Thursday, August 13, 2015

ആഗസ്ത് _ 13 അവയവ ദാനദിനം

ഏതൊക്കെ അവയവങ്ങള്‍ ദാനം ചെയ്യാം ?
മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങളും കലകളും 50 പേര്‍ക്ക് വരെ പ്രയോജനപ്പെടുത്താം. 37 അവയവങ്ങളും കലകളുമാണ് ദാനം ചെയ്യാനാവുക. വൃക്ക, കരള്‍, ഹൃദയം, പാന്‍ക്രിയാസ്, കുടല്‍, ശ്വാസകോശം, അസ്ഥി, അസ്ഥിമജ്ജ, കാത്, കോര്‍ണിയ, റെറ്റിന, മുഖം, തൊലി, രക്തക്കുഴലുകള്‍,കൈ, കാല്‍ എന്നിങ്ങനെ ചെറുതും വലുതുമായി ശരീരത്തിന്റെ എഴുപതു ശതമാനവും മറ്റൊരാള്‍ക്ക് നല്‍കാം. ഇതില്‍ പലതും പകുത്ത് ഒന്നില്‍ക്കുടുതല്‍ പേര്‍ക്ക് നല്‍കാവുന്നതാണ്. ശരീരത്തില്‍നിന്ന് ഇവ നീക്കം ചെയ്തശേഷം നിശ്ചിത സമയത്തിനുള്ളില്‍ സ്വീകര്‍ത്താവില്‍ വെച്ചുപിടിപ്പിക്കണം. ഓരോ അവയവത്തിന്റെ കാര്യത്തിലും ഈ സമയം വ്യത്യാസപ്പെട്ടിരിക്കും. അഞ്ചുമണിക്കൂറാണ് ഹൃദയം ശരീരത്തിന് പുറത്തു സൂക്ഷിക്കാവുന്ന കൂടിയ സമയം. കരള്‍ എട്ടു മണിക്കൂര്‍ വരെയും വൃക്ക 24 മണിക്കൂര്‍ വരെയും മറ്റൊരാള്‍ക്കായി കാത്തുസൂക്ഷിക്കാം. ഇവയില്‍ ഹൃദയം, വൃക്ക, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവ ഏഴുപേരുടെയെങ്കിലും ജീവന്‍ രക്ഷിക്കുന്നു. മറ്റ് അവയവങ്ങളും കലകളും സ്വീകരിക്കുന്നവര്‍ക്ക് പുതിയ ജീവിതമാണ് ലഭിക്കുന്നത്. സാധാരണമരണത്തിന് ശേഷം കോര്‍ണിയ, അസ്ഥി, തൊലി, രക്തക്കുഴലുകള്‍ എന്നിവ മാത്രമേ കൈമാറ്റം ചെയ്യാനാവൂ.

എന്താണ് മസ്തിഷ്‌ക മരണം?
ഇങ്ങിനി തിരിച്ചുവരാനാവാത്തവിധം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതാണ് മസ്തിഷ്‌കമരണം. അതോടെ ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കാതെയാവുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയം പ്രവര്‍ത്തിക്കും. എന്നാല്‍ എപ്പോള്‍ വെന്റിലേറ്റര്‍ മാറ്റുന്നുവോ അപ്പോള്‍ ഹൃദയവും നിലയ്ക്കും. മസ്തിഷ്‌കമരണത്തെ മരണാവസ്ഥയായി ഇന്ത്യയിലും അംഗീകരിച്ചിട്ടുണ്ട്.

തലച്ചോറിന് സംഭവിക്കുന്ന ആഘാതമാണ് മസ്തിഷ്‌ക മരണത്തിലേക്ക് വഴി തെളിക്കുന്നത്. വാഹനാപകടമരണങ്ങളില്‍ പലതും മസ്തിഷ്‌ക മരണങ്ങളാണ്. തലച്ചോറില്‍ മറ്റു തരത്തിലുണ്ടാകുന്ന രക്തസ്രാവമോ മുഴയോ ഇതിന് കാരണമാവാം. ചില ആത്മഹത്യാശ്രമങ്ങള്‍ മസ്തിഷ്‌ക മരണത്തില്‍ കലാശിക്കാറുണ്ട്.

നാല് ഡോക്ടര്‍മാരുള്‍പ്പെടുന്ന ബ്രെയിന്‍ഡെത്ത് കമ്മിറ്റി മരണം സ്ഥിരീകരിക്കേണ്ടതുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍, ആസ്പത്രി സൂപ്രണ്ട്, പുറമേനിന്നുള്ള ഒരു ന്യൂറോളജിസ്റ്റ്, ഗവ. അംഗീകൃത ഡോക്ടര്‍, പോലീസ് എന്നിവരാണ് സംഘത്തിലുണ്ടാവുക. ഒരിക്കല്‍ സ്ഥീരീകരിച്ച ശേഷം എട്ടു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പരിശോധിച്ച് മരണം ഉറപ്പുവരുത്തണം.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...