Monday, September 22, 2014

മംഗള്‍യാന്‍: 'പരീക്ഷണ ജ്വലനം' വിജയം

ISRO ശാസ്ത്രജ്ഞന്മാര്‍ക്ക് ശാസ്ത്രക്ലബ്ബ് ജി.എച്ച്.എസ്.എസ്.കൊട്ടോടിയുടെ ആദരവും അഭിനന്ദനങ്ങളും




ബാംഗ്ലൂര്‍: മംഗള്‍യാനെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ നിര്‍ണായകമായ 'പരീക്ഷണ ജ്വലനം' വിജയിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെയാണ് ചൊവ്വായുടെ ഭ്രമണപഥത്തിലെത്തുക.
'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (എം.ഒ.എം) എന്ന മംഗള്‍യാനിലെ പ്രധാന യന്ത്രമായ 'ലാം' (ലിക്വിഡ് അപോജീ മോട്ടോര്‍) നാല് സെക്കന്‍ഡ് നേരം പരീക്ഷണാര്‍ഥം ജ്വലിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. പത്തുമാസം വിശ്രമത്തിലായിരുന്ന ലാം യന്ത്രത്തെ ഉണര്‍ത്താനുള്ള പരീക്ഷണ ജ്വലനം വളരെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ഗവേഷകര്‍ കണ്ടിരുന്നത്.
ലാം യന്ത്രത്തിന്റെ പരീക്ഷണ ജ്വലനം വിജയിച്ചതായി ഉച്ചയ്ക്ക് 2.50 ന് ഐ.എസ്.ആര്‍.ഒ. ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റില്‍ അറിയിച്ചു. ഇതോടെ, ബുധനാഴ്ചത്തെ നിര്‍ണായക ദൗത്യം വിജയത്തിലെത്തുമെന്ന് ശുഭപ്രതീക്ഷ വര്‍ധിച്ചു.
വിക്ഷേപിച്ചതു മുതല്‍, 'മംഗള്‍യാന്‍' ഭൂമിയെ ചുറ്റിയ താത്കാലികപഥം പടിപടിയായി വികസിപ്പിച്ചത് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ്. ഭൂമിയുടെ സ്വാധീനം വിട്ടുപോകാനായി ഡിസംബര്‍ ഒന്നിനാണ് ഒടുവില്‍ പ്രവര്‍ത്തിപ്പിച്ചത്.
പത്തുമാസമായി യന്ത്രം വിശ്രമത്തിലാണ്. മറ്റൊരു ബഹിരാകാശദൗത്യത്തിലും ഇത്ര നീണ്ട ഇടവേളയുണ്ടായിട്ടില്ല. നീണ്ടവിശ്രമത്തിനുശേഷം 'ലാം' പ്രവര്‍ത്തിക്കുമോയെന്ന് അറിയാനാണ് ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) യിലെ ശാസ്ത്രജ്ഞര്‍ യന്ത്രത്തെ ഉണര്‍ത്തി നോക്കിയത്.



ചൊവ്വപര്യവേഷണം ഇതുവരെ:
ജയപരാജയങ്ങളുടെ ചരിത്രമാണ് ചൊവ്വാപര്യവേക്ഷണത്തിനുള്ളത്. 1964 ല്‍ അമേരിക്ക അയച്ച മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ തുടങ്ങിയ ചൊവ്വാദൗത്യങ്ങള്‍ 2014 ലെത്തുമ്പോഴേക്കും മംഗള്‍യാനിന്റെയും മാവെന്റെയും ( Mars Atmosphere and Volatile Evolution ) സാന്നിധ്യംകൊണ്ട് കൂടുതല്‍ സജീവമാവുകയാണ്.
ആദ്യ ചൊവ്വാദൗത്യമായ മാറിനര്‍- 4 ഫ്ലൈബൈ സ്‌പെയ്‌സ് ക്രാഫ്റ്റ്
അമേരിക്കയുടെ മാവെന്‍ ( Maven ) ദൗത്യം 2013 നവംബര്‍ 18 നാണ് ചൊവ്വയിലേക്ക് പുറപ്പെട്ടത്. മംഗള്‍യാനിനേക്കാള്‍ 13 ദിവസം വൈകിയാണ് വിക്ഷേപിക്കപ്പെട്ടതെങ്കിലും, മംഗള്‍യാന്‍ അവിടെയെത്തുന്നതിന് രണ്ട് നാള്‍ മുമ്പ് തന്നെ സപ്തംബര്‍ 22 ന് മാവെന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി.

സര്‍ഗാത്മക ക്യാമ്പ് 2014



സാക്ഷരം പഠിതാക്കള്‍ക്കുള്ള സര്‍ഗാത്മക ക്യാമ്പ് 2014 കൊട്ടോടി സ്കൂളില്‍ വച്ച് നടന്നു.20.09.2014 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത മജീഷ്യനും കലാകാരനുമായ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്ത് ക്ലാസ്സുകള്‍ നയിച്ചു.ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ ശ്രീ.ബി.അബ്ദുള്ള അധ്യക്ഷം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി വി.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും സാക്ഷരം കോര്‍ഡിനേറ്റര്‍ പി.പി.ബാബുരാജ് നന്ദിയും പറഞ്ഞു. ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകളുടെ ഒരു ഉണര്‍ത്ത് പാട്ടായി മാറി.











നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...