കൊട്ടോടി
ഗവ.ഹയര്‍
സെക്കന്ററി സ്കൂളിലെ എട്ടാം
ക്ലാസ്സില്‍ പഠിക്കുന്ന
അനൂപിന് ഒന്നാം ക്ലാസ്സ്
മുതല്‍ പന്ത്രണ്ടാം ക്ലാസ്സ്
വരെ പഠിക്കുന്ന കൂട്ടുകാരുടേയും
അധ്യാപകരുടേയും സ്നേഹ സമ്മാനം...
ഹൃദയത്തിലും
ശിരസ്സിലും കഴത്തിനു പിന്നിലുമായി
മൂന്ന് ശസ്ത്രക്രിയ കഴിഞ്ഞ്
വിശ്രമിക്കുന്ന അനൂപിന്
കൂട്ടുകാരും അധ്യാപകരും
തങ്ങളുടെ ക്രിസ്തുമസ്സ്
ആഘോഷങ്ങള്‍ ഉപേക്ഷിച്ച്
സമാഹരിച്ച 22600
രൂപയും
ക്രിസ്തുമസ്സ് കേക്കും
ഹെഡ്‌മാസ്റ്റര്‍ ഭാസ്കരന്‍മാസ്റ്ററും
അധ്യാപകരും ചേര്‍ന്ന് അനൂപിന്
കൈമാറി ക്രിസ്തുമസ് സന്ദേശം
പ്രാവര്‍ത്തികമാക്കി.