Thursday, November 6, 2014
BLEND - ജില്ലയിലെ മികച്ച ബ്ലോഗുകള്‍
കാസര്‍ഗോഡ്
ജില്ലാ വിദ്യാഭ്യാസ വകുപ്പും
ഡയറ്റ് കാസര്‍ഗോഡും ഐ.ടി
സ്ക്കൂളിന്റെ സഹായത്തോടെ
ജില്ലയില്‍ നടപ്പിലാക്കി
വരുന്ന BLEND (Blog for
Dynamic Educational Network) ന്റെ കാസറഗോഡ്
ജില്ലയിലെ മികച്ച ബ്ലോഗുകളുടെ പ്രഖ്യാപനം 06.11.2014 ന് കാസറഗോഡ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വച്ച് നടന്നു.കാസറഗോഡ് പാര്‍ലമെന്റ് അംഗം ശ്രീ.പി.കരുണാകരന്‍ എം.പി കാസറഗോഡ് ജില്ലാബ്ലോഗ് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി.
കാസര്‍ഗോഡ് നിയമ സഭാംഗം ശ്രീ.എന്‍.എ.നെല്ലിക്കുന്ന് മികച്ചബ്ലോഗുകള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.GHSS ADOOR,GHSS KOTTODI,SHENI SRI SARADAMBA HSS,VARAKKAD HSS എന്നീ സ്കൂളുകള്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള സമ്മാനം ഏറ്റുവാങ്ങി.
കാസര്‍ഗോഡ് നിയമ സഭാംഗം ശ്രീ.എന്‍.എ.നെല്ലിക്കുന്ന് മികച്ചബ്ലോഗുകള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.GHSS ADOOR,GHSS KOTTODI,SHENI SRI SARADAMBA HSS,VARAKKAD HSS എന്നീ സ്കൂളുകള്‍ മികച്ച ബ്ലോഗുകള്‍ക്കുള്ള സമ്മാനം ഏറ്റുവാങ്ങി.
ആടു ജീവിതം - ബെന്യാമിന്‍
നാം
അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം
നമുക്കു വെറും കെട്ടുകഥകള്‍
മാത്രമാണ് എന്ന സാമാന്യതത്വത്തെ
മറികടക്കുകയാണ് ആടു ജീവിതത്തിലൂടെ
ഗ്രന്ഥകാരന്‍. മരുഭൂമിയുടെ
പശ്ചാത്തലത്തില്‍ മസറയുടെ
കഥ പറയുന്ന ആടു ജീവിതം ശക്തമായ
അനുഭവത്തിന്റെ തീച്ചൂളയില്‍
നിന്നും പിറവിയെടുത്തതാണ്.
പച്ചയായ
അനുഭവത്തിനും ഭാവനയുടെ നിറം
പുരണ്ട നോവലിനും ഇടയിലുള്ള
ദൂരം തീരെയില്ലാത്തതാണ് ഈ
നോവലിന്റെ വിജയരഹസ്യം.
ഒരു ആട് അനുഭവിച്ചിരുന്ന
സൗകര്യങ്ങള്‍ പോലും
നിഷേധിക്കപ്പെട്ടിരുന്ന
ആളാണ് കഥാനായകനായ ആടുസൂക്ഷിപ്പുകാരന്‍
നജീബ്. ജീവിതത്തിന്റെ
ഈ മരുഭൂമി ഏറെക്കാലം ചുട്ടുപഴുത്തു
കിടന്നാലും എന്നെങ്കിലും
ഒരു കുളിര്‍മഴ പെയ്യുമെന്നും
ജീവന്റെ തുടിപ്പുകള്‍
അവശേഷിക്കുമെന്നും വിശ്വസിക്കാന്‍
നജീബിനെ പഠിപ്പിച്ചത് പ്രതികൂല
സാഹചര്യങ്ങളെ തരണം ചെയ്ത്
പൂ വിരിച്ച് നിന്ന ഒരു കുഞ്ഞു
ചെടിയുടെ ഓര്‍മ്മയായിരുന്നു.
("പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ"
എന്നു ഒളപ്പമണ്ണ പാടിയതു
പോലെ.) ആ അനുഭവത്തിന്റെ
ഉള്‍ക്കാഴ്ചയില്‍ നിന്ന്
കഥാനായകന്‍ തന്നെത്തന്നെ
ശക്തിപ്പെടുത്തുന്നു.
ഒരാളുടെ
ഹൃദയവിചാരങ്ങള്‍ മറ്റൊരാള്‍ക്കെങ്ങനെ
അനുഭവിക്കാന്‍ കഴിയും എന്ന
ചോദ്യത്തിനുള്ള ഏറ്റവും
സുന്ദരമായ മറുപടി കൂടിയാണ്
ഈ നോവല്‍.
ആലീസ് തോമസ്
GHSS Kottodi
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില്‍ നിന്നും ഈ വര്‍ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്‍ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്താന്‍ പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള്‍ സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള്‍ ...