Monday, August 10, 2015

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍

 
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍  പ്രഖ്യാപിച്ചു. ഒറ്റാലാണ് മികച്ച ചിത്രം. നിവിന്‍ പോളിയും സുദേവും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. മികച്ച നടി നസ്രിയയാണ്. മികച്ച സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ്.

മികച്ച ചിത്രം - ഒറ്റാല്‍

മികച്ച രണ്ടാമത്തെ ചിത്രം - ലൈഫ് പാര്‍ടണര്‍

മികച്ച സംവിധായകന്‍ - സനല്‍ കുമാര്‍ ശശിധരന്‍ (ഒരാള്‍ പൊക്കം)

മികച്ച നടന്‍ - നിവിന്‍ പോളി (1983, ബാംഗ്ലൂര്‍ ഡേയ്സ്‍), സുദേവ് നായര്‍

മികച്ച നടി - നസ്രിയ (ബാംഗ്ലൂര്‍ ഡേയ്സ്, ഓം ശാന്തി ഓശാന)

മികച്ച സ്വഭാവ നടന്‍ - അനൂപ് മേനോന്‍

മികച്ച സ്വഭാവ നടി - സേതു ലക്ഷ്‍മി ( ഹൗ ഓള്‍ഡ് ആര്‍ യു)

ബാലതാരം (ആണ്‍) - മാസ്റ്റര്‍ അദ്വൈത് (അങ്കൂരം)

ബാലതാരം (പെണ്‍) - അന്നാ ഫാത്തിമ (രണ്ടു പെണ്‍കുട്ടികള്‍)

കഥാകൃത്ത് - സിദ്ധാര്‍ത്ഥ് ശിവ (ഐന്‍)

മികച്ച ഛായാഗ്രാഹകന്‍ - അമല്‍ നീരദ് (ഇയ്യോബിന്റെ പുസ്‍തകം)

മികച്ച അവലംബിത തിരക്കഥ  - രഞ്ജിത് (ഞാന്‍)

ഗാനരചന - ഒ എസ് ഉണ്ണികൃഷ്‍ണന്‍ (ലസാഗു)

സംഗീതസംവിധായകന്‍ - രമേഷ് നാരായണന്‍

മികച്ച പശ്ചാത്തല സംഗീതം - ബിജിപാല്‍

മികച്ച ഗായകന്‍ - യേശുദാസ്

മികച്ച ഗായിക - ശ്രേയാ ഘോഷാല്‍

മികച്ച ശബ്‍ദ മിശ്രണം - ഹരികുമാര്‍

മികച്ച ശബ്‍ദ ഡിസൈനര്‍ - തപസ് നായക്

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് - ഹരിശാന്ത് ശരണ്‍

മികച്ച വസ്ത്രാലങ്കാരം - സമീറ സനീഷ

മികച്ച തിരക്കഥാകൃത്ത് - അഞ്ജലി മേനോന്‍ (ബാംഗ്ലൂര്‍ ഡേയ്‍സ്)

കലാമൂല്യമുള്ള ജനപ്രിയ സിനിമ - ഓം ശാന്തി ഓശാന

മികച്ച നവാഗത സംവിധായകന്‍ - അബ്രിദ് ഷൈന്‍

പ്രത്യേക ജൂറി അവാര്‍ഡ് - പ്രതാപ് പോത്തന്‍

ഫലവൃക്ഷങ്ങളുടെ സംരക്ഷണത്തിലൂടെ ഭക്ഷ്യസുരക്ഷ

ഭാവിയിലെ ഭക്ഷ്യ സുരക്ഷയ്ക്കായി മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍ കൊട്ടോടി സ്കൂള്‍ വളപ്പില്‍ അറുപത് പ്ലാവിന്‍ തൈകള്‍ നട്ടുകൊണ്ട് തുടക്കം കുറിച്ചു.സീഡ് ക്ലബ്ബ് സ്കൂളില്‍ നടത്തിയ ചക്ക മഹോത്സവത്തിന്റെ തുടര്‍ച്ചയായി സ്കൂളിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായാണ് അറുപത് പ്ലാവിന്‍ തൈകള്‍ നട്ടത്.കൂടാതെ എല്ലാ വിദ്യാര്‍ത്ഥികളെയും ഇതിന്റെ ഭാഗമായി പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ വീടുകളില്‍ ഒരു പ്ലാവിന്‍ തൈ നട്ട് അതിനെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് ക്ലബ്ബ് നേതൃത്വം നല്‍കും.ഫലവൃക്ഷങ്ങളുടെ സംരക്ഷണത്തിലൂടെ ഭാവിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കുക എന്നതാണ് സീഡ് ക്ലബ്ബിന്റെ ലക്ഷ്യം.പ്ലാവിന്‍ തൈകളുടെ വിതരണം വാര്‍ഡ് മെമ്പറും പി.ടി.എ.പ്രസിഡണ്ടുമായ ബി.അബ്ദുള്ള നിര്‍വഹിച്ചു.ഹെഡ്‌മാസ്റ്റര്‍ ഷാജി ഫിലിപ്പ് സംസാരിച്ചു.സീഡ് കോര്‍ഡിനേറ്റര്‍ എ.എം.കൃഷ്ണന്‍ നേതൃത്വം നല്‍കി.






ഓണപരീക്ഷ 2015 സമയക്രമം


പരീക്ഷാ സമയക്രമം ഡൗണ്‍ലോഡ് ചെയ്യൂ...

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...