Monday, January 12, 2015

ആരവങ്ങള്‍ക്കൊടുവില്‍......

ആരവങ്ങള്‍ക്കൊടുവില്‍


                        കൊട്ടോടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം മലയാളം അദ്ധ്യാപികയും യുവകവയത്രിയുമായ ശ്രീമതി ബേബിസുധ ചുള്ളിക്കരയുടെ രണ്ടാമത്തെ കവിതാസമാഹാരമാണ് "ആരവങ്ങള്‍ക്കൊടുവില്‍" . ഇതില്‍ 25 കവിതകള്‍ ഉള്‍പ്പെടുത്തിയിരി
ക്കുന്നു. കേരളാ ബുക്ക് ട്രസ്‌റ്റ് ആണ് ഈ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
            സ്‌ത്രീ എന്ന നിലയില്‍ സമൂഹത്തിലും കുടുംബത്തിലും വ്യക്തിജീവിതത്തിലും അഭിമുഖീകരിക്കണ്ടി വരുന്ന പ്രശ്‌നങ്ങളെ കവയത്രി തന്റെ കവിതകളിലൂടെ തുറന്നു കാട്ടുന്നു.  സമൂഹത്തിലും മറ്റും തങ്ങളുടെ വ്യത്യസ്‌ത കഴിവുകള്‍ കൊണ്ട് ഇടം കണ്ടെത്തുന്ന സ്‌ത്രീകള്‍ക്ക് സ്വന്തം കുടുംബത്തിലുള്ള ഇടം അന്വേഷിക്കുന്ന കവയത്രിയുടെ ചോദ്യം വളരെ പ്രസക്തമാണ്.  സ്വന്തം കഴിവുകളും സമ്പത്തിന്റെ വലുപ്പവും മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കാനും പൊങ്ങച്ചം പറയാനും മാത്രമായി ആഘോഷങ്ങളും സംഗമങ്ങളും നടത്തി പേരും പ്രശസ്തിയും നേടാന്‍ പരക്കംപായുമ്പോള്‍ സ്വന്തം കുട്ടികളുടെ - കുടുംബത്തിന്റെ കാര്യം മറന്നുപോകുന്ന (അതോ മന:പ്പൂര്‍വ്വം മറക്കുന്നതോ) ന്യൂജനറേഷന്റെ  ചിന്താഗതികളെ അവതരിപ്പിക്കുന്നു 'ആരവങ്ങള്‍ക്കൊടുവില്‍' എന്ന കവിതയില്‍. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും തിരക്കാര്‍ന്ന ജീവിതത്തില്‍ പെരുകുന്ന  വിവാഹമോചനങ്ങളിലേക്കെത്തി നോക്കുന്നു 'സ്‌പര്‍ശം' എന്ന കവിതയില്‍.കാലങ്ങളായ് സമൂഹത്തില്‍ നിലനിന്നു പോരുന്ന തെറ്റായ കീഴ്‌വഴ്‌ക്കങ്ങള്‍ക്കെതിരേയുള്ള രൂക്ഷവിമര്‍ശനങ്ങളാണ് കവയത്രിയുടെ പല രചനകളും.
        അവതാരികയില്‍ ശ്രീ ഇ. പി. രാജഗോപാലന്‍ എഴുതുന്നതു പോലെ സ്‌ത്രീയെഴുതുന്നത് സാഹിത്യകാരിയാകാനല്ല സ്‌ത്രീയാവാന്‍ തന്നെയാണ് എന്നു മാത്രമല്ല നല്ലൊരു അമ്മയാകുവാന്‍, മകളാകുവാന്‍, ഭാര്യയാകുവാന്‍, സഹോദരിയാകുവാന്‍, കൂട്ടുകാരിയാകുവാന്‍ കൂടിയാണെന്നു ഈ കവിതകള്‍ ബോധ്യപ്പെടുത്തുന്നു.



                                                                                             ബിനോയ് ഫിലിപ്പ്
                                                                       ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, കൊട്ടോടി

സ്വാമി വിവേകാനന്ദന്‍ ജന്മദിനം - ജനുവരി 12


1863 ജനവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദന്‍ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. കൊല്‍ക്കത്തയില്‍ നിയമപണ്ഡിതനും വക്കീലുമായ വിശ്വനാഥ് ദത്തയും വിദ്യാസമ്പന്നയും ഇതിഹാസ പുരാണാദികളില്‍ പണ്ഡിതയുമായ ഭുവനേശ്വരിയുമാണ് നരേന്ദ്രനാഥ് ദത്തയുടെ മാതാപിതാക്കള്‍. നരേന്ദ്രന്‍, നരേന്‍ എന്നൊക്കെ നരേന്ദ്രനാഥിനെ അടുപ്പമുള്ളവര്‍ വിളിച്ചു. കുട്ടിക്കാലത്തുതന്നെ സ്‌നേഹവും ദയയും ഹൃദയത്തിലേറ്റിയ നരേന്ദ്രന്‍ പാവപ്പെട്ടവര്‍ക്കും സന്ന്യാസിമാര്‍ക്കും കൈയിലുള്ളതെന്തും നല്‍കുന്ന സ്വഭാവക്കാരനായിരുന്നു. ഒരിക്കല്‍ കേട്ടതൊന്നും മറക്കാത്ത രീതിയില്‍ അപാരമായ ഓര്‍മശക്തി ബാല്യത്തിലേ നരേന്ദ്രനുണ്ടായിരുന്നു. കുട്ടിക്കാലത്തുതന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം നരേന്ദ്രനില്‍ ഉടലെടുത്തു. അതിനായി ശിവനെ ധ്യാനിക്കുക പതിവായി. അങ്ങനെ ഏകാഗ്രമായ ധ്യാനം കുട്ടിക്കാലത്തുതന്നെ നരേന്ദ്രനു സ്വന്തമായി.

കേരളത്തിലെ പുതിയ സസ്യങ്ങള്‍: അന്താരാഷ്ട്ര പ്രശസ്തിയില്‍ മലയാളികള്‍

അരുണ്ടിനെല്ല പ്രദീപിയാന
കേരളത്തില്‍ മൂന്ന് പുതിയ സസ്യങ്ങള്‍ കണ്ടെത്തിയതിന് മലയാളി ശാസ്ത്രജ്ഞര്‍ക്ക് അന്താരാഷ്ട്ര പ്രശസ്തി. പറവൂര്‍ മാല്യങ്കര എസ്എന്‍എം കോളേജിലെ ബോട്ടണിവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി എസ് സുനിലിന്റെ മേല്‍നോട്ടത്തില്‍ ഡോ. എം ജി സനില്‍കുമാര്‍, വി വി നവീന്‍കുമാര്‍ എന്നിവരാണ് പശ്ചിമഘട്ട മലനിരകളില്‍ മൂന്നിനം സസ്യങ്ങള്‍ കണ്ടെത്തിയത്.മാല്യങ്കര കോളേജിലെ ബോട്ടണിവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. സനില്‍കുമാര്‍. അതേ വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് നവീന്‍. ഇടമലയാര്‍-പൂയംകുട്ടി വനമേഖലയില്‍ ഇവര്‍ കണ്ടെത്തിയ "അരുണ്ടിനെല്ല പ്രദീപിയാന', "ഗാര്‍നോഷിയ വാരിയമെന്‍സിസ്', "തോട്ടിയ അടിച്ചില്‍ തൊട്ടിയാന എന്നീ സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര ബോട്ടാണിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചു.

ലണ്ടനില്‍നിന്നുള്ള "വെബിയ പ്ലാന്റ് ടാക്സോണമി ആന്‍ഡ് ഫൈറ്റോ ജിയോഗ്രഫി', ടെക്സാസില്‍നിന്നുള്ള "ജേര്‍ണല്‍ ഓഫ് ദി ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സാസ്' എന്നീ അന്താരാഷ്ട്ര ജേര്‍ണലുകളുടെ 2014 ഡിസംബര്‍ ലക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രതിപാദിച്ചിട്ടുള്ളത്. "അരുണ്ടിനെല്ല പ്രദീപിയാന' എന്ന പുല്‍വര്‍ഗത്തില്‍പ്പെടുന്ന സസ്യത്തിന് പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ ഡോ. എ കെ പ്രദീപിനോടുള്ള ആദരസൂചകമായാണ് ആ വര്‍ഗനാമം നല്‍കിയത്.

"ഗാര്‍നോഷിയ വാരിയമെന്‍സിസ്' സസ്യം പാറകളില്‍ നവുള്ള പ്രദേശത്താണ് കാണപ്പെടുന്നത്. ആഗസ്ത്മുതല്‍ നവംബര്‍വരെയാണ് പുഷ്പകാലം. ആദിവാസികള്‍ "ചെറിയ അല്‍പ്പം' എന്ന പേരില്‍ വിവിധ രോഗശമനത്തിന് പച്ചമരുന്നായി ഉപയോഗിക്കുന്ന "തോട്ടിയ അടിച്ചില്‍ തൊട്ടിയാന'യില്‍ മഞ്ഞനിറത്തിലുള്ള പൂക്കളാണ് ഉണ്ടാകുക. മലയാറ്റൂര്‍ ഡിഎഫ്ഒ വിജയാനന്ദ്, ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രാമചന്ദ്രന്‍ എന്നിവര്‍ ഗവേഷകസംഘത്തെ സഹായിച്ചു.

Today in science

William Redington Hewlett (Died 12 Jan 2001 at age 87 (born 20 May 1913)

William Redington Hewlett was an American electrical engineer who co-founded the Hewlett-Packard Company, a leading manufacturer computers, computer printers, and analytic and measuring equipment. In 1939, he formed a partnership known as Hewlett-Packard Company with David Packard, a friend and Stanford classmate. (The order of their names was determined by a coin toss.) HP's first product was an audio oscillator based on a design developed by Hewlett when he was in graduate school. Eight were sold to Walt Disney for Fantasia. Lesser-known early products were: bowling alley foul-line indicator, automatic urinal flusher, weight-loss shock machine. The company began with $538 intial capital, and its first production facility was a small garage in Palo Alto.

നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിനക്യാമ്പ് 2016 ഉത്ഘാടനം

കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ,ടി.കെ. നാരായണന്‍ ...