജന്‍ (ജോ: കണ്‍വീനര്‍ എച്ച് എം ഫോറം)
ചെങ്കണ്ണ് രോഗം
വേനല്‍ക്കാലത്തും വേനല്‍മഴയെ തുടര്‍ന്നും പടര്‍ന്നുപിടിക്കുന്ന
രോഗങ്ങളിലൊന്നാണ് ചെങ്കണ്ണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി ചെങ്കണ്ണ് രോഗം
പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. നേത്രപടലത്തില്‍ ഉണ്ടാകുന്ന
അണുബാധയാണ് രോഗകാരണം. ഗുരുതരമായ ഒരു രോഗമല്ലെങ്കിലും നാലു ദിവസം മുതല്‍
ഒരാഴ്ചവരെ ജോലിയെയും പഠനത്തെയും വായന, ടെലിവിഷന്‍ കാണല്‍ എന്നിവയെയും ഇത്
ബാധിക്കുന്നു. കൂടുതലായി ബാക്ടീരിയ ബാധ മൂലമുള്ള ചെങ്കണ്ണാണ്
പടര്‍ന്നുപിടിക്കാറെങ്കിലും ഈ അടുത്ത കാലത്തായി വൈറസ് ബാധ മൂലവും ഈ രോഗം
കണ്ടുവരുന്നു.
ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും ഉടന്‍തന്നെ അടുത്ത കണ്ണിനെയും ബാധിക്കും. കണ്ണിന് കടുത്ത ചുവപ്പുനിറം, മണ്‍തരികള്‍ കണ്ണില്‍പോയതുപോലെയുള്ള അസ്വസ്ഥത, രാവിലെ എഴുന്നേല്‍ക്കുമ്പോഴും അല്ലാതെയും പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍നിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും ഉടന്‍തന്നെ അടുത്ത കണ്ണിനെയും ബാധിക്കും. കണ്ണിന് കടുത്ത ചുവപ്പുനിറം, മണ്‍തരികള്‍ കണ്ണില്‍പോയതുപോലെയുള്ള അസ്വസ്ഥത, രാവിലെ എഴുന്നേല്‍ക്കുമ്പോഴും അല്ലാതെയും പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍നിന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള്‍ ...