ചിത്രം
വരക്കാന്‍ കൊട്ടോടി സ്കൂളിലെ
മാതൃഭൂമി സീഡ് കുട്ടികള്‍ക്ക്
മണ്ണും വിരലുകളും മാത്രം
മതി.മാതൃഭൂമി
സീഡ് ക്ലബ്ബിലെ അംഗങ്ങള്‍
2015
അന്താരാഷ്ട്ര
മണ്ണ് വര്‍ഷത്തോടനുബന്ധിച്ച്
മണ്ണ് ചിത്രപ്രദര്‍ശനം
സംഘടിപ്പിച്ചു.സാധാരണ
വര്‍ണ്ണങ്ങള്‍ ചാലിച്ച്
വരക്കുന്നതിനേക്കാള്‍ ഭംഗിയായി
ചിത്രകലയില്‍ പ്രാവീണ്യമില്ലാത്ത
സീഡ് ക്ലബ്ബംഗങ്ങള്‍ മനോഹരങ്ങളായ
പ്രകൃതി ദൃശ്യങ്ങള്‍ ചാര്‍ട്ട്
പേപ്പറില്‍ ചിത്രീകരിച്ചു.കൊട്ടോടി
പുഴയുടെ തീരത്തുള്ള കറുത്ത
കളിമണ്ണും ചുവന്ന മണ്ണും ആണ്
ചിത്രം വരക്കുന്നതിനായി
കൂടുതല്‍ ഉപയോഗിച്ചത്.ചില
കുട്ടികള്‍ ഇലച്ചാറുകളും
നിറങ്ങള്‍ക്കായി ഉപയോഗിച്ചു.മണ്ണിന്റെ
മഹത്വം വരകളിലൂടെ ഫലിപ്പിക്കാന്‍
ചിത്രകാരന്‍മാര്‍ക്ക്
കഴിഞ്ഞു.ചിത്ര
പ്രദര്‍ശനം ഹെഡ്‌മാസ്റ്റര്‍
ശ്രീ.ഷാജിഫിലിപ്പ്
ഉദ്ഘാടനം ചെയ്തു.സീഡ്
കോര്‍ഡിനേറ്റര്‍
എ.എം.കൃഷ്ണന്‍,സുകുമാരന്‍
പെരിയച്ചൂര്‍,പ്രശാന്ത്.പി.ജി,ബിനോയി
ഫിലിപ്പ്,വി.കെ.ബാലകൃഷ്ണന്‍,ആന്‍സി
അലക്സ് എന്നിവര്‍ സംസാരിച്ചു.ചിത്ര
പ്രദര്‍ശനം കാണാനെത്തിയ
രക്ഷിതാക്കളും മറ്റു
വിദ്യാര്‍ത്ഥികളും ചിത്രങ്ങള്‍
വരച്ച ഒന്‍പത് എ,ബി
ക്ലാസ്സിലെ സീഡ് ക്ലബ്ബംഗങ്ങളായ
വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.ചിത്ര
പ്രദര്‍ശനം മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക്
പ്രചോദനമായി.മുഴുവന്‍
വിദ്യാര്‍ത്ഥികളെയും
പങ്കെടുപ്പിച്ചു കൊണ്ടുള്ള
ഒരു വലിയ ചിത്ര പ്രദര്‍ശനം
സംഘടിപ്പിക്കാനുള്ള
തീരുമാനത്തിലാണ് സ്കൂളിലെ
മാതൃഭൂമി സീഡ് കുട്ടികള്‍.
Subscribe to:
Posts (Atom)
നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം
കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...
-
കൊട്ടോടി സ്കൂളില് നിന്നും ഈ വര്ഷത്തെ പഠനയാത്രാ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പുറപ്പെടുന്നതാണ്.എല്ലാ വര്ഷത്തേയും പോലെ ഈ പഠ...
-
വന്യജീവി വാരത്തോടനുബന്ധിച്ച് സ്കൂളില് നടത്താന് പ്രശ്നോത്തരി മാതൃകാ ചോദ്യങ്ങള് സ്കൂള്ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയത് ഇവിടെ പ്രസിദ്ധിക...
-
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് (26.06.2015) നടത്തിയ പോസ്റ്റര് രചനാ മത്സരത്തിലെ മികച്ച പോസ്റ്ററുകള് ...