Wednesday, October 29, 2014

സാക്ഷരം 2014

സാക്ഷരം പഠന പദ്ധതി അവസാന ഘട്ടത്തിലേക്ക്....


ആഗസ്ത് 6 ന് ക്ലാസ്സുകള്‍ക്ക് ആരംഭം കുറിച്ച സാക്ഷരം പഠന പദ്ധതി അവസാന ഘട്ടത്തിലേക്ക്.സ്കൂളില്‍, നാല് ബാച്ചുകളിലായി 76 കുട്ടികള്‍ പഠന പദ്ധതിയില്‍ പഠിതാക്കളായുണ്ട്.പ്രൈമറി വിഭാഗത്തിലെ അധ്യാപകര്‍ രാവിലെയും ഉച്ചയ്ക്കുമായി പഠന പദ്ധതി നടപ്പിലാക്കുന്നു.പ്രൈമറി വിഭാഗത്തിലെ എസ്.ആര്‍.ജി.കണ്‍വീനറായ  ശ്രീ.ബാബുരാജ് മാസ്റ്റര്‍ സാക്ഷരം പഠന പദ്ധതിക്ക് നേതൃത്വം നല്‍കുന്നു.ഭൂരിഭാഗം കുട്ടികളും വളരെ താല്പര്യത്തോടെയാണ് ക്ലാസ്സുകളില്‍ പങ്കെടുക്കുന്നത്.
     പ്രാരംഭ ഘട്ടത്തില്‍ കുട്ടികള്‍ക്കാവശ്യമായ നോട്ട് ബുക്ക്,ചാര്‍ട്ട്,ചോക്ക്,മാര്‍ക്കര്‍ പെന്‍,മറ്റനുബന്ധ സാമഗ്രികള്‍ മുതലായവ അധ്യാപകരുടെ സംഭാവനയായി നല്‍കി.സെപ്തംബര്‍ 20 ന് സാക്ഷരം ഉണര്‍ത്ത് സര്‍ഗാത്മക ക്യാമ്പ് നടത്തുകയുണ്ടായി.ക്യാമ്പിന് ശ്രീ.ബാലചന്ദ്രന്‍ കൊട്ടോടി നേതൃത്വം നല്‍കി.ക്യാമ്പിന്റെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ അധ്യാപകരും പി.ടി.എ യും നല്‍കി.വിദ്യാര്‍ത്ഥികളില്‍ പഠന തല്പരത വളര്‍ത്താന്‍ സാക്ഷരം പരിപാടിക്കായി.
          നാലാം ഘട്ട ക്ലാസ്സുകള്‍ നടക്കുന്നു.29.10.2014 ന് ചേര്‍ന്ന SRG യോഗം സാക്ഷരം പദ്ധതി വിലയിരുത്തി.കുട്ടികളുടെ പഠന പുരോഗതിയില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി.ചില കുട്ടികള്‍ ഇടക്കിടെ ഹാജരാകാതിരിക്കുന്നത് അവരുടെ പഠനത്തെ ബാധിക്കുന്നുവെന്ന് വിലയിരുത്തപ്പെട്ടു.ഹാജരാകാതിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ കാര്യം ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചു.അഞ്ചാം ഘട്ടത്തിലെ ക്ലാസ്സുകളുടെ ചുമതലാ വിഭജനം നടത്തി.
ബാബുരാജ് മാസ്റ്റര്‍ക്കും സാക്ഷരം ടീമംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍..........

NMMS & NTSE MODEL EXAM


ആദ്യമായി സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൊട്ടോടി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാതൃകാ പരീക്ഷ നടത്തുന്നു.ബിനോയി മാസ്റ്റര്‍ പരീക്ഷയ്ക്കായി ചോദ്യക്കടലാസും OMR ഉത്തരക്കടലാസും തയ്യാറാക്കുന്ന ചുമതലയേറ്റടുത്തു.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...